ഹൂസ്റ്റണ്‍: മന്ത്ര സുവനീര്‍ കമ്മിറ്റി ചെയര്‍ ആയി സരൂപ അനിലിനെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഹരി ശിവരാമന് അറിയിച്ചു. .2005മുതല്‍ നോര്‍ത്ത് അമേരിക്കയിലെ വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകളില്‍ സജീവ സാന്നിധ്യം ആയ സരൂപ അനില്‍, മന്ത്രയുടെ ഭാഗം ആയതില്‍ സന്തോഷം ഉണ്ടെന്നു അദ്ദേഹം അറിയിച്ചു .
ഐ ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന സരൂപ ഒരു ബിസിനസ് സംരഭക കൂടിയാണ് .ഒരു സംരംഭകയെന്ന നിലയില്‍ കേരളത്തിലെ യുവാക്കള്‍ക്ക് തൊഴില്‍ നല്കുന്നതില് ശ്രദ്ധാലുവാണ്.
ക്ലാസിക്കല്‍ നര്‍ത്തകി കൂടിയായ സരൂപ , ഇന്ത്യയിലും അമേരിക്കയിലും വിവിധ വേദികളില്‍ ക്ലാസിക്കല്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട് . നൃത്തം കൂടാതെ അവര്‍ മലയാള ഭാഷയോടും സാഹിത്യത്തോടും ഉള്ള താല്പര്യം മാസികകളിലെ രചനകളിലൂടെ പ്രകടിപ്പിക്കുന്നു.
കെ സിഎസ് ദ്വിഭാഷാ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബില്‍ സജീവ അംഗമാണ്. ഫഌവഴ്സ് യുഎസ്എ ചാനലിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട് . ഐ ടി രംഗത്തുള്ള ഭര്‍ത്താവ് ശ്രീ അനില്‍ കൃഷ്ണന്‍കുട്ടി മകന് സായി അനില്‍ എന്നിവരോടൊപ്പം വാഷിംഗ്ടണ്‍ ഡി സിയില്‍ താമസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: