Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പെന്‍ഷന്‍ പ്രായത്തിലെ വ്യാജ ഏറ്റുമുട്ടല്‍

ഗവര്‍ണര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികള്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇതില്‍നിന്ന് കുറച്ചുദിവസത്തേക്കെങ്കിലും ചര്‍ച്ചകള്‍ വഴിമാറ്റുക എന്ന ലക്ഷ്യം മാത്രമേ പെന്‍ഷന്‍ കാര്യത്തില്‍ സര്‍ക്കാരിനുണ്ടായിരുന്നുള്ളൂ. ഗവര്‍ണറുടെ ഭാഗത്തുനിന്ന് എന്തോ ചില വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് പേടിച്ചാണ് തിടുക്കപ്പെട്ട് സര്‍ക്കാര്‍ പെന്‍ഷന്‍പ്രശ്‌നം എടുത്തിട്ടത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 5, 2022, 05:00 am IST
in Editorial

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം അറുപതാക്കി ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനം മരവിപ്പിച്ചത് ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രതിച്ഛായ കൂടുതല്‍ ഇടിച്ചുതാഴ്‌ത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇടതു യുവജന സംഘടനകള്‍ രംഗത്തുവന്നതാണത്രേ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചത്. പാര്‍ട്ടി അറിയാതെയാണ് സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം  ഉയര്‍ത്താന്‍ തീരുമാനമെടുത്തതെന്നും, പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് അത് മരവിപ്പിച്ചതെന്നും അവകാശപ്പെട്ട് മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദന്‍ രംഗത്തുവന്നെങ്കിലും സത്യം അതല്ലെന്ന് വ്യക്തമാവുകയുണ്ടായി. പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നത് അടക്കമുള്ള  

നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വിദഗ്ധസമിതി റിപ്പോര്‍ട്ട് പരിശോധിച്ച സെക്രട്ടറിതല സമിതി റിപ്പോര്‍ട്ട് ഗോവിന്ദന്‍ പങ്കെടുത്ത മന്ത്രിസഭായോഗം പരിഗണിച്ചതാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് വിഷയം പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തെ എതിര്‍ത്ത സിപിഐയുടെ മന്ത്രിമാര്‍ പങ്കെടുത്ത മന്ത്രിസഭാ യോഗത്തിലും സെക്രട്ടറിതല സമിതി റിപ്പോര്‍ട്ട് പരിഗണനയ്‌ക്കു വന്നിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മാത്രമല്ല, മന്ത്രിമാരുടെ ഓഫീസിലുള്ളവര്‍ക്കും ലഭിച്ചിരുന്നതായാണ് അറിയുന്നത്.

പെന്‍ഷന്‍പ്രായം ഉയര്‍ത്തിയത് പാര്‍ട്ടി അറിഞ്ഞില്ലെന്നും, അതുകൊണ്ടാണ് മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിയതെന്നുമൊക്കെ എം.വി. ഗോവിന്ദന്‍ പറയുന്നത് ശുദ്ധ കാപട്യമാണെന്ന് പിണറായി വിജയനും സിപിഎമ്മും തമ്മിലുള്ള ഉടമ-അടിമ ബന്ധം അറിയാവുന്ന ആര്‍ക്കും മനസ്സിലാകും. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാരിനെതിരെ നിരവധി വിഷയങ്ങളില്‍ കുരിശുയുദ്ധം പ്രഖ്യാപിച്ച പാര്‍ട്ടി ഇപ്പോഴില്ല. അത്  മരിച്ചുകഴിഞ്ഞു. പിണറായി മുഖ്യമന്ത്രിയായശേഷം പാര്‍ട്ടിയും സര്‍ക്കാരും പിണറായിതന്നെയാണ്. എന്തു വേണമെന്ന് പിണറായി തീരുമാനിക്കും. പാര്‍ട്ടി അനുസരിക്കും.  

പൊളിറ്റ് ബ്യൂറോയ്‌ക്കും കേന്ദ്രകമ്മിറ്റിക്കുപോലും ഇത് ബാധകമാണ്. സ്വന്തം താല്‍പര്യം മുന്‍നിര്‍ത്തി കോടിയേരി ബാലകൃഷ്ണന്റെ അന്തിമോപചാര ചടങ്ങുകളില്‍പ്പോലും പിണറായി എങ്ങനെയാണ് ഇടപെട്ടതെന്ന് ജനങ്ങള്‍ കണ്ടതാണ്. സ്ഥിതിഗതികള്‍ ഇതായിരിക്കെ പാര്‍ട്ടിയുടെ അനുമതിയില്ലാത്തതിനാലാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം മരവിപ്പിച്ചതെന്ന് എം.വി. ഗോവിന്ദന്‍ പറയുന്നത് ശുദ്ധ കാപട്യമാണ്. തീരുമാനിക്കുന്നത് പിണറായിയാണെങ്കില്‍  

പാര്‍ട്ടി അറിയേണ്ട കാര്യമില്ല. അങ്ങനെയൊരു നിര്‍ബന്ധബുദ്ധി ആരെങ്കിലും കാണിച്ചാല്‍ അയാള്‍ പാര്‍ട്ടിയില്‍ ഉണ്ടാകണമെന്നില്ല. അല്ലെങ്കില്‍ വെറുതെയൊരു അംഗമായി തുടരാമെന്നുമാത്രം. ഉദാഹരണങ്ങള്‍ നിരവധി ചൂണ്ടിക്കാട്ടാനാവും. പാര്‍ട്ടിയുടെ സ്ഥാപകനേതാവും മുന്‍മുഖ്യമന്ത്രിയും ജനകീയനും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസിന്റെ ഗതി മാത്രം പരിശോധിച്ചാല്‍ മതിയല്ലോ.

യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയുടെ എതിര്‍പ്പ് കണക്കിലെടുക്കാതെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം മരവിപ്പിച്ചതെന്ന് പരസ്യമായി പറയാന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടും ഗോവിന്ദനുപോലും പേടിയാണ്. പി. ജയരാജന്റെ ധൈര്യമൊന്നും ഗോവിന്ദനില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിതന്നെ ഇടപെട്ട് തിരുത്തിയതെന്ന് എടുത്തുപറയുന്നത്. ഇക്കാര്യത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു പറയുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ശരിക്കു പറഞ്ഞാല്‍ സര്‍ക്കാരും സിപിഎമ്മും ചേര്‍ന്നുള്ള ഒരു ഒത്തുകളിയുടെ ഭാഗമായിരുന്നു ഇതെല്ലാം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ അത് വ്യക്തമാക്കിയിട്ടുള്ളതാണ്. സിപിഎമ്മും യുവജന സംഘടനകളും എതിര്‍ത്തുപോരുന്നതുമാണ്. എന്നിട്ടും ഇതിനു വിരുദ്ധമായി ഒരു തീരുമാനമെടുത്തത് അതിന്റെ പേരില്‍ ഒരു വിവാദമുണ്ടാക്കി ജനശ്രദ്ധ തിരിക്കാന്‍വേണ്ടി മാത്രമാണ്. സര്‍വകലാശാല വിസിമാരുടെ പ്രശ്‌നത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികള്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇതില്‍നിന്ന് കുറച്ചുദിവസത്തേക്കെങ്കിലും ചര്‍ച്ചകള്‍ വഴിമാറ്റുക എന്ന ലക്ഷ്യം മാത്രമേ പെന്‍ഷന്‍ കാര്യത്തില്‍ സര്‍ക്കാരിനുണ്ടായിരുന്നുള്ളൂ. ഗവര്‍ണറുടെ ഭാഗത്തുനിന്ന് എന്തോ ചില വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് പേടിച്ചാണ് തിടുക്കപ്പെട്ട് സര്‍ക്കാര്‍ പെന്‍ഷന്‍പ്രശ്‌നം എടുത്തിട്ടത്. ജനഹിതമനുസരിച്ചല്ല പിണറായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്.

Tags: keralaകേരള സര്‍ക്കാര്‍വിരമിക്കല്‍kerala governor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പുതിയ വാര്‍ത്തകള്‍

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.