തിരുവനന്തപുരം: മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് കോളേജില്‍ രണ്ടുദിവസത്തെ ഇന്റര്‍ കോളേജ് ടെക്‌നിക്കല്‍ ഫെസ്റ്റ് ‘ഹാഷ് 2022’ നാളെ ആരംഭിക്കും. (5-11-2022) കമ്പ്യൂട്ടര്‍സയന്‍സ് വിഭാഗം നടത്തുന്ന പരിപാടിയില്‍ വിവിധകോഡിംഗ് മത്സരങ്ങള്‍, പ്രൊജക്ട് പ്രദര്‍ശനങ്ങള്‍,പുതിയ ആശയങ്ങളുടെ അവതരണം. തുടങ്ങിയവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.
സാങ്കേതികവിദ്യയിലൂടെ സമൂഹത്തിന് കൂടുതല്‍ സേവനങ്ങളും സൗകര്യങ്ങളും നല്‍കുന്നതിനുള്ള സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുന്നതിനായി നടത്തുന്ന ഡിഫൈന്‍ ഹാക്ക് ഹാക്കത്തോണ്‍ ആണ്. പരിപാടിയിലെ മുഖ്യ ഇനം.ഇന്ന് വൈകിട്ട് ആറിന് ഡിഫൈന്‍ ഹാക്ക് ഹാക്കത്തോണ്‍ ആരംഭിക്കും.ഇതോടൊപ്പം ഫുട്‌ബോള്‍ ടൂര്‍ണമെന്റ്,ടെക് ഹണ്ടര്‍, വിവിധ ഗെയിംമുകള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
മാര്‍ ബസേലിയോസ് കോളേജ് അലുമിനി അസോസിയേഷനാണ് പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍.കൂടാതെ ദേവ്‌ഫോളിയോ, യുഎസ്ടി ഗ്ലോബല്‍, പോളിഗണ്‍, ഗിറ്റ്ഹബ്, റെപ്‌ളിറ്റ്, സൊളാന,ഫയല്‍കോയിന്‍, വോള്‍ഫ്രേം, ലാബേജ്,എക്കോ ത്രീഡി, വോയ്‌സ്‌കോ,ക്ലസ്റ്റര്‍ദേവ്,ഒറീലി,അഷ്ടര്‍,ഫോസ്,യുണൈറ്റഡ്,ബാലസാമിക്ക്, ഐ സീ ഫോസ്,എല്‍.ഐ.സി,വെര്‍ബ് തുടങ്ങിയ ഐ.ടി.,ഐ.ടി. ഇതരസ്ഥാപനങ്ങളും പരിപാടിയുമായി സഹകരിക്കുന്നുണ്ട്.
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.hashmbcet.tech ക്ലിക്ക് ചെയ്യുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: