Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗവര്‍ണര്‍ വീശുന്നത് നിയമത്തിന്റെ പടവാള്‍

ഭരണത്തിലെ പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കാന്‍ നഗ്നമായ നിയമലംഘനങ്ങള്‍ക്ക് ഗവര്‍ണര്‍ കൂട്ടുനില്‍ക്കണമെന്നാണ് സിപിഎം നേതൃത്വം കരുതുന്നതെങ്കില്‍ അത് വലിയൊരു തെറ്റിദ്ധാരണയായിരിക്കും. ഇതു കേരളമായതുകൊണ്ട് താന്‍ വിചാരിക്കുന്നതൊക്കെ നടത്തിക്കളയാമെന്ന ചിന്ത മുഖ്യമന്ത്രി ഉപേക്ഷിക്കണം. സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ അവിടെയും ഇടപെടുമെന്ന ഗവര്‍ണറുടെ മുന്നറിയിപ്പ് മുഖവിലയ്‌ക്കെടുക്കുന്നതാണ് നല്ലത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 4, 2022, 05:19 am IST
in Editorial

പതിവു ശൈലിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ അധിക്ഷേപിച്ചും വെല്ലുവിളിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നത് സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമാണ്. എ.പി.ജെ. അബ്ദുള്‍ കലാം  സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മറ്റ് വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതും, ഇതിനെതിരെ നിയമവിരുദ്ധമായി പ്രതികരിച്ച മന്ത്രിമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടതുമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് കണ്ടെത്തിയാണ് സാങ്കേതിക സര്‍വകലാശാല വിസി നിയമനം സുപ്രീംകോടതി റദ്ദാക്കിയത്. സര്‍ക്കാരിന്റെ വാദങ്ങളെല്ലാം തള്ളിയായിരുന്നു ഈ വിധി. വിധി അംഗീകരിക്കുന്നതായി കാണിച്ച് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്തെഴുതുകയും, വിസി തല്‍സ്ഥാനം രാജിവയ്‌ക്കുകയും ചെയ്തു. സുപ്രീംകോടതിയുടെ ഈ വിധി ബാധകമാണെന്നു കാണിച്ചാണ് മറ്റ് വിസിമാരോടും ഗവര്‍ണര്‍ വിശദീകരണം  തേടിയത്. ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള നിയമലംഘനവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. വിസിമാരുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതിയും വാക്കാല്‍ ഇത് ശരിവയ്‌ക്കുകയുണ്ടായി. നിയമനാധികാരി ചാന്‍സലറായ ഗവര്‍ണറായതിനാല്‍ എന്തുകൊണ്ട് നടപടിയെടുത്തുകൂടാ എന്നാണ് ഹൈക്കോടതി ബെഞ്ച് ചോദിച്ചത്. കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിന്റെ പ്രതികാരമായി ഗവര്‍ണര്‍ക്കെതിരെ സെനറ്റ് പ്രമേയം പാസാക്കിയതിന് കേരള സര്‍വകലാശാലയെ കോടതി അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

വിശദീകരണം നല്‍കാന്‍ സാവകാശം കൊടുത്തതല്ലാതെ ഹര്‍ജിക്കാരായ വിസിമാര്‍ക്ക് യാതൊരു സംരക്ഷണവും ഹൈക്കോടതി നല്‍കിയില്ലെന്നു മാത്രമല്ല, വിസി നിയമനത്തില്‍ ക്രമക്കേടു കണ്ടെത്തിയാല്‍ കണ്ണടയ്‌ക്കണോയെന്ന സുപ്രധാന ചോദ്യവും ഉന്നയിച്ചിരിക്കുന്നു. സുപ്രീംകോടതിവിധിയനുസരിച്ച് വിസിമാര്‍ക്ക് രാജിവയ്‌ക്കാതെ മാര്‍ഗമില്ലെന്നാണ് നിയമവിദഗ്‌ദ്ധരുടെ അഭിപ്രായം. സാങ്കേതിക സര്‍വകലാശാല വിസിക്കെതിരായ വിധി സര്‍ക്കാര്‍ അംഗീകരിച്ചത് ഇവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണറെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. തന്നിലാണ് സര്‍വ അധികാരവുമെന്ന് ധരിച്ചാല്‍ അത് വകവച്ചുതരില്ലെന്നും, പ്രീതി നഷ്ടപ്പെട്ടെന്നു പറഞ്ഞാല്‍ അത് തീരുമാനിക്കാന്‍ ഇവിടെ മന്ത്രിസഭയുണ്ടെന്നുമൊക്കെയുള്ള ഗവര്‍ണര്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വാക്കുകള്‍ പരിധി ലംഘിക്കുന്നതാണ്. യഥാര്‍ത്ഥത്തില്‍ തന്നിലാണ് എല്ലാ അധികാരവുമെന്നു കരുതുന്നത് ഗവര്‍ണറല്ല, മുഖ്യമന്ത്രിയാണ്. മന്ത്രിമാരിലുള്ള പ്രീതിയുടെ കാര്യം തീരുമാനിക്കുന്നത് മന്ത്രിസഭയാണെന്നു പറയുന്ന മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ താന്‍തന്നെയാണ് അധികാരിയെന്നു വരുത്താനാണ് ശ്രമിക്കുന്നത്. ഇത് നിയമത്തിലുള്ള അജ്ഞതയല്ല, അമിതാധികാര പ്രവണതയാണ്. ഗവര്‍ണറുടെ പ്രീതി ഉള്ളിടത്തോളം മാത്രം മന്ത്രിമാര്‍ക്ക് ഔദ്യോഗിക പദവിയില്‍ തുടരാം എന്നുതന്നെയാണ് ഭരണഘടന പറയുന്നത്. മറിച്ചുള്ള ചിന്ത വ്യാമോഹം മാത്രമാണ്. മുഖ്യമന്ത്രി അത് ഉപേക്ഷിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ കോടതി പരിശോധിക്കുമ്പോള്‍ പരിഹാസ്യനാവും.

ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്ന വിവേചനാധികാരത്തെക്കുറിച്ച് ശരിയായ ധാരണയില്ലാത്തതാണ് മുഖ്യമന്ത്രിയുടെ പ്രശ്‌നം. ഗവര്‍ണര്‍ അധികാരമൊന്നുമില്ലാത്ത റബര്‍ സ്റ്റാമ്പാണെന്ന കേട്ടുകേള്‍വിയാണ് മുഖ്യമന്ത്രിയെ വഴിതെറ്റിക്കുന്നത്. നിയമപരമായി ഗവര്‍ണര്‍ക്ക് വിപുലമായ അധികാരങ്ങളാണുള്ളത്. അത് എടുത്തുമാറ്റാന്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ കഴിയില്ല. ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാന്‍ ആര്‍ക്കുമാവില്ല. അതുകൊണ്ടാണല്ലോ അത് ‘വിവേചനാധികാരം’ ആവുന്നത്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പ്രീതി പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ നിയമവിദഗ്ധര്‍ മറിച്ചുള്ള ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അത് ഗവര്‍ണറുടെ കുറ്റമല്ല. ഇവിടെ അടിസ്ഥാനപരമായ പ്രശ്‌നം ഗവര്‍ണറും സര്‍ക്കാരും തമ്മിലെ ഏറ്റുമുട്ടലല്ല. ഇതാണ് സംഭവിക്കുന്നതെന്നു വരുത്താന്‍ ചില മാധ്യമങ്ങളും തല്‍പ്പര കക്ഷികളും ശ്രമിക്കുന്നത് സര്‍ക്കാരിനെ വെള്ളപൂശി കാണിക്കാനാണ്. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലും മറ്റു കാര്യങ്ങളിലും തങ്ങളുടെ ഇംഗിതത്തിന് ഗവര്‍ണര്‍ വഴങ്ങുന്നില്ലെന്നു വന്നപ്പോഴാണ് സിപിഎമ്മും സര്‍ക്കാരും തനിനിറം പുറത്തെടുത്തത്. മറ്റൊരു ഗവര്‍ണറും ഇങ്ങനെയൊന്നും പെരുമാറിയിട്ടില്ല എന്നാണെങ്കില്‍, അത് ഇപ്പോഴത്തെ ഗവര്‍ണറുടെ കുറ്റമല്ല. ഭരണത്തിലെ പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കാന്‍ നഗ്നമായ നിയമലംഘനങ്ങള്‍ക്ക് ഗവര്‍ണര്‍ കൂട്ടുനില്‍ക്കണമെന്നാണ് സിപിഎം നേതൃത്വം കരുതുന്നതെങ്കില്‍ അത് വലിയൊരു തെറ്റിദ്ധാരണയായിരിക്കും. ഇതു കേരളമായതുകൊണ്ട് താന്‍ വിചാരിക്കുന്നതൊക്കെ നടത്തിക്കളയാമെന്ന ചിന്ത മുഖ്യമന്ത്രി ഉപേക്ഷിക്കണം. സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ അവിടെയും ഇടപെടുമെന്ന ഗവര്‍ണറുടെ മുന്നറിയിപ്പ് മുഖവിലയ്‌ക്കെടുക്കുന്നതാണ് നല്ലത്.

Tags: keralaകേരള സര്‍ക്കാര്‍kerala governorArif Mohammad Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.