Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞം സമരക്കാര്‍ക്കെതിരെ കര്‍ശന നിലപാടെടുത്ത് ഹൈക്കോടതി വീണ്ടും

കഴിഞ്ഞ ദിവസം വാദം കേള്‍ക്കുമ്പോള്‍ സമരക്കാര്‍ക്കെതിരെ കര്‍ശനമായ നിലപാടെടുത്ത് വീണ്ടും ഹൈക്കോടതി. വിഴിഞ്ഞം തുറമുഖം നിര്‍മ്മിക്കാന്‍ തടസ്സമായതെല്ലാം ഉടന്‍ നീക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2022, 07:29 pm IST
in Kerala

കൊച്ചി: കഴിഞ്ഞ ദിവസം വാദം കേള്‍ക്കുമ്പോള്‍ സമരക്കാര്‍ക്കെതിരെ കര്‍ശനമായ നിലപാടെടുത്ത് വീണ്ടും ഹൈക്കോടതി. വിഴിഞ്ഞം തുറമുഖം നിര്‍മ്മിക്കാന്‍ തടസ്സമായതെല്ലാം ഉടന്‍ നീക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുന്നതെല്ലാം ഒരാഴ്ചയ്‌ക്കകം നീക്കണമെന്നും കേസില്‍ വാദം കേട്ട ജസ്റ്റിസ് അനു ശിവറാം നിര്‍ദേശിച്ചിരിക്കുകയാണ്.  

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം സമരക്കാര്‍ തടസ്സപ്പെടുത്തുന്നതിന് എതിരെ അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കവേയായിരുന്നു ഹൈക്കോടതിയുടെ ഈ നിര്‍ദേശം.  

സമരക്കാര്‍ അല്‍പം അയഞ്ഞുതുടങ്ങുന്നതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ കണ്ടത്. വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന സമരം സംബന്ധിച്ച് രണ്ട് മൂന്ന് ദിവസത്തെ സാവകാശം വേണമെന്നും സര്‍ക്കാര്‍ പ്രതിനിധികളുമായി നടക്കുന്ന ചര്‍ച്ചകളില്‍ തീരുമാനം ഉണ്ടാകുമെന്നുമാണ് സമരക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. സമരക്കാര്‍ വഴി തടസ്സപ്പെടുത്തില്ലെന്ന് ഉറപ്പുനല്‍കാനാകുമോ എന്ന് കോടതി സമരക്കാരോട് ചോദിച്ചപ്പോള്‍ വഴി തടയില്ലെന്ന് സമരക്കാര്‍ ഉറപ്പു നല്‍കി.  

വിഴിഞ്ഞത്തെ സമരപ്പന്തല്‍ പൊളിക്കണമെന്ന് അദാനി ഗ്രൂപ്പിന് വേണ്ടി വാദിച്ച അഭിഭാഷകന്‍ വാദിച്ചു. സമരത്തിന്റെ 100ാം ദിവസം നടന്ന ആക്രമണത്തിന്റെ വിവരങ്ങള്‍ പൊലീസിന്റെ കയ്യിലുണ്ടെന്നും നാലായിരത്തോളം പേരാണ് ആക്രമണം നടത്തിയതെന്നും അദാനി ഗ്രൂപ്പിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറ‍ഞ്ഞു.  

വിഴിഞ്ഞം സമരത്തിനെതിരെ ഒരു വശത്ത് സിപിഎമ്മും മറുവശത്ത് യുവമോര്‍ച്ചയും രംഗത്തിറങ്ങിയതും സമരക്കാരെ പുനര്‍ചിന്തയ്‌ക്ക് പ്രേരിപ്പിച്ചിട്ടുണ്ട്. സമരത്തിന്റെ 100ാം ദിവസം സമരക്കാര്‍ നടത്തിയ അക്രമവും വലിയ തോതില്‍ മാധ്യമവിമര്‍ശനത്തിന് കാരണമായി. കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സികള്‍ 15ഓളം സംഘടനകളെ നിരീക്ഷിക്കുന്നുവെന്നതും ഒരു സമരനേതാവിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ 11 കോടിയുടെ ഇടപാട് നടന്നുവെന്ന ആരോപണവും വിഴിഞ്ഞം സമരസമിതിയുടെ കടുംപിടുത്തത്തിന് അയവ് വരുത്തിയെന്ന് വേണം കരുതാന്‍.  മാത്രമല്ല, മന്ത്രി ആന്‍റണി രാജുവിന് സമരവുമായുള്ള ബന്ധവും വിമര്‍ശനവിധേയമായതോടെ സമരസമിതിയ്‌ക്ക് നേരെ പല കോണുകളില്‍ നിന്നും സമ്മര്‍ദ്ദം മുറുകിയിരിക്കുകയാണ്.  

Tags: വിഴിഞ്ഞം തുറമുഖംവിഴിഞ്ഞം സമരംഗൗതം അദാനിഅദാനികേരള ഹൈക്കോടതിഹൈക്കോടതിആന്‍റണി രാജുVizhinjamNGOs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് വൈകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത: പി.കെ. കൃഷ്ണദാസ്

Kerala

വിഴിഞ്ഞത്ത് മീൻ വിഭവങ്ങൾ കഴിച്ച രണ്ടു പേർ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം, ഹോട്ടൽ അടച്ചുപൂട്ടി ഭക്ഷ്യസുരക്ഷ വകുപ്പ്

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം :രണ്ടാം ഘട്ട വികസനത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

Kerala

കേരളത്തിലെ കർഷകർക്ക് നേരിട്ട് കേന്ദ്രം കൊടുത്തത് 13,000 കോടി രൂപ

ഇറാനില്‍ കലാപത്തിന് ആക്കം കൂട്ടാന്‍ സ്റ്റാര്‍ലിങ്ക് ചാനലില്‍ നിന്നും ഇന്‍റര്‍നെറ്റ് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന രീതിയില്‍ വികസിപ്പിച്ചെടുത്ത ഫ്രീ സോഫ്ഫ് വെയറുകള്‍ (വലത്ത് മുകളില്‍) അസം റൈഫിള്‍സ് നടത്തിയ റെയ്ഡില്‍ മെയ്തി വിഭാഗത്തില്‍ നിന്നും ആയുധത്തോടൊപ്പം കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് റൂട്ടറും ഡിഷുകളും (വലത്ത് താഴെ)
India

ഇലോണ്‍ മസ്കും സ്റ്റാര്‍ലിങ്കും വില്ലന്മാര്‍? ഇറാനില്‍ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് കലാപം ആളിക്കത്തിച്ചു; മണിപ്പൂരിലും സ്റ്റാര്‍ലിങ്ക് കലാപകാരണമായി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.