അഡ്ലെയ്ഡ്: ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍12ല്‍ ബംഗ്ലാദേശിനെതിരെ അല്‍ഭുത തിരിച്ചുവരവില്‍ ഇന്ത്യ. അഞ്ചു റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയം കൈവരിച്ചത്. മഴയെ തുടര്‍ന്ന് മത്സരം 16 ഓവറായി ചുരുക്കി. എന്നാല്‍ പുനര്നിര്നയിച്ച 151 റണ്‍സ് വിജയലക്ഷ്യം ബംഗ്ലാദേശിന് കീഴടക്കാനായില്ല. 145-6 എന്ന സ്കോറിലേക്ക് ഇന്ത്യ എതിരാളികളെ തളച്ചു.
7.2 ഓവറില്‍ 68-1 എന്ന ശക്തമായ നിലയില്‍ നിന്ന ബംഗ്ലാ കടുവകളേയാണ് ടീം ഇന്ത്യ എറിഞ്ഞൊതുക്കിയത്. മറുപടി ബാറ്റിംഗില്‍ ഗംഭീര തുടക്കമാണ് ബംഗ്ലാദേശ് നേടിയത്. ഈ ലോകകപ്പിലെ മൂന്നാം അര്‍ധ സെഞ്ച്വറി നേടിയ കോലി 44 പന്തില്‍ നിന്ന് ഒരു സിക്സും എട്ട് ബൗണ്ടറിയുമടക്കം 64 റണ്‍സോടെ പുറത്താകാതെ നിന്നു. കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറും മാന്‍ ഓഫ് ദ മാച്ചും.
32 പന്തുകള്‍ നേരിട്ട രാഹുല്‍ നാല് സിക്സും മൂന്ന് ഫോറുമടക്കം 50 റണ്‍സെടുത്തു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാലാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (2) നഷ്ടമായി. തുടര്‍ന്ന് ക്രീസിലൊന്നിച്ച രാഹുല്‍ വിരാട് കോലി സഖ്യം 67 റണ്‍സ് നേടി. ഇതിനിടെ 31 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി തികച്ച് തൊട്ടടുത്ത പന്തില്‍ രാഹുല്‍ പുറത്തായി.
തുടര്‍ന്ന് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് 16 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 30 റണ്‍സെടുത്തു. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യ (5), ദിനേഷ് കാര്‍ത്തിക്ക് (7), അക്ഷര്‍ പട്ടേല്‍ (7) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. അശ്വിന് ആറ് പന്തില്‍ നിന്ന് 13 റണ്‍സെടുത്തു. ബംഗ്ലാദേശിനായി ഹസന് മഹ്മൂദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാക്കിബ് അല്‍ ഹസന് രണ്ടു വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗില്‍ ഗംഭീര തുടക്കമാണ് ബംഗ്ലാദേശ് നേടിയത്. ലിറ്റണ്‍ ദാസ് തുടക്കത്തിലെ ആഞ്ഞടിച്ചപ്പോള്‍ ബംഗ്ലാദേശ് പവര്‍പ്ലേ പവറാക്കി. എട്ടാം ഓവറിലെ രണ്ടാം പന്തില്‍ കെ എല്‍ രാഹുലിന്റെ നേരിട്ടുള്ള ത്രോ ലിറ്റണെ പുറത്താക്കുമ്പോള്‍ ടീം സ്കോര്‍ 68ലെത്തി. ലിറ്റണ്‍ 27 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്സും സഹിതം 60 റണ്‍സ് നേടി. അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ 12ാം ഓവര്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി. ആദ്യ പന്തില്‍ അഫീഫ് ഹൊസൈന്‍(5 പന്തില്‍ 3) സൂര്യയുടെ ക്യാച്ചില്‍ തന്നെ പുറത്തായപ്പോള്‍ അഞ്ചാം പന്തില്‍ ഷാക്കിബ് അല്‍ ഹസനും(12 പന്തില്‍ 13) വീണു. 13ാം ഓവറിലെ രണ്ടാം പന്തില്‍ യാസിര്‍ ഷായെയും(3 പന്തില്‍ 1), അഞ്ചാം പന്തില്‍ മൊസദേക് ഹൊസൈനേയും(3 പന്തില്‍ 6) പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യയും ആഞ്ഞടിച്ചു. നൂരുല് ഹസനും(14 പന്തില്‍ 25*), ടസ്കിന് അഹമ്മദും(7 പന്തില്‍ 14*) ഒരുകൈ നോക്കിയെങ്കിലും അര്ഷിന്റെ അവസാന ഓവര്‍ ഇന്ത്യക്ക് ജയമൊരുക്കി.
നേരത്തെ കെ എല്‍ രാഹുല്‍(32 പന്തില്‍ 50), വിരാട് കോലി(44 പന്തില്‍ 64*), സൂര്യകുമാര്‍ യാദവ്(16 പന്തില്‍ 30) എന്നിവരുടെ കരുത്തില്‍ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റിന് 184 റണ്‍സ് നേടി. നായകന് രോഹിത് ശര്‍മ്മ രണ്ടിനും ഹാര്‍ദിക് പാണ്ഡ്യ അഞ്ചിനും ദിനേശ് കാര്‍ത്തിക്കും അക്സര്‍ പട്ടേലും ഏഴ് റണ്‍സ് വീതമെടുത്തും പുറത്തായി. കോലിക്കൊപ്പം ആര് അശ്വിന്(6 പന്തില്‍ 13) പുറത്താവാതെ നിന്നു. അവസാന ഓവറില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 20റണാണ് എന്നാല്‍ അര്‍ഷ്ദീപ് സിംഗിന്റെ ഓവറില്‍ 14 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: