കൊച്ചി : സിവിക് ചന്ദ്രന്റെ ലൈംഗിക പീഡനക്കേസില്‍ ജാമ്യം അനുവദിക്കവേ വിവാദ പ്രസ്താവന നടത്തിയതിന് പിന്നാലെ കോഴിക്കോട് സെഷന്‍സ് ജഡ്ജ് എസ്. കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. സ്ഥലം മാറ്റല്‍ നടപടിക്കെതിരെ ജഡ്ജി എസ്. കൃഷ്ണകുമാര്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും അത് തള്ളിയിരുന്നു. തുടര്‍ന്ന് അദ്ദേഹം ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയും കോടതി നടപടി റദ്ദാക്കുകയുമായിരുന്നു.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് മുഹമ്മദ് നിയാസും അടങ്ങുന്ന ബെഞ്ച് സ്ഥലംമാറ്റ ഉത്തരവ് കഴിഞ്ഞയാഴ്ച സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് ഇരു വിഭാഗങ്ങളുടേയും വാദങ്ങള്‍ പരിഗണിച്ചാണ് ഡിവിഷന് ബെഞ്ച് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. ലൈംഗിക പീഡനക്കേസിലെ ജാമ്യ ഉത്തരവില്‍ പരാതിക്കാരിയുടെ വസ്ത്ര ധാരണം സംബന്ധിച്ച് വിവാദ പരാമര്‍ശം നടത്തിയതിലായിരുന്നു നടപടി. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ തന്നെ കൊല്ലം ലേബര്‍ കോടതിയിലെ ഡെപ്യൂട്ടേഷന് പോസ്റ്റിലേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ വിരമിക്കല്‍ കാലാവധി അടുത്തിരിക്കേ ഇത് ചട്ട വിരുദ്ധമാണെന്നായിരുന്നു ജഡ്ജി എസ്. കൃഷ്ണകുമാറിന്റെ ഹര്‍ജിയില്‍ പറയുന്നത്. മൂന്ന് വര്‍ഷത്തിനിടെ ഒരാളെ കാരണമില്ലാതെ സ്ഥലം മാറ്റരുതെന്ന നിയമം ലംഘിക്കപ്പെട്ടു. തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു. അടുത്ത മെയ് 31ന് വിരമിക്കാനിരിക്കുന്ന തനിക്ക് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരിക്കാന്‍ അര്‍ഹതയുണ്ടെന്നും എസ്.കൃഷ്ണകുമാറിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: