Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഏകീകൃത സിവില്‍ കോഡ് ഏക സിവില്‍ കോഡല്ല

ഏകീകൃത സിവില്‍ കോഡ് ഒരുതരത്തിലും മതപരമായ പ്രശ്‌നമല്ല. ഇതിനാലാണ് ഈ ആവശ്യം ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ ഡോ. അംബേദ്കറെപ്പോലുള്ളവര്‍ തീരുമാനിച്ചത്. നിയമത്തിനു മുന്നില്‍ പൗരന്മാര്‍ സമന്മാരാണെന്ന മനോഭാവം വളര്‍ത്താന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടത് ആവശ്യമാണ്. മതവികാരം ആളിക്കത്തിച്ച് ഇത് അട്ടിമറിക്കാമെന്ന് വിചാരിക്കുന്നവര്‍ കശ്മീരില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളണം

Janmabhumi Editorial Desk by Janmabhumi Editorial Desk
Nov 2, 2022, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ സമിതി രൂപീകരിച്ചതോടെ ഈ വിഷയം വീണ്ടും ചര്‍ച്ചയായിരിക്കുകയാണല്ലോ. നേരത്തെ ബിജെപി ഭരണമുള്ള ഉത്തരാഖണ്ഡും ഹിമാചല്‍പ്രദേശും ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയതിനു പിന്നാലെ മറ്റൊരു ബിജെപി സര്‍ക്കാരും ആ വഴിക്കു നീങ്ങുന്നതാണ് ചിലരെ അസ്വസ്ഥരാക്കുന്നത്. ഹിമാചല്‍പ്രദേശിലും ഗുജറാത്തിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുമായും ഇതിനെ ഇക്കൂട്ടര്‍ ബന്ധിപ്പിക്കുന്നു. പൗരത്വ നിയമഭേദഗതിയുടെ തുടര്‍ച്ചയാണിതെന്ന പ്രതീതി സൃഷ്ടിക്കുകയുമാണ്. ഏകീകൃത സിവില്‍ കോഡ് തങ്ങളുടെ മതപരമായ സ്വാതന്ത്ര്യത്തിലും അവകാശങ്ങളിലും ഇടപെടുന്നതാണെന്നു പറഞ്ഞാണ് ചില മുസ്ലിം സംഘടനകള്‍ എതിര്‍പ്പുയര്‍ത്തുന്നത്. എന്നാല്‍ ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നതുപോലെ ഏക സിവില്‍ കോഡല്ല, ഏകീകൃത  സിവില്‍ കോഡാണ് കൊണ്ടുവരുന്നത്. ഏതെങ്കിലും ഒരു മതത്തിന്റെ മാത്രമായ അവകാശങ്ങളില്‍ കടന്നുകയറുകയല്ല, എല്ലാ മതങ്ങള്‍ക്കും ബാധകമായ പൊതുനിയമമാണ് കൊണ്ടുവരുന്നത്. എന്നാല്‍ ഏകീകൃത സിവില്‍കോഡ് കൊണ്ടുവന്നാല്‍ തങ്ങളുടെ മതാചരണങ്ങള്‍ക്ക് വിലക്കുവരുമെന്നും, ഖബറടക്കാന്‍പോലും അനുവദിക്കില്ലെന്നുമൊക്കെയാണ് തല്‍പ്പരകക്ഷികള്‍ യാതൊരു അടിസ്ഥാനവുമില്ലാതെ പ്രചരിപ്പിക്കുന്നത്. മുസ്ലിങ്ങളില്‍ മതപരമായ ആശങ്ക നിറച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയെന്നതാണ് ഈ കള്ളപ്രചാരണത്തിന്റെ അടിയന്തര ലക്ഷ്യം.

രാജ്യത്ത് എല്ലാ പൗരന്മാര്‍ക്കും ബാധകമായ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നാണ് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇത് ആരെങ്കിലും ഭരണഘടനയില്‍ ഒളിച്ചുകടത്തിയതുമല്ല. ഭരണഘടനാ നിര്‍മാണ സഭയില്‍ ഇതു സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ നടന്നതാണ്. ശരിഅത്തിന്റെ പേരുപറഞ്ഞ് ചിലര്‍ ഏകീകൃത സിവില്‍ കോഡിനെ ഭരണഘടനാ നിര്‍മാണ സഭയില്‍ എതിര്‍ത്തപ്പോള്‍ അല്ലാഡി കൃഷ്ണസ്വാമി അയ്യരെപ്പോലുള്ളവര്‍ ശക്തമായാണ് അതിനോട് വിയോജിച്ചത്. ബ്രിട്ടീഷുകാര്‍ ശരിഅത്തില്‍ മാറ്റം വരുത്തിയപ്പോള്‍ അതിനെ എതിര്‍ക്കാതിരുന്നവര്‍ ഇപ്പോള്‍ അതിന്റെ പേരില്‍ മുറവിളി കൂട്ടുന്നത് എന്തിനാണെന്ന അല്ലാഡിയുടെ ചോദ്യത്തിന് മറുപടിയുണ്ടായില്ല. മറ്റ് പല വിഷയങ്ങളിലും ഭരണഘടനയുടെ പേരില്‍ ഊറ്റംകൊള്ളുകയും, ഭരണഘടന അട്ടിമറിക്കുകയാണെന്നു പറഞ്ഞ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നവര്‍ ഏകീകൃത സിവില്‍ കോഡിന്റെ വിഷയം വരുമ്പോള്‍ മാത്രം അത് ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള കാര്യമായിരുന്നിട്ടുകൂടി എതിര്‍ക്കുന്നത് നഗ്നമായ ഇരട്ടത്താപ്പാണ്. ഏകീകൃത സിവില്‍കോഡിനെ എതിര്‍ക്കുന്നവര്‍ ഭരഘടനാ നിര്‍മാണ സഭയെയും ഭരണഘടനയെത്തന്നെയും തള്ളിപ്പറയുകയാണ്. മറ്റു കാര്യങ്ങളിലൊക്കെ ഇന്ത്യന്‍ നിയമം സ്വീകരിക്കുകയും വിവാഹം, പിന്തുടര്‍ച്ചാവകാശം എന്നീ കാര്യങ്ങളില്‍ ശരിഅത്ത് നിയമം വേണമെന്ന് വാശി പിടിക്കുകയും ചെയ്യുന്നവര്‍ മതവിഭാഗീയതയ്‌ക്കും വര്‍ഗീയ ധ്രുവീകരണത്തിനും വളംവയ്‌ക്കുന്നത് കാണാതിരുന്നുകൂട. ഈ രാഷ്‌ട്രത്തിന്റെ ദേശീയ മുഖ്യധാരയില്‍ ലയിച്ചു ചേരാനുള്ള മടിയാണ് ഇതിനുപിന്നിലുള്ളതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ദേശീയോദ്ഗ്രഥനത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു സര്‍ക്കാരിനും ഇത് അംഗീകരിക്കാനാവില്ല.

ഗുജറാത്തില്‍ ഏകീകൃത സിവില്‍ നിയമം നടപ്പാക്കുമെന്ന് ബിജെപി പറയുന്നത് വെറുതെയാണെന്നും വീമ്പിളക്കലാണെന്നും, തങ്ങളാണ് അത് നടപ്പാക്കാന്‍ പോകുന്നതെന്നുമുള്ള അവകാശവാദവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തുവന്നിരിക്കുന്നു. ആ പാര്‍ട്ടി ജനിക്കുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പു മുതല്‍ ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുപോരുന്ന പാര്‍ട്ടിയാണ് ബിജെപി. ഇക്കാര്യത്തില്‍ ഒരിഞ്ചുപോലും പിന്നോട്ടുപോയിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായതുകൊണ്ടാണ് ഉത്തരാഖണ്ഡും ഹിമാചല്‍പ്രദേശും ഗുജറാത്തും ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ നടപടികളെടുക്കുന്നത്. ഇപ്പോള്‍ ഒരു വെളിപാടുണ്ടായതുപോലെ തങ്ങള്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പറയുമ്പോള്‍ ഇക്കാര്യത്തില്‍ ആ പാര്‍ട്ടിയുടെ കേരളത്തിലെ നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. ഏകീകൃത സിവില്‍ കോഡ് ഒരുതരത്തിലും മതപരമായ പ്രശ്‌നമല്ല. ഇതിനാലാണ് ഈ ആവശ്യം ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ ഡോ. അംബേദ്കറെപ്പോലുള്ളവര്‍ തീരുമാനിച്ചത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്താനും, നിയമത്തിനു മുന്നില്‍ പൗരന്മാര്‍ സമന്മാരാണെന്ന മനോഭാവം വളര്‍ത്താനും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടത് ആവശ്യമാണ്. മതവികാരം ആളിക്കത്തിച്ച് ഇത് അട്ടിമറിക്കാമെന്ന് വിചാരിക്കുന്നവര്‍ കശ്മീരില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. പുതിയ ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുക തന്നെ ചെയ്യും.

Tags: Uniform Civil Code
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏക സിവിൽ കോഡിനെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചാൽ കർശന നിയമനടപടി സ്വീകരിക്കും : മുന്നറിയിപ്പുമായി പുഷ്കർ സിങ് ധാമി

India

ശരിയത്ത് അനുസരിച്ചല്ല പോലും ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നിയമം നടപ്പാക്കിയത് : ഹൈക്കോടതിയെ സമീപിച്ച് മുസ്ലീം സംഘടനകൾ 

India

ഏകീകൃത സിവിൽ കോഡ് ഞങ്ങൾ അംഗീകരിക്കില്ല ; ഇന്ത്യയിലെ മുസ്ലീങ്ങൾ ശരീയത്ത് നിയമം മാത്രമേ പിന്തുടരൂ , അതിനു മുകളിൽ മറ്റൊരു നിയമമില്ല ; എം പി ഇമ്രാൻ മസൂദ്

സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വെള്ളയമ്പലം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയേഴ്‌സ് ഹാളില്‍ നടന്ന ഉത്കര്‍ഷ് പരിപാടിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി നിര്‍വഹിക്കുന്നു. ഡോ. നാരായണന്‍, ഡോ. രഞ്ജിത്ത് വിജയഹരി, ഡോ. മോഹനന്‍ കുന്നുമ്മല്‍, എം.ആര്‍.രാജേഗോപാല്‍ തുടങ്ങിയവര്‍ സമീപം
Kerala

കേന്ദ്രം നല്‍കിയ പണം സംസ്ഥാനം ചെലവഴിച്ചതിന്റെ ഫലമെവിടെ? സുരേഷ്‌ഗോപി

India

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കും: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

പ്രമേഹത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കുമ്പളങ്ങ ഈ രീതിയിൽ കഴിക്കാം

കറുപ്പാ സ്വാമിക്ക് മദ്യവും മാംസവും നിവേദിച്ചിരുന്നത് നിർത്തിയതിന്റെ കാരണം ചരിത്രത്തിലൂടെ 

സസ്പന്‍ഷന്‍ വകവയ്‌ക്കാതെ ഓഫീസിലെത്തിയ രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍ കുമാറിന് ഭരണ ഘടന നല്‍കി സ്വീകരണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)

ലോകത്തിന്റെ ഫാക്ടറിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തകര്‍ക്കാന്‍ ചൈന;ഇന്ത്യയിലെ ആപ്പിള്‍ ഫാക്ടറിയിലെ 300 ചൈനാഎഞ്ചിനീയര്‍മാരെ പിന്‍വലിച്ചു

പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തില്‍ പരിസ്ഥിതിസൗഹൃദ കര്‍മ പദ്ധതിയുമായി ബംഗാള്‍ രാജ്ഭവന്‍

നവകേരള സദസിലെ സംഘര്‍ഷം: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി വേണം

അടുത്ത പിൻഗാമിയെ പ്രഖ്യാപിക്കാൻ അവകാശം ദലൈലാമയ്‌ക്ക് മാത്രം : ചൈനയുടെ അവകാശവാദത്തെ തള്ളി ഇന്ത്യ

ഒറ്റപ്പാലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ജലത്തെ ഒരു ആയുധമാക്കരുത്. ; ഇന്ത്യ സമാധാനത്തിന്റെ അടിത്തറ പാകണം ; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പങ്കുചേരണം : കളം മാറ്റി ചവിട്ടി ബിലാവൽ ഭൂട്ടോ

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി, ഭീകരൻ മുഫ്തി ഹബീബുള്ള ഹഖാനിയെ അജ്ഞാതർ വെടിവച്ചു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies