തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ മാത്രമല്ല കേരളത്തിന്റെ അങ്ങോളമിങ്ങോളം ഉള്ള നിരവധി യുവതി യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം തുറമുഖം പദ്ധതിയുമായി ബന്ധപ്പെട്ട നിലവില്‍ ഇപ്പോള്‍ ഒരു പ്രവര്‍ത്തനവും അവിടെ നടക്കുന്നില്ല പദ്ധതിക്കെതിരായി ചില ശക്തികള്‍ അവിടെ സമരം ആരംഭിച്ച 100 ദിവസം പിന്നിട്ടിരിക്കുന്നു. ആ സമരപ്പന്തലുകള്‍ അവിടെനിന്ന് പൊളിച്ച് നീക്കണമെന്നും സമരക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്നും കോടതി വരെ പറഞ്ഞു. പക്ഷേ സംസ്ഥാന സര്‍ക്കാരിന് ഈ സമരം അവസാനിപ്പിക്കാന്‍ യാതൊരു താല്പര്യം കാണിക്കുന്നില്ലയെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന പ്രസിഡന്റ് സി.ആര് പ്രഭുല്‍കൃഷ്ണ പറഞ്ഞു.
യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു.ജില്ലാ പ്രസിഡന്റ് ആര്.സജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ്,സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍.അജേഷ്,ലിബിന്,രവീണ, പാപ്പനംകോട് നന്ദു, എച്ച്.എസ്. അഭിജിത്ത്, വലിയവിള ആനന്ദ്, നെടുമങ്ങാട് വിന്‍ജിത്ത്, പാപ്പനംകോട് ശ്രീജിത്ത്, രാമേശ്വരം ഹരി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. പൂവച്ചല്‍ മനോജിന് മാര്‍ച്ചില്‍ പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: