തിരുവനന്തപുരം: ആള്ക്കൂട്ട ആക്രമണത്തില് കൊല ചെയ്യപ്പെട്ട ആദിവാസി മധുവിന് കേസ് നടത്താന് പണമോ ആളോ സര്ക്കാരിന്റെ പക്കല് ഇല്ല. അതേ സമയം സ്വര്ണ്ണക്കള്ളക്കടത്ത് കേസില് സര്ക്കാരിന്റെ മുഖം രക്ഷിക്കാന് കൊണ്ടുവരുന്ന അഭിഭാഷകന് കപില് സിബലിന് ഒറ്റത്തവണ ഹാജരാകാന് നല്കുന്നത് 15.5 ലക്ഷം രൂപ.
കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്കിയ ട്രാന്സ്ഫര് ഹര്ജിയില് സംസ്ഥാന സര്ക്കാരിന്റെ സീനിയര് അഭിഭാഷകന് കപില് സിബലിന് ഓരോ തവണ ഹാജരാകുമ്പോഴും നല്കുന്നത് 15.5 ലക്ഷം രൂപ വീതമാണ്. ആദ്യ തവണ ഒക്ടോബര് 10ന് ഹാജരായ കപില് സിബലിന് 15.5 ലക്ഷം രൂപ നല്കാന് സംസ്ഥാന നിയമസെക്രട്ടറി വി. ഹരി നായര് ഉത്തരവിട്ടുന്നു. ഇനി അടുത്ത വാദം നവമ്പര് മൂന്നിനാണ്. അന്നും ഹാജരാകുന്നത് കപില് സിബല് തന്നെ. അന്നും 15.5 ലക്ഷം നല്കേണ്ടിവരും.
അതേ സമയം ഈ ശുഷ്കാന്തി പാവങ്ങളുടെ സര്ക്കാരെന്ന് അവകാശപ്പെടുന്ന ഇടതുസര്ക്കാര് അട്ടപ്പാടിയിലെ ആള്ക്കൂട്ട ആക്രമണത്തില് കൊല്ലപ്പെട്ട മധുവിന്റെ കേസില് കാണിച്ചില്ല. പലപ്പോഴും മധുവിന്റെ കേസ് പ്രോസിക്യൂട്ടര്മാര് ഇല്ലാത്തതിനാല് ഇഴഞ്ഞുനീങ്ങുകയായിരുന്നു. പലപ്പോഴും സര്ക്കാര് പ്രതിനിധിയായ സ്പെഷ്യല് പ്രോസിക്യൂട്ടര് കേസ് വാദത്തിന് ഹാജരായിരുന്നില്ല. പ്രതികളുടെ ഭാഗത്ത് നിന്നുള്ള സമ്മര്ദ്ദം കാരണം ഒരു ഘട്ടത്തില് സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടര് കേസില് നിന്നും ഒഴിയാന് പോലും സന്നദ്ധത പ്രകടിപ്പിച്ചു. ഒരിയ്ക്കല് മധുവിന് വേണ്ടി ഹാജരാകേണ്ട സര്ക്കാര് അഭിഭാഷകന് ഹാജരാകാത്തതിനാല് കോടതി തന്നെ ‘എവിടെ സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടര്’ എന്ന് ചോദിക്കുക പോലുമുണ്ടായി.
സ്വര്ണ്ണക്കള്ളക്കടത്ത് കേസില് ഇത്രയും പണം വാരിവലിച്ചെറിയാന് മുതിരുന്ന സര്ക്കാര് എന്തുകൊണ്ട് അട്ടപ്പാടി മധുവിനെപ്പോലുള്ളവരെ അവഗണിക്കുന്നു എന്ന ചോദ്യത്തിന് ആര്ക്കും ഉത്തരമില്ല. ഇടതുപക്ഷസര്ക്കാരിന്റെ ഈ ഇരട്ടത്താപ്പ് ചര്ച്ചാവിഷയമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: