ചെന്നൈ : കോയമ്പത്തൂരിലെ സ്ഫോടനത്തില്‍ മരിച്ച് ജമേഷ മുബീന്റെ വീട്ടില്‍ നിന്നും ഇയാള്‍ സ്ഫോടനത്തിന് ദിവസങ്ങളായി പദ്ധതിയിട്ടിരിക്കുന്നതായി തെളിവുകള്‍ ലഭിച്ചു. മുബീന്റെ വീട്ടില്‍ നിന്നും ഇയാളുടെ ഡയറികളും തീവ്രവാദ ബന്ധം വെളിപ്പെടുത്തുന്ന രേഖകളും അന്വേഷണ സംഘം നടത്തിയ തെരച്ചിലില്‍ കണ്ടെത്തി.
മുബീന്റെ നാല് ഡയറികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കൂടാതെ എഴുപത്തിയാറര കിലോ സ്ഫോടക വസ്തുക്കളും ഇലക്ട്രോണിക് സര്‍ക്യൂട്ടുകളും ഗ്യാസ് സിലിണ്ടറുകളും മത തീവ്ര നിലപാടുകള്‍ പ്രകടമാകുന്ന ലഘുലേഖകളും ഡയറിക്കുറിപ്പുകളും, സമീപ രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ട കുറിപ്പുകളും ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. പൗരത്വ ഭേദഗതി നിയമം, ഹിജാബ് നിരോധനം തുടങ്ങിയവയോടുള്ള തീവ്ര പ്രതികരണങ്ങളും മുബീന്റെ വീട്ടില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതര മതവിശ്വാസങ്ങള്‍ സംബന്ധിച്ച കുറിപ്പുകള്‍, ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഫ്ളോ ചാര്‍ട്ടുകള്‍ തുടങ്ങിയവയും പോലീസ് എന്‍ഐഎക്ക് കൈമാറി.
ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന സ്ഫോടനങ്ങളുടെ സൂത്രധാരന്‍ സഫ്റന്‍ ഹാഷിമിനെ മുബീന്റെ റോള്‍മോഡലായിരുന്നു. പല സ്ഥലങ്ങളില്‍ വ്യാപകമായ ആക്രമണങ്ങള്‍ക്കാണ് പദ്ധതിയിട്ടത്. ഇതിനായി മൂന്ന് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് നിരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വേണ്ടത്ര പരിശീലനം സംഘത്തിന് ലഭിച്ചിരുന്നില്ല. ഉക്കട സംഗമേശ്വര ക്ഷേത്രത്തിന് സമീപം സ്ഫോടനം നടത്താനുള്ള പദ്ധതി മുബീന്റെ ആയരുന്നു. എന്നാല്‍ ബോംബാക്രമണം സംബന്ധിച്ച പരിശീലനമൊന്നും ഇയാള്‍ക്ക് കിട്ടിയിരുന്നില്ല. ഇന്റര്‍നെറ്റില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും തേടിപ്പിടിച്ച വിവരങ്ങളുടെ ആത്മവിശ്വാസത്തിലാണ് സ്ഫോടനത്തിന് പദ്ധതിയിട്ടത്.
പുലര്‍ച്ചെ ഒരു മണിക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച കാറുമായി വീട്ടില്‍ നിന്ന് പുറപ്പെട്ടു. സംഗമേശ്വര ക്ഷേത്രത്തിനടുത്തുള്ള പോലീസ് ചെക്പോസ്റ്റ് ഇയാളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇവിടുന്ന് മടങ്ങുന്നതിടെയാണ് സ്ഫോടനം. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം പുരോഗമിക്കുകയാണ്. സംഗമേശ്വര ക്ഷേത്രത്തിലെത്തി എന്‍ഐഎ സംഘം ആദ്യ ഘട്ട തെളിവെടുപ്പ് നടത്തി. എന്‍ഐഎ എഫ്ഐആറിലെ പരാതിക്കാരനായ ക്ഷേത്ര പുരോഹിതന് സുന്ദരേശന്റെ മൊഴി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: