കൊച്ചി : മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരണം വാര്‍ത്തകള്‍ തള്ളി കുടുംബം. ഉമ്മന്‍ചാണ്ടിക്ക് വിശ്വാസത്തെ കൂട്ടുപിടിച്ച് മകന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നില്ലെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രചരിച്ചത്. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നും വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടിയെ ജര്‍മ്മനിയിലേക്ക് കൊണ്ടുപോവുകയാണെന്നും മകന് ചാണ്ടി ഉമ്മന്‍ അറിയിച്ചു.
ചാണ്ടി ഉമ്മനും മറിയാമ്മ ഉമ്മനും പെന്തുക്കോസ്ത് മത വിശ്വാസത്തിലാണ്. ഉമ്മന്‍ ചാണ്ടി അസുഖ ബാധിതനായി ഗുരുതരാവസ്ഥയിലാണ്. എന്നാല്‍ ഇവര്‍ വിശ്വാസത്തിന്റെ പേരില്‍ മെച്ചപ്പെട്ട് ചികിത്സ നിഷേധിക്കുകയാണ്. ഇതിനെതിരെ ഉമ്മന്‍ ചാണ്ടിയുടെ മക്കളില്‍ ഒരാള്‍ രാഹുല്‍ ഗാന്ധിയെ അറിയിക്കുകയും ഇതോടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തിരുന്ന ചാണ്ടി ഉമ്മനെ തിരിച്ച് വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തെന്നും സമൂഹ മാധ്യമങ്ങളില്‍ ആരോപിക്കുന്നുണ്ട്.
എന്നാല്‍ രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം നിലവില്‍ ആലുവ പാലസില്‍ വിശ്രമത്തിലാണ് അദ്ദേഹം. ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും ചാണ്ടി ഉമ്മന്‍ അറിയിച്ചു. ഇതുപോലെ ഞങ്ങള്‍ക്ക് വിഷമമുണ്ടാക്കിയ ഒരു സന്ദര്‍ഭമില്ല. ചികിത്സ നിഷേധം നടത്തിയിട്ട് എന്താണ് നേടാനുള്ളത് ഏറ്റവും മികച്ച ചികിത്സ അദ്ദേഹത്തിന് കൊടുക്കണമെന്ന ആഗ്രഹമേയുള്ളൂ. വ്യാജപ്രചാരണം നടത്തുന്നത് മൂലം തങ്ങള്‍ വളരെയധികം ബുദ്ധിമുട്ടിലാണ്. വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ അതില്‍ നിന്ന് പിന്മാറി, മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ആളുകള്‍ക്ക് അദ്ദേഹത്തോട് സ്നഹം കാണും. എന്നാല്‍ പല കാര്യങ്ങളും മനസ്സിലാക്കാതെയാണ് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത്. ഉമ്മന്‍ ചാണ്ടിക്ക് മുമ്പും ഈ ആസുഖം വന്നിട്ടുണ്ട്. 2015- ലും 2019-ലും അസുഖം വന്നിട്ടുണ്ട്. അന്ന് ഒമ്പത് മാസം കഴിഞ്ഞിട്ടാണ് പോയത്. 2015-ല്‍ വന്നപ്പോള്‍ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2019-ല്‍ വന്നപ്പോള്‍ യുഎസിലും ജര്‍മ്മനിയിലും ചികിത്സയ്ക്കായി പോയിരുന്നെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശിക്കുന്നവര്‍ക്ക് ഇത് രണ്ടുതവണ വന്ന രോഗമാണെന്നും ഇത് തനിയെ പോയതാണെന്നും അറിയില്ല. വിദേശത്തടക്കം പാര്‍ശ്വഫലങ്ങളില്ലാത്ത അദ്ദേഹത്തിന് ചികിത്സ കിട്ടുന്നതിനെ കുറിച്ചാണ് തങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ആളുകള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വവും കുടുംബവും ചേര്‍ന്നാണ് വിദേശത്തേക്ക് ചികിത്സയ്ക്ക് പോകാമെന്ന് തീരുമാനിച്ചത്. ‘അദ്ദേഹം എന്റെ പിതാവാണ്’ അത് മാത്രമാണ് വിമര്‍ശിക്കുന്നവരോട് പറയാനുള്ളതെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: