കോഴിക്കോട് : വ്യവസായി ആയ അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അലി ഉബൈറാന്‍ മറ്റൊരു യുവാവിനെ കൂടി തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് കണ്ടെത്തല്‍. ഇതിനായി ഒരുമാസം മുമ്പ് പദ്ധതിയിട്ടിരുന്നെങ്കിലും നടപ്പിലായില്ല.
കോഴിക്കോട് കടിയങ്ങാട് വെച്ചാണ് ഇതിനു മുമ്പ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സ്വര്‍ണ ഇടപാട് സംബന്ധിച്ച് നിലനിന്നിരുന്ന തര്‍ക്കമാണ് ഉബൈറാന്‍ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനം എടുത്തതിന് പിന്നില്‍. എന്നാല്‍ പലകാരണങ്ങള്‍ കൊണ്ടത് നടപ്പിലായില്ല.
അതിനുശേഷമാണ് താമരശ്ശേരിയിലെ വ്യാപാരിയായ അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത്. ദിവസങ്ങള്‍ക്ക് ശേഷം പ്രതികള്‍ അഷ്‌റഫിനെ കണ്ണുകെട്ടി കൊല്ലത്ത് ഉപേക്ഷിക്കുകയായിരുന്നു. അഷ്‌റഫിന്റെ ഭാര്യാ സഹോദരന്‍ പണമിടപാട് നടത്തിയതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് താമരശ്ശേിരിയിലെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍.
അതേസമയം അഷ്റഫിനെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റിലായ മൂന്നു പേര്‍ക്ക് വേണ്ടി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കി. ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. തട്ടിക്കൊണ്ടുപോകലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: