ചെന്നൈ: ഡിഎംകെ എംഎല്‍എ സെയ്ദായ് സാദിഖ് ബിജെപി നേതാവ് ഖുശ്ബു ഉള്‍പ്പെടെയുള്ള നടിമാര്‍ക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് മുഖ്യമന്ത്രി സ്റ്റാലിന് മറുപടി പറയണമെന്ന് നടി ഖുശ്ബു.
ബിജെപി പ്രവര്‍ത്തകരായ ഖുശ്ബു, നമിത, ഗൗതമി, ഗായത്രി രഘുറാം എന്നീ നടിമാരെ ഉപയോഗിച്ച് തമിഴ്നാട്ടില്‍ കടന്നുകയറാനാണ് ബിജെപി ശ്രമിക്കുന്നതെന്ന പരിഹാസമായിരുന്നു കഴിഞ്ഞ ദിവസം ഡിഎംകെ എംഎല്‍എ സാദിഖ് നടത്തിയത്. “ബിജെപിയെ തമിഴ്നാട്ടിലേക്ക് കൊണ്ടുവരുമെന്നാണ് അവര്‍ പറയുന്നത്. ഖുശ്ബു, നമിത, ഗായത്രി രഘുറാം, ഗൗതമി എന്നീ നാല് നടിമാരാണ് അവര്‍ക്കുള്ളത്. വടക്കന്‍ ചെന്നൈയില്‍ ഡിഎംകെയെ വളര്‍ത്തിയത് ടി.ആര്.ബാലു, ബലറാം, ഇളയ അരുണ എന്നീ നേതാക്കളാണ്. എന്നാല്‍ ബിജെപി ഇതിനായി നാല് ‘ഐറ്റ’ങ്ങളെയാണ് ഇറക്കിയിരിക്കുന്നത്. “- ഡിഎംകെ എംഎല്‍എ സാദിഖിന്റെ വിവാദ പ്രസംഗം ഇങ്ങിനെപ്പോകുന്നു. ഇതിന്റെ വീഡിയോ തമിഴ്നാട്ടില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തതോടെ ബിജെപി ഒന്നടങ്കം പ്രതിക്കൂട്ടിലാണ്.
സ്റ്റാലിന് ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ്. അതേ സമയം ഡിഎംകെ എംപി കനിമൊഴി ഡിഎംകെയുടെ ഒരു എംഎല്‍എ ഇത്തരമൊരു സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് ക്ഷമ ചോദിച്ചു.
എന്നാല്‍ അതുകൊണ്ടൊന്നും പ്രശ്നം വിടാന്‍ ഖുശ്ബു ഒരുക്കമല്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന് തന്നെ തന്റെ പാര്‍ട്ടിയിലെ സ്ത്രീവിരുദ്ധതയ്ക്കെതിരെ പ്രതികരിക്കണമെന്നും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് ശരിയല്ലെന്നും ഖുശ്ബു സുന്ദര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: