മലയാള സിനിമയുടെ മനോഹര ലൊക്കേഷനുകളിലൊന്നാണ് തൊടുപുഴയും പരിസരവും. ഷൂട്ടിംഗുകളും മറ്റും കണ്ടുവളര്‍ന്ന അരുണ്‍ രാജ് കര്‍ത്തയെയും സിനിമ മോഹം ചെറുപ്പത്തില്‍ തന്നെ പിടികൂടി. ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി പഠിച്ചശേഷം തൊടുപുഴയില്‍ തിരിച്ചെത്തി കെമിസ്റ്റായി ജോലിക്ക് കയറിയെങ്കിലും മനസ് സിനിമയെ തന്നെ ചുറ്റിപ്പറ്റി പറന്നു.
തൊടുപുഴ മലയാള പഴനി ഉറവപ്പാറ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ ട്രസ്റ്റിയായിരുന്നു എഴുത്തുകാരനും ജ്യോതിഷ പണ്ഡിതനുമായ പിതാവ് കെജിആര്‍ കര്‍ത്ത. ക്ഷേത്രത്തെക്കുറിച്ച് ഡോക്യുമെന്ററി തയാറാക്കാന്‍ ഒരു ടീം എത്തി. അവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കാമെന്നും പകരം തന്നെ അസിസ്റ്റ് ചെയ്യാന്‍ അനുവദിക്കണമെന്നുമുള്ള അരുണിന്റെ നിര്‍ദേശം അംഗീകരിക്കപ്പെട്ടു.
വീണുകിട്ടിയ ആദ്യ അവസരം!
ക്ഷേത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ക്രൂവില്‍ അന്ന് ഇടിച്ചു കയറി സ്ഥാനം പിടിച്ച അരുണ്‍ ഇന്ന് അറിയപ്പെടുന്ന പരസ്യചിത്ര സംവിധായകനായി വളര്‍ന്നിരിക്കുന്നു. ഹെഡ് ആന്‍ഡ് ഷോള്‍ഡേഴ്സ്, ടൈഡ്, സ്റ്റാര്‍ സ്പോര്‍ട്സ്, ഡിസ്നി ഹോട്ട്സ്റ്റാര്‍, ഡോഡഫോണ്‍ ഐഡിയ, നെസ്ലെ മഞ്ച്, വിക്സ്, സാവ്ലോണ്‍, വിസ്പര്‍, ഏരിയല്‍, ഫ്ളിപ്കാര്‍ട്ട്, ഹീറോ, ഭീമ തുടങ്ങി പ്രമുഖ ദേശീയ, പ്രാദേശിക
ബ്രാന്‍ഡുകളുടെ ശ്രദ്ധേയമായ പരസ്യങ്ങള്‍ അരുണിന്റെ
പോര്‍ട്ട്ഫോളിയോയിലുണ്ട്. കൊച്ചി തൃപ്പൂണിത്തുറയിലുള്ള അരുണിന്റെ എആര്‍കെ
പ്രൊഡക്ഷന്‍സ് അറിയപ്പെടുന്ന ആഡ് ഫിലിം മേക്കര്‍മാരായി വളര്‍ന്നിരിക്കുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിനായി ഒരു വെബ് സീരിസ് ചെയ്യാനു
ള്ള തയാറെടുപ്പിലാണ് എആര്‍കെ പ്രൊഡക്ഷന്‍സ്. അരുണാവട്ടെ വ്യക്തിപരമായ സ്വപ്നമായ സിനിമ സംവിധാനത്തിലേക്ക് നടന്നടുക്കുന്നു. പരസ്യചിത്ര സംവിധായകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ – ഐ ആം – സംഘടനയുടെ ട്രഷററായും പ്രവര്‍ത്തിക്കുന്നു.
ഡോക്യുമെന്ററികളില്‍ അസിസ്റ്റ് ചെയ്യുന്നതിനൊപ്പം ടിവി ചാനലുകള്‍ക്കായി പ്രോഗ്രാമുകള്‍ ചെയ്താണ് അരുണ്‍ മുന്നേറിയത്. അമേസിംഗ് ഇന്ത്യ എന്ന ട്രാവലോഗ് പ്രോഗ്രാമാണ് സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ആദ്യ പരിപാടി. കശ്മീര്‍ മുതല്‍ കേരളം വരെ ഇന്ത്യയെ അനാവരണം ചെയ്ത പരിപാടി സൂര്യ ടിവിയില്‍ 150 എപ്പിസോഡ് പിന്നിട്ടിരുന്നു. ഇതിന് ശേഷമാണ് കരിറില്‍ ഒരു നിര്‍ണായക പരിവര്‍ത്തനമുണ്ടായത്.
ഗുരുവിനെ കണ്ടെത്തല്‍
പ്രിയദര്‍ശന്റെയും മറ്റും അസോസിയേറ്റായിരുന്ന സംവിധായക
നും നടനുമായ ശ്രീകാന്ത് മുരളി പരസ്യ ചിത്രങ്ങളുടെയും ഉസ്താദാണ്. അദ്ദേഹത്തിനൊപ്പം അസിസ്റ്റ് ചെയ്യാന്‍ അവസരം ലഭിച്ചതാണ് അരുണിന്റെ കരിയറില്‍ വഴിത്തിരിവായത്. 2010 ല്‍ അരുണ്‍ രാജ് കര്‍ത്ത പ്രൊഡക്ഷന്‍സ് (എആര്‍കെ പ്രൊഡക്ഷന്‍സ്) ആരംഭിച്ചു. ജയറാം അഭിനയിച്ച ഡബിള്‍ ഹോഴ്സിന്റെ പരസ്യമാണ് ആദ്യത്തെ സ്വതന്ത്ര സംവിധാന സംരംഭം. സേവന കറി
പൗഡര്‍, ജിആര്‍ടി ടീ തുടങ്ങിയ ആഡുകള്‍ പിന്നാലെ ചെയ്തു. കൂടുതലും എഫ്എംസിജി മേഖലയ്‌ക്കായായിരുന്നു ആഡുകള്‍.
മുംബൈയിലേക്ക്
കോവിഡ് കാലത്ത് ആഡ് ഇന്‍ഡസ്ട്രി പ്രശ്‌നത്തിലായി. പരസ്യങ്ങളിലും പരസ്യ ബജറ്റിലും വലിയ ഇടിവാണുണ്ടായത്. ബോംബെയില്‍ നിന്ന് ഒരു ആഡ് ഏജന്‍സി അരുണിനെ ബന്ധപ്പെടുന്നത് ഇക്കാലത്താണ്. നാഷണല്‍ ക്ലയന്റ്സിന്റെ പരസ്യങ്ങള്‍ ചെയ്യാനുള്ള വലിയ അവസരമാണ് അങ്ങനെയെത്തിയത്. വോഡഫോണ്‍-ഐഡിയയില്‍ തുടക്കം. വിക്സ്, നെസ്ലെ മഞ്ച്, സാവ്ലോണ്‍, വിസ്പര്‍, ടൈഡ് എന്നിവയും പി
ന്നാലെ ചെയ്തു. സ്റ്റാര്‍ സ്പോര്‍ട്സിന്റെ പ്രൊ കബഡി ലീഗിന്റെ പരസ്യം ഹൈദരാബാദിലാണ് ഷൂട്ട് ചെയ്തത്. ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ്, ഹീറോ സ്‌കൂട്ടര്‍, ഏരിയല്‍ എന്നിങ്ങനെ ശ്രദ്ധേയമായ പരസ്യങ്ങളും അടുത്തിടെ ചെയ്തു അരുണ്‍. ഹിന്ദിയില്‍ ചെയ്ത ഹെഡ് ആന്‍ഡ് ഷോള്‍ഡേഴ്‌സിന്റെ പരസ്യം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. മറ്റ് പരസ്യങ്ങളെല്ലാം മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി പ്രാദേശിക ഭാഷകളിലായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021 നിയമസഭാ തെരഞ്ഞെടുപ്പിലും കേരളത്തില്‍ എന്‍ഡിഎയുടെ ക്യാംപെയ്ന്‍ വിഡിയോകളും എആര്‍കെ പ്രൊഡക്ഷന്‍സാണ് ചെയ്തത്. ഇതോടൊപ്പം ദുബായ്, ഖത്തര്‍, ഷാര്‍ജ തുടങ്ങി വിവിധയിടങ്ങളിലെ കമ്പനികളുടെ കോര്‍പ്പറേറ്റ് ആഡുകളും അരുണ്‍ ചെയ്തിട്ടുണ്ട്.
കടലിലെ അനുഭവം
ഇന്ത്യന്‍ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ആഭ്യന്തര ഉപയോഗത്തി
നായി ട്രെയിനിംഗ് മൂവികള്‍ ചെയ്തു കൊടുക്കാനായത് വലിയ അനുഭവമായി. കടലില്‍ ദിവസങ്ങളോളം ചെലവഴിച്ചാണ് ഇവ ചെയ്തത്. ഓരോ കപ്പലുകളിലെയും പരിശീലനവും മറ്റുമാണ് ഏറെ സാഹസികമായി ചിത്രീകരിച്ചത്.
പുരസ്‌കാരങ്ങള്‍
ഓണത്തിനോടനുബന്ധിച്ച് ചെയ്ത പരസ്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. നെസ്ലെ മഞ്ചിന്റെ ഓണപ്പരസ്യത്തിനായിരുന്നു സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാംപെയ്നുള്ള പുരസ്‌കാരം. 2013 ല്‍ തൊടുപുഴ കാഞ്ഞിരമറ്റം ക്ഷേത്രത്തിനായി ചെയ്ത ആല്‍ബം സോങ്ങിന് സംസ്ഥാന സര്‍ക്കാരിന്റെ പത്മരാജന്‍ പുരസ്‌കാരവും അരുണ്‍ രാജ് കര്‍ത്തയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ആദ്യത്തെ ആല്‍ബമായിരുന്നു ഇത്.
സ്വതന്ത്ര സംവിധായകന്‍
മറ്റ് പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് വേണ്ടിയും അരുണ്‍ പരസ്യങ്ങള്‍ സംവിധാനം ചെയ്തു കൊടുക്കാറുണ്ട്. ഡയറക്ടര്‍ മാത്രമായി ജോലി ചെയ്യുന്നത് കൂടുതല്‍ സന്തോഷകരമാണ്. പ്രൊഡ്യൂസര്‍ എന്ന ടെന്‍ഷനില്ലാതെ സ്വതന്ത്രമായി ജോലി ചെയ്യാമെന്ന് അദ്ദേഹം പറയുന്നു.
സിനിമയും വെബ്
സീരിസും
ആഡ് ഫിലിമുകളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചാവും എആര്‍കെ
പ്രൊഡക്ഷന്‍സ് മുന്നോട്ടു പോവുക. വെബ് സീരിസാണ് ഒരു സ്വപ്ന പദ്ധതി. മികച്ച കണ്‍സെപ്റ്റ് തയാറാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളുമായി സംസാരിച്ചു കഴിഞ്ഞു. അതേസമയം അരുണിന്റെ വ്യക്തിപരമായ സ്വപ്നം സിനി
മയാണ്. മികച്ച തിരക്കഥയ്‌ക്കായുള്ള കാത്തിരിപ്പിലാണദ്ദേഹം.
വിശ്വാസ്യത തന്നെ പ്രധാനം
പരസ്യങ്ങള്‍ ഒരുപാട് ഇറങ്ങുന്നുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്നവ കുറവാണ്. ഞങ്ങള്‍ എപ്പോഴും ശ്രദ്ധ കൊടുക്കുന്നത് പെട്ടെന്ന് ജനങ്ങളുടെ ഇടയിലേക്ക് ശ്രദ്ധിക്കപ്പെടുന്ന കണ്‍സെപ്റ്റുകള്‍ക്കാണ്. കണ്‍സെപ്റ്റുകള്‍ തന്നെയാണ് എന്നും കിംഗ്. ചില നല്ല കണ്‍സെപ്റ്റുകള്‍ നടപ്പിലാക്കാന്‍ നല്ലത് പോലെ പണം മുടക്കേണ്ടതായി വരും, ചിലതു വളരെ കുറഞ്ഞ ബജറ്റിലും ചെയ്യാം. ബ്ജറ്റ് കുറഞ്ഞ നല്ല കണ്‍സെപ്റ്റുകളിലൂടെ ക്ലയന്റുകള്‍ക്ക് മുടക്കുന്ന പണത്തിന് ഇരട്ടി മൂല്യം നല്‍കുക എന്നുള്ളത് ആണ് ഞങ്ങളുടെ പ്രഥമ ലക്ഷ്യം. ഒരിക്കല്‍ ഞങ്ങളുമായി ബിസിനസ്സ് ചെയ്യുന്ന ക്ലയന്റ് പിന്നീട് മറ്റൊരിടത്തേക്ക് പോകാറില്ല. കാരണം ഒരിക്കല്‍ പോലും ക്ലയന്റിന് ഗുണം ചെയ്യാത്ത ഒരു പ്രൊഡക്റ്റ് ഞങ്ങള്‍ നല്‍കില്ല എന്ന വിശ്വാസം എല്ലാവര്‍ക്കുമുണ്ട്. ചിലപ്പോള്‍ ക്ലയന്റിനോട് ‘സാര്‍ താങ്കള്‍ ഇത്രയും പണം ചിലവാക്കി പരസ്യം ചെയ്യുന്നത് താങ്കളുടെ ബ്രാന്‍ഡിനു ഗുണകരമാകില്ല’ എന്ന് തുറന്നു പറഞ്ഞ് അവരെ നേരായ പാതയിലേക്ക് നയിച്ച സന്ദര്‍ഭങ്ങള്‍ പേലും ഉണ്ടായിട്ടുണ്ട്.
എനിക്ക് വര്‍ക്ക് തരുന്നത് 90% വും ആഡ് ഏജന്‍സികള്‍ ആണ്. ഏജന്‍സികളുടെ വിശ്വാസ്യതയ്‌ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ നല്ല പ്രൊഡക്റ്റ് കൊടുക്കാന്‍ ഞങ്ങള്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഞങ്ങളുടെ ക്രിയേറ്റീവ് ടീം മികച്ച പരിശീലനം നേടിയവരെ ഉള്‍ക്കൊള്ളിച്ചതാണ്. ഉയര്‍ന്ന സാങ്കേതിക നിലവാരം പുലര്‍ത്തുന്ന വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്.
പരസ്യങ്ങളില്‍ ആശയം പറഞ്ഞു ഫലിപ്പിക്കാന്‍ ലഭിക്കുന്നത് 5-60 സെക്കന്റുകള്‍ മാത്രമാണ്. ടിവി ആഡുകളുടെ ചെലവ് കൂടിയതിനാല്‍ മിക്ക ബ്രാന്‍ഡുകളും 15-20 സെക്കന്റ് ആഡുകളിലേക്ക് മാറി. അതി
നുള്ളില്‍ കണ്‍സെപ്റ്റ് വ്യക്തമായും ശ്രദ്ധേയമായും അവതരിപ്പിക്കണം. ബ്രാന്‍ഡിനെ സെയില്‍ ചെയ്യണം. അനാവശ്യമായി ഒരു വാക്കോ ദൃശ്യമോ ഒബ്ജക്‌റ്റോ ഒരു മൂളലോ പോലും അതിലുണ്ടാവാന്‍ പാടില്ല.
ഡിജിറ്റല്‍ ആഡുകളിലേക്കുള്ള പരിവര്‍ത്തനം എങ്ങനെയാണ്?
ഡിജിറ്റല്‍ ആഡുകള്‍ ആണ്
പുതിയ ട്രെന്‍ഡ്, അതിലും യൂട്യൂബ് പോലുള്ള മാധ്യമങ്ങളില്‍ വളരെ കുറഞ്ഞ സെക്കന്‍ഡ് സമയത്തിനുള്ളില്‍ തന്നെ കഥ പറയേണ്ടതായിട്ടു വരുന്നുണ്ട്. എന്നാല്‍ 60 സെക്കന്‍ഡ്സ് മുതല്‍ 180 സെക്കന്‍ഡ്സ് വരെയുളള സോഷ്യല്‍ മീഡിയ പരസ്യങ്ങളും ഉണ്ടാകാറുണ്ട്. കുറച്ചു കൂടി സ്വാതന്ത്ര്യം കണ്‍സെപ്റ്റ് ചെയ്യുമ്പോള്‍ കിട്ടാറുണ്ട് എന്നതാണ് ഇതിന്റെ നേട്ടം. ടിവി കൊമേഴ്‌സ്യലുകളെ (ടിവിസി) അപേക്ഷിച്ച് റിലീസിംഗില്‍ ചെലവ് കുറച്ചു കൃത്യമായി ഓഡിയന്‍സിനെ തീരുമാനിച്ച് ഇംപാക്റ്റ് ഉണ്ടാക്കാന്‍ കഴിയും എന്നതിനാല്‍ ടിവിസിക്ക് ഒപ്പം മിക്ക ബ്രാന്‍ഡുകളും ഡിജിറ്റല്‍ ആഡ്‌സിനും ശ്രദ്ധ കൊടുക്കുന്നുണ്ട്. എന്നാല്‍ എല്ലാ ബ്രാന്‍ഡുകള്‍ക്കും ഡിജിറ്റല്‍ ആഡ് മാത്രം ചെയ്ത് ഒരിക്കലും മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കില്ല. ടിവിസിക്കും തീയറ്റര്‍ ആഡ്‌സിനും ഒപ്പം സോഷ്യല്‍ മീഡിയ ആഡുകളും കൊണ്ടുപോവുക എന്നതാണ് ശരിയായ തീരുമാനം. തെറ്റിദ്ധരിക്കപ്പെട്ട ചിലര്‍ ഡിജിറ്റല്‍ ആഡുകള്‍ മാത്രം ചെയ്യുന്നുണ്ട്. പക്ഷെ അതുകൊണ്ട് എല്ലാ ടൈപ്പ് ബ്രാന്‍ഡുകള്‍ക്കും
ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കില്ല.
ദേശീയ പരസ്യ വിപണിയില്‍ മലയാളികളുടെ സാന്നിധ്യം എത്ര ശക്തമാണ്?
പെപ്സിയും കൊക്കക്കോളയുമടക്കം ബഹുരാഷ്‌ട്ര കമ്പനികളുടെ പരസ്യങ്ങള്‍ ചെയ്യുന്ന വിനില്‍ മാത്യു, രാജീവ് മേനോന്‍, പ്രകാശ് വര്‍മ തുടങ്ങി ദേശീയ തലത്തില്‍ പരസ്യ മേഖലയില്‍ തിളങ്ങി
നില്‍ക്കുന്നത് മലയാളികളാണ്. ക്രിയേറ്റീവായി ചിന്തിക്കാ
നുള്ള കഴിവാണ് മലയാളിയെ പരസ്യചിത്ര മേഖലയില്‍ മുന്നിലെത്തിച്ചത്. ആഡുകളും സിനിമയും ഒരുമിച്ച് കൈകാര്യം ചെയ്ത പ്രിയദര്‍ശനെ
പോലെയുള്ള മഹാരഥന്‍മാര്‍ മുന്നിലുണ്ട്. ബോംബെയില്‍ ഏറ്റവുമധികം പരസ്യചിത്രങ്ങള്‍ ചെയ്തയാളാണ് പ്രിയദര്‍ശന്‍.
പ്രൊഫഷണലിസത്തിന് കൈ കൊടുക്കണമെന്ന് താങ്കള്‍ പറയുന്നത് എന്തുകൊണ്ടാണ്?
ചില ക്ലയന്റുകള്‍ കുറഞ്ഞ ചിലവില്‍ പരസ്യങ്ങള്‍ ഒരുക്കുന്നതിനായി പ്രൊഫഷണല്‍ അല്ലാത്ത ആള്‍ക്കാരെ സമീപിക്കാറുണ്ട്. ചിലപ്പോള്‍ പരസ്യം
പൂര്‍ത്തിയാക്കും.
പൂര്‍ത്തിയാക്കിയാലും
പുറത്തു കാണിക്കാന്‍ കൊള്ളില്ല. കാശ് മുടക്കിയതല്ലേ, റിലീസ് ചെയ്‌തേക്കാം എന്ന് കരുതി റിലീസ് ചെയ്യുന്നവരും ഉണ്ട്. അവര്‍ക്കു നഷ്ടമാകുന്നത്
ബ്രാന്‍ഡിന്റെ റെപ്യൂട്ടേഷ
നാണ്. ബിസിനസിനും ദോഷം സംഭവിക്കാം. പരസ്യം എന്നത് ആര്‍ക്കും ചെയ്യാവുന്ന ഒരു കല അല്ല. അതിന്റെ പിന്നില്‍ ഒരുപാട് ചിന്തിച്ചു ആലോചിച്ച് കണ്‍സ
പ്റ്റ് തയാറാക്കുന്ന ക്രിയേറ്റീവ് ടീം ഉണ്ട്. ക്രിയേറ്റീവ് ഏജന്‍സികളുണ്ട്. പ്രൊഫഷണല്‍ ഫിലിം മേക്കേഴ്‌സുണ്ട്, കഴിവുള്ള ടെക്‌നീഷ്യന്‍മാരുണ്ട്. ജോലി ഏല്‍പ്പിക്കുമ്പോള്‍ അത്തരം വിശ്വാസ്യതയുള്ള
ഏജന്‍സികളെയോ
പ്രൊഡക്ഷന്‍ ഹൗസുകളെയോ മാത്രം ഏല്‍പ്പിക്കുക. ഒരു നല്ല പരസ്യം ആണെങ്കില്‍ ഒരു വര്‍ഷം മുതല്‍ എത്ര നാള്‍ വേണമെങ്കിലും ഉപയോഗിക്കാം. കുറഞ്ഞത് 6 മാസം ഉപയോഗിച്ചാല്‍ പോലും ബ്രാന്‍ഡിന് തിരിച്ചു കിട്ടുന്ന മൂല്യം മുടക്കുന്നതിന്റെ ഒരുപാട് ഇരട്ടി ആയിരിക്കും.
……………………..
വിശ്വാസ്യത തന്നെ പ്രധാനം
പരസ്യങ്ങള്‍ ഒരുപാട് ഇറങ്ങുന്നുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്നവ കുറവാണ്. ഞങ്ങള്‍ എപ്പോഴും ശ്രദ്ധ കൊടുക്കുന്നത് പെട്ടെന്ന് ജനങ്ങളുടെ ഇടയിലേക്ക് ശ്രദ്ധിക്കപ്പെടുന്ന കണ്‍സെപ്റ്റുകള്‍ക്കാണ്. കണ്‍സെപ്റ്റുകള്‍ തന്നെയാണ് എന്നും കിംഗ്. ചില നല്ല കണ്‍സെപ്റ്റുകള്‍ നടപ്പിലാക്കാന്‍ നല്ലത് പോലെ പണം മുടക്കേണ്ടതായി വരും, ചിലതു വളരെ കുറഞ്ഞ ബജറ്റിലും ചെയ്യാം. ബ്ജറ്റ് കുറഞ്ഞ നല്ല കണ്‍സെപ്റ്റുകളിലൂടെ ക്ലയന്റുകള്‍ക്ക് മുടക്കുന്ന പണത്തിന് ഇരട്ടി മൂല്യം നല്‍കുക എന്നുള്ളത് ആണ് ഞങ്ങളുടെ പ്രഥമ ലക്ഷ്യം. ഒരിക്കല്‍ ഞങ്ങളുമായി ബിസിനസ്സ് ചെയ്യുന്ന ക്ലയന്റ് പിന്നീട് മറ്റൊരിടത്തേക്ക് പോകാറില്ല. കാരണം ഒരിക്കല്‍ പോലും ക്ലയന്റിന് ഗുണം ചെയ്യാത്ത ഒരു പ്രൊഡക്റ്റ് ഞങ്ങള്‍ നല്‍കില്ല എന്ന വിശ്വാസം എല്ലാവര്‍ക്കുമുണ്ട്. ചിലപ്പോള്‍ ക്ലയന്റിനോട് ‘സാര്‍ താങ്കള്‍ ഇത്രയും പണം ചിലവാക്കി പരസ്യം ചെയ്യുന്നത് താങ്കളുടെ ബ്രാന്‍ഡിനു ഗുണകരമാകില്ല’ എന്ന് തുറന്നു പറഞ്ഞ് അവരെ നേരായ പാതയിലേക്ക് നയിച്ച സന്ദര്‍ഭങ്ങള്‍ പേലും ഉണ്ടായിട്ടുണ്ട്.
എനിക്ക് വര്‍ക്ക് തരുന്നത് 90% വും ആഡ് ഏജന്‍സികള്‍ ആണ്. ഏജന്‍സികളുടെ വിശ്വാസ്യതയ്‌ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ നല്ല പ്രൊഡക്റ്റ് കൊടുക്കാന്‍ ഞങ്ങള്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഞങ്ങളുടെ ക്രിയേറ്റീവ് ടീം മികച്ച പരിശീലനം നേടിയവരെ ഉള്‍ക്കൊള്ളിച്ചതാണ്. ഉയര്‍ന്ന സാങ്കേതിക നിലവാരം പുലര്‍ത്തുന്ന വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: