അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന ചിത്രത്തില്‍ മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദരാസിങ് ഖുറാനയും. അരുണ്‍ ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. ദരാസിങിനെ സ്വാഗതം ചെയ്ത് കൊണ്ടുള്ള പോസ്റ്ററും സംവിധായകന് പങ്കുവച്ചിട്ടുണ്ട്. രാമ ലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ പ്രതിനായകനായാണ് ദരാസിങ് ഖുറാന മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
ദരാസിങ്ങിനെ സംബന്ധിച്ചിടത്തോളം, ഈ വര്‍ഷം പഞ്ചാബി ചിത്രമായ ബായ് ജി കുട്ടാങ്കേയിലൂടെ അഭിനയരംഗത്തേക്ക് കടന്നു. കൂടാതെ അനുപം ഖേര്‍, ദര്ശന് കുമാര്‍, സതീഷ് കൗശിക് എന്നിവര്‍ അഭിനയിച്ച കാഗസ് 2 എന്ന ചിത്രത്തിലൂടെ ഉടന്‍ തന്നെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കും.ബോളിവുഡ് പ്രഖ്യാപനത്തിന് ശേഷമാണ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.
തെന്നിന്ത്യന്‍ താര സുന്ദരി തമന്ന നായികയായി എത്തുന്ന ചിത്രത്തില്‍ തമിഴ് നടന് ശരത് കുമാറും ബോളിവുഡ് നടന് ദിനോ മോറിയയും ചിത്രത്തിലുണ്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണ്. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി.എസ്. നിര്‍വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: