ശ്രീനഗര്‍: പാക്കിസ്ഥാന്‍ അധിനിവേശം നടത്തിയ ഇന്ത്യന്‍ മണ്ണ് തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പാക് അധിനിവേശ കശ്മീര്‍ തിരിച്ചുപിടിക്കാനുള്ള 1994ലെ പാര്‍ലമെന്റ് പ്രമേയം നടപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.പാര്‍ലമെന്റിലെ പ്രമേയ പ്രകാരം ഗില്‍ജിത്തും ബാള്‍ട്ടിസ്ഥാനും പാകിസ്താന്‍ ഒഴിഞ്ഞ് പോകണം. 1947ലെ വിഭജനത്തിലെ അഭയാര്‍ത്ഥികള്‍ക്ക് അവരുടെ നാട്ടില്‍ സ്വന്തം ഭൂമി തിരിച്ച് ലഭിക്കണംഎന്നാല്‍ മാത്രമേ സമഗ്ര വികസനം സാധ്യമാകൂ. അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് എന്തെല്ലാം അവകാശങ്ങളാണ് നല്‍കുന്നതെന്ന് പറയാമോ എന്നും അദ്ദേഹം പാകിസ്ഥാനോട് ചോദിച്ചു. 1947ലെ യുദ്ധത്തില്‍ വിജയം ഉറപ്പാക്കിയ ഇന്ത്യന്‍ സൈന്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ സ്മരണയ്‌ക്കായി ശ്രീനഗറില്‍ ‘ശൗര്യ ദിവസ്’ ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പാക് അധിനിവേശ കശ്മീരില്‍ പാക്കിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് മറുപടി പറയേണ്ട സമയം വരുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. അധിനിവേശ കശ്മീരില്‍ വിദ്വേഷത്തിന്റെ വിത്ത് പാകുകയാണ് പാകിസ്ഥാന്‍. അതില്‍ നിന്ന് മുള്ളുകളായിരിക്കും മുളച്ചു വരുന്നതെന്ന് രാജ്!നാഥ് പറഞ്ഞു. പാകിസ്ഥാന്‍ കണക്ക് പറയേണ്ടി വരും.
മനുഷ്യാവകാശ സംഘടനകളെയും പ്രതിരോധ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ഭീരരരെ സൈന്യം വധിക്കുമ്പോള്‍ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാണിക്കാന്‍ ഏറെ പേരുണ്ട്. ഭീകരാക്രമണങ്ങളില്‍ വീരമൃത്യു വരിക്കുന്ന സൈനികര്‍ക്കും കൊല്ലപ്പെടുന്ന സാധാരണക്കാര്‍ക്കും ഇതേപോലെ മനുഷ്യാവകാശങ്ങള്‍ ഉണ്ട്. അതെന്താണ് ഇവരാരും കാണാത്തതെന്ന് രാജ്!നാഥ് സിംഗ് ചോദിച്ചു. ഭീകരരെ മതവുമായി കൂട്ടിക്കെട്ടും. എന്നാല്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ ഏതെങ്കിലും ഒരു മതത്തില്‍പ്പെട്ടവര്‍ മാത്രമാണോ. ഹിന്ദുവിനെയോ മുസ്ലീമിനെയോ ഉന്നം വച്ചല്ല ഭീകരാക്രമണം നടക്കുന്നത്. മുന്നില്‍ ആരാണ് എന്നല്ല, ലക്ഷ്യം എങ്ങനെ പൂര്‍ത്തീകരിക്കാം എന്നു മാത്രമാണ് ഭീകരര്‍ നോക്കുന്നതെന്നും രാജ്!നാഥ് സിംഗ് വ്യക്തമാക്കി.
സ്വാര്‍ത്ഥ രാഷ്‌ട്രീയത്തിന്റെ ഇരയാണ് കശ്മീരെന്നും രാജ്!നാഥ് സിംഗ് പറഞ്ഞു. കശ്മീരിനെ ഇരുട്ടില്‍ തളച്ചിട്ടത് ഈ രാഷ്‌ട്രീയമാണ്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം നിരവധി ഘടകങ്ങള്‍ കശ്മീരിനെ പിരിക്കാന്‍ ശ്രമിച്ചു. രാജ്യത്തിന്റെ അവിഭാജ്യ ഘടകമായിട്ടും സ്വാതന്ത്ര്യം കിട്ടി ഇത്ര വര്‍ഷമായിട്ടും വിവേചനം നേരിടുകയാണ് കശ്മീരെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഈ വിവേചനം അവസാനിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
ജമ്മു കശ്മീരില്‍ എന്‍ഡിഎ സര്‍ക്കാര്‍ വികസന യാത്ര ആരംഭിച്ചിരിക്കുകയാണ്.രാജ്‌നാഥ് സിംഗ് പറഞ്ഞു ‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകാസ്മീര്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചു’ തീവ്രവാദികള്‍ക്ക് മതമില്ല. അവര്‍ മനുഷ്യരാശിയുടെ ശത്രുക്കളാണ്. ഒരു മനുഷ്യന്റെ മൗലികാവകാശ ലംഘനം ഒരു ആദര്‍ശ സമൂഹത്തില്‍ സ്വീകാര്യമല്ല. ഇത് ഞങ്ങളുടെ പ്രതിബദ്ധതയാണ്. ജമ്മു കശ്മീരിലും ലഡാക്കിലും ഇപ്പോള്‍ വികസനത്തിന്റെയും സമാധാനത്തിന്റെയും വാതിലുകള്‍ തുറന്നിരിക്കുന്നു.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിച്ച ധീരഹൃദയര്‍ക്ക് സമൃദ്ധമായ ആദരാഞ്ജലികള്‍ അര്‍പ്പിച്ച പ്രതിരോധ മന്ത്രി ഐക്യത്തോടെയും അര്‍പ്പണബോധത്തോടെയും രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു..
Urges people to take the country to greater heights with unity & dedication
Raksha Mantri Shri Rajnath Singh graced the ‘Shaurya Diwas’ celebrations in Srinagar, Jammu & Kashmir (J&K) on October 27, 2022 to commemorate the 75th year of air landed operations of Indian Army at Budgam Airport in 1947, which ensured the first civil-military victory of Independent India. On October 27, 1947, the Indian Army was inducted by the Indian Air Force at Budgam Airport to evict Pakistani forces from J&K, a day after the ‘Instrument of Accession’ was signed between Maharaja Hari Singh and Republic of India. 27th October is, hence, celebrated as ‘Infantry Day’. The event was organised as part of ‘Azadi Ka Amrit Mahotsav’.
In his address, the Raksha Mantri paid rich tributes to the heroes of the Armed Forces & the people of J&K who laid down their lives to protect the unity & integrity of the country. He stated that it is because of their valour and sacrifice that J&K remained an integral part of India and will continue to be in the future. He asserted that despite a number of stumbling blocks, India has risen time & again because of the courage & sacrifice of our soldiers and today it is standing tall on the strong foundation laid by them. “The greatest glory is not in never falling, but in rising every time we fall. The incident of 1947 is one such instance,” he said.
Shri Rajnath Singh recalled the valour of the first Param Vir Chakra recipient, Major Somnath Sharma, who despite being injured led a company & saved the Srinagar airfield from enemy clutches and in the process made the supreme sacrifice. He also paid glowing tributes to the bravery of other Gallantry award winners such as Brigadier Rajinder Singh and Lt Col Dewan Ranjit Rai, who gave away their lives to protect the motherland.
The Raksha Mantri said, Major Somnath Sharma and other heroes will always remain a source of inspiration for every Indian and the Nation will forever be indebted to their sacrifices. He also remembered former Chief Minister of Odisha Biju Patnaik, who as a pilot during the war, made a valuable contribution to the movement of the troops. He commended the crucial role played by the people of J&K who helped the Armed Forces in forcing the enemies to retreat and protect the sovereignty of the country. Shri Rajnath Singh termed the campaign of October 27, 1947 as the one for safeguarding the country’s territorial integrity as well as the safety of the people. It was a campaign to protect the dreams and aspirations of the people of J&K, he said.
The Raksha Mantri added that post independence the people of J&K were deprived of development &tranquillity for decades,until the Government, led by Prime Minister Shri Narendra Modi, came to the helm and abrogated Article 370, bringing a new era of peace &progress in the Union Territory (UT). He said, earlier some anti-India elements used to disturb peace and harmony in the name of religion, but now there is peace & tranquillity in J&K due to the persistent efforts by the Government and the Armed Forces.
“Terrorists have no religion. They are the enemies of humanity. Any violation of fundamental rights of a human being is not acceptable in an ideal society. This has been our commitment. The doors of development & peace have now been opened in J&K and Ladakh, with the people of the two UTs reaping the benefits of the welfare schemes of Government of India. There is unity among the people who are moving forward hand-in-hand,” asserted Shri Rajnath Singh.
The Raksha Mantri pointed out that some areas illegally occupied by Pakistan are still devoid of that progress. “Pakistan is fully responsible for inhuman incidents against innocent Indians in PoK. In the times to come, Pakistan will face the result of its atrocities. Today, the region of J&K and Ladakh is touching new heights of development. This is just the beginning. Our aim is to implement the resolution unanimously passed in Indian Parliament on February 22, 1994 to reclaim remaining parts, such as Gilgit and Baltistan,” he said.
Shri Rajnath Singh stated that this ‘Shaurya Diwas’ gives the nation an opportunity to remember the valour of the bravehearts and inspires the people to take the country to greater heights with unity and dedication. “We are moving forward with the spirit of unity. We must resolve to fight together against any divisive forces which may come in the way of our development in the future,” he said.
During the event, the replication of the historic event was organised to pay obeisance to the brave soldiers and people of J&K. The Raksha Mantri, along with the citizens, witnessed the re-enactment of history, covering the violation of ‘Standstill Agreement’ by Pakistan. The event also depicted arrival of Indian Army on October 27, 1947 to evict the Pakistani Forces. A stunning airshow was organised by the Indian Air Force, which mesmerised the audience. The Next of Kin of war veterans, who travelled from across the country, were felicitated at the event.
Lieutenant Governor of J&K Shri Manoj Sinha, Chief of Army Staff General Manoj Pande; GOC-in-C, Northern Command Lieutenant General Upendra Dwivedi; Air Officer Commanding-in-Chief, Western Air Command Air Marshal S Prabhakaran; General Officer Commanding, 15 Corps Lieutenant General ADS Aujla, along with several other civil and military dignitaries attended the event.
പ്രതികരിക്കാൻ ഇവിടെ എഴുതുക: