കൊല്ലം: പത്തനാപുരം ഗാന്ധിഭവന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനത്തില്‍ ഇരുപത് വനവാസി യുവതികള്‍ വരണമാല്യം അണിയും. പത്തനംതിട്ട ജില്ലയിലെ സീതത്തോട്, അട്ടത്തോട്, കൊല്ലം ജില്ലയിലെ അച്ചന്‍കോവില്‍ തുടങ്ങിയ ഊരുകളിലെ ഗോത്രസമുദായത്തില്‍പ്പെട്ട ഇരുപത് യുവതികളുടെ വിവാഹമാണ് നവംബര്‍ ഒന്നിന് രാവിലെ 10.30ന് പത്തനാപുരം ഗാന്ധിഭവനില്‍ നടത്തുന്നത്.
വധൂവരന്മാര്ക്ക് വിവാഹത്തിനാവശ്യമായ സ്വര്‍ണ്ണം, താലി, വരണമാല്യം, വിവാഹവസ്ത്രം, സമ്മാനങ്ങള്‍, യാത്രാചെലവ് എന്നിവ പ്രമുഖ ജീവകാരുണ്യപ്രവര്‍ത്തകരായ എ. ജയന്തകുമാര്‍, എവര്‍മാക്സ് ബഷീര്‍, തലവടി പി.ആര്. വിശ്വനാഥന് നായര്‍, അഡ്വ. രാജീവ് രാജധാനി എന്നിവര്‍ ചേര്‍ന്നാണ് നല്‍കുന്നത്.
ഇരുന്നൂറിലധികം വനവാസി കുടുംബാംഗങ്ങളും ഊരുമൂപ്പനും ചടങ്ങില്‍ പങ്കെടുക്കാനെത്തും. വിവാഹിതരാവുന്ന ദമ്പതികളെ ഗാന്ധിഭവന് അധികൃതരും പ്രവര്‍ത്തകരും ചേര്‍ന്ന് അവരുടെ ഊരുകളില്‍ എത്തിക്കും. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ സമൂഹവിവാഹത്തിന് നേതൃത്വം നല്‍കും. വനവാസികളുടെ ക്ഷേമത്തിനായി മികച്ച സേവനം ചെയ്യുന്ന കുഞ്ഞുമോള്‍ക്ക് 10,001 രൂപയും ഫലകവും അടങ്ങുന്ന ഗാന്ധിഭവന് ഗോത്രമിത്ര അവാര്‍ഡ് സമ്മാനിക്കും. തുടര്‍ന്ന് വിവാഹസല്‍ക്കാരവും നടക്കുമെന്ന് ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: