തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ കടകംപള്ളി സുരേന്ദ്രന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി കഴക്കൂട്ടം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് പി.സുധീര്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് പോലീസ് കഴക്കൂട്ടം എംഎല്‍എ ഓഫീസിനു മുന്നില്‍ തടഞ്ഞു. ബാരിക്കേടു മറികടക്കാന്‍ ശ്രമിച്ച പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. മന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വീട്ടില്‍ കടന്നു സ്വാതന്ത്ര്യമുണ്ടായിരുന്ന സ്വപ്ന സുരേഷ് പിണറായി വിജയന്റെയും മന്ത്രിമാരുടേയും ഇടനിലക്കാരിയായിരുന്നു. സ്വപ്ന സുരേഷ് കടകംപള്ളി സുരേന്ദ്രന് വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവന്‍ ആണെന്നും തന്നെ അപമാനിക്കാന്‍ ശ്രമിച്ചതും സ്വപ്ന സുരേഷ് പരസ്യമായി പറഞ്ഞിട്ടും കേസെടുക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. സ്വപ്ന സുരേഷ് പാവമാണെന്നും ദുരിതങ്ങള്‍ അനുഭവിച്ചവളാണെന്നും കടകംപള്ളി ഇപ്പോള്‍ പറയുന്നത് കൂടുതല്‍ തെളിവുകള്‍ പുറത്തേക്ക് വരുമെന്നുള്ള ഭയത്താലാണ്. അതുകൊണ്ടാണ് മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ നാളിതുവരെ കടകംപള്ളി തയ്യാറാവാത്തത് എന്ന് അദ്ദേഹം ആരോപിച്ചു. എംഎല്‍എ സ്ഥാനത്തിന് ഇരിക്കാനുള്ള യോഗ്യത അദ്ദേഹത്തിന് നഷ്ടപ്പെട്ടന്നും രാജിവച്ചൊഴിഞ്ഞ് അന്വാഷണത്തെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
കടകംപള്ളി സുരേന്ദ്രനെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ബിജി വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, ഒബിസിമോര്‍ച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ്, എം.സനോദ് കുമാര്‍ ആര്‍എസ് രാജീവ്, മുളയറ രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. കഴക്കൂട്ടം അനില്‍ മലയിന്‍കീഴ് രാധാകൃഷ്ണന്, കരിക്കകം മണികണ്ഠന് സുനില്‍, എസ് എസ് മണികണ്ഠന് അനൂപ് ശ്യാം കരിക്കകം, കൗണ്‍സില്‍മാരായ അര്‍ച്ചന മണികണ്ഠന്, ഗായത്രി തുടങ്ങിയവര്‍ മാര്‍ച്ചില്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: