ന്യൂദല്‍ഹി: ഇന്തോനേഷ്യയിലെ ജനസംഖ്യയില്‍ 85 ശതമാനം മുസ്ലിങ്ങളാണ് ഉള്ളത്. ഇവിടെ ഹിന്ദുക്കള്‍ രണ്ട് ശതമാനം മാത്രമേയുള്ളൂ. എന്നിട്ടും എങ്ങിനെയാണ് അവിടെ ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത് നോട്ടുകള്‍ വന്നു?
അരവിന്ദ് കെജ്രിവാള് ഇന്തോനേഷ്യയുടെ കാര്യം ഒരു അത്ഭുതം പോലെയാണ് ബുധനാഴ്ച പറഞ്ഞത്. മുസ്ലിം രാജ്യമായിട്ടും ഗണപതിയുടെ ചിത്രം നോട്ടില്‍ ആലേഖനം ചെയ്തിരിക്കുന്നു എന്നാണ് കെജ്രിവാളിന്റെ കണ്ടെത്തല്‍. ഇന്തോനേഷ്യയുടെ ചരിത്രം തെല്ലെങ്കിലും അറിയുന്നവര്‍ ഇതില്‍ അത്ഭുതം കൂറില്ല. ഹിന്ദുമതവുമായി അത്രയ്ക്ക് അഗാധബന്ധമാണ് ഇന്തോനേഷ്യയ്ക്കുള്ളത്. പണ്ട് ചോളരാജവംശത്തിന്റെ ഭരണത്തിന്റെ കീഴിലായിരുന്നു ഇന്തോനേഷ്യയുടെ ചില ഭാഗങ്ങള്‍. അവിടെ നിരവധി ഹിന്ദു ക്ഷേത്രങ്ങളും ഉണ്ട്. ഹിന്ദുമതവുമായി നേരിട്ട് ബന്ധമുള്ള ഒട്ടേറെ ചരിത്ര സ്ഥലങ്ങല്‍ ഇന്തോനേഷ്യയില്‍ ഉണ്ട്.
ജ്ഞാനത്തിന്റെയും കലയുടെയും ശാസ്ത്രത്തിന്റെയും ദൈവം എന്ന നിലയിലാണ് ഇന്തോനേഷ്യക്കാര്‍ ഗണപതിയെ കാണുന്നത്. അതുകൊണ്ടാണ് ഗണപതിയുടെ ചിത്രം അവരുടെ കറന്‍സിയില്‍ ആലേഖനം ചെയ്തിരിക്കുന്നത്.
ഇപ്പോള്‍ 20000 റുപിയയുടെ നോട്ടിലാണ് ഗണപതിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. ഡച്ചുകാര്‍ക്കെതിരെ ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യസമരം നയിച്ച പ്രധാനനേതാവായ കി ഹാജര്‍ ദേവാന്തരയുടെ ചിത്രവും ഗണപതിക്ക് പുറമെ ഈ നോട്ടില്‍ പ്രിന്റു ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: