വെസ്റ്റ് ബാങ്ക്: പലസ്തീന്‍ തീവ്രവാദികളുടെ പുതിയ സംഘടനയായ ലയണ്‍സ് ഡെന്‍ ഗ്രൂപ്പിന്റെ (സിംഹമട) വെസ്റ്റ് ബാങ്കിലുള്ള ബോംബ് നിര്‍മ്മാണ കേന്ദ്രം ആക്രമിച്ച് ഇസ്രയേല്‍ പ്രതിരോധ സേന. ഇവരുടെ ബോംബ് നിര്‍മ്മാണ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന ആറ് തോക്ക് ധാരികളേയും ഇസ്രയേല്‍ സേന വെടിവെച്ച് കൊന്നു.
ഇസ്രയേല്‍ സേനയ്‌ക്കെതിരെ ഒളിപ്പോരും കടുത്ത ആക്രമണങ്ങളും നടത്തുന്ന ഏറ്റവും പുതിയ പലസ്തീന്‍ തീവ്രവാദ സംഘമാണ് ലയണ്‍സ് ഡെന്‍ ഗ്രൂപ്പ്. കഴിഞ്ഞ മാസം ഈ സംഘം ഒരു ഇസ്രയേല്‍ സൈനികനെ വെടിവെച്ച് കൊന്നിരുന്നു. ഇതിന് ഉത്തരവാദികളായവരെ പിടിക്കാന്‍ ഇസ്രയേല്‍ സേന പലസ്തീന്‍ അധിനിവേശ പ്രദേശമായ വെസ്റ്റ് ബാങ്ക് അരിച്ചുപെറുക്കുകയായിരുന്നു.
ഇതിനിടയിലാണ് ലയണ്‍സ് ഡെന്‍ ഗ്രൂപ്പിന്റെ ബോംബ് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തിയത്. ബെസ്റ്റ് ബാങ്കിലെ നബ്ലൂസ് പ്രദേശത്തായിരുന്നു ഈ ഒളികേന്ദ്രം. ഇസ്രയേല്‍ സേന ബോംബ് നിര്‍മ്മാണ കേന്ദ്രം വളഞ്ഞുവെന്ന് അറിഞ്ഞയുടന്‍ കേന്ദ്രം ഇസ്രയേല്‍ സേനയില്‍ നിന്നും സംരക്ഷിക്കാന്‍ ലൗഡ് സ്പീക്കര്‍ വഴി പ്രദേശവാസികളോടെല്ലാം ഒത്തുചേരാന്‍ ആഹ്വാനം ചെയ്തു. ഇതോടെ പലസ്തീന്‍ ചെറുപ്പക്കാരെല്ലാം തടിച്ചുകൂടി. പക്ഷെ അപ്പോഴേക്കും ഇസ്രയേല്‍ സേന വാതില്‍ തകര്‍ത്ത് ബോംബ് നിര്‍മ്മാണ കേന്ദ്രത്തില്‍ എത്തിക്കഴിഞ്ഞിരുന്നു. ടാങ്ക് വേധ മിസൈല്‍ ഉപയോഗിച്ചാണ് ഇസ്രയേല്‍ സേന ഈ മുറി തകര്‍ത്തത്.
വെടിവെപ്പില്‍ ലയണ്‍സ് ഡെന്‍ ഗ്രൂപ്പിലെ കമാന്‍ഡറും ഗ്രൂപ്പിന്റെ സ്ഥാപകനും ഉള്‍പ്പെടെ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ അറിയിച്ചു. ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇവരെല്ലാം ലയണ്‍സ് ഡെന്‍ ഗ്രൂപ്പിലെ സംഘാംഗങ്ങളാണ്. വെടിവെയ്പില്‍ മറ്റ് 20 പലസ്തീന്‍ യുവാക്കള്‍ക്ക് പരിക്കേറ്റു.
ഇസ്രയേല്‍ സേനയ്‌ക്കെതിരെ കല്ലെറിഞ്ഞ ചെറുപ്പക്കാര്‍ക്ക് നേരെ നടത്തിയ വെടിവെയ്പില്‍ നബി സാലേയില്‍ ഒരു പലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: