മുംബൈ: മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് മണിക്കൂറുകള്‍ നീണ്ട തകരാര്‍ പരിഹരിച്ചു. വാട്സ്ആപ്പ് സേവനങ്ങളുടെ ഭാഗിക പുനഃസ്ഥാപനം 2.22 ഓടെയാണ് നടന്നത്. വിവിധ വെബ്സൈറ്റുകളുടെ സേവനങ്ങളുടെ തത്സമയ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ഡൗണ്‍ഡിറ്റക്റ്റര്‍ നല്കുന്ന വിവരമനുസരിച്ച് ഉച്ചയ്ക്ക് 12.11 മുതല്‍ വാട്സ്ആപ്പ് തകരാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഏകദേശം രണ്ട് മണിക്കൂറിനടുത്ത് സമയമെടുത്താണ് സേവനങ്ങള്‍ പുഃനസ്ഥാപിച്ചത്. ‘പല ആളുകള്‍ക്കും സന്ദേശം അയക്കുവാന്‍ പ്രശ്നം നേരിടുന്നു എന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. എത്രയും പെട്ടെന്ന് വാട്സ്ആപ്പ് പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഞങ്ങള്‍’, എന്നാണ് തകരാ!ര്‍ സംബന്ധിച്ച് ആപ്പ് ഉടമസ്ഥരായ മെറ്റയുടെ വക്താവ് നേരത്തെ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: