ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പുണര്‍തം, പൂയം, ആയില്യം മഹോത്സവം നവംബര്‍ 14ന് ആരംഭിക്കും. 16നാണ് ആയില്യം. പുണര്‍തം ദിവസമായ 14ന് പകല്‍ മൂന്നിന് നാഗരാജ പുരസ്കാരദാന സമ്മേളനത്തില്‍ പ്രശസ്തരായ കലാകരന്മാര്ക്ക് പുരസ്കാരം നല്കി ആദരിക്കും. സദനം വാസുദേവന്‍ (വാദ്യം), പദ്മഭൂഷണ്‍ ഡോ. പി.ബി. ഗോപാലകൃഷ്ണന് (ഗീതം), പദ്മശ്രീ കലാമണ്ഡലം ശിവന് നമ്പൂതിരി (നാട്യം), കലാമണ്ഡലം സുഗന്ധി (നൃത്തം) എന്നിവര്‍ക്കാണ് പുരസ്കാരം സമ്മാനിക്കുന്നത്.
വൈകിട്ട് അഞ്ചിന് നടതുറപ്പ്, മഹാദീപക്കാഴ്ച, 7.30ന് പ്രശസ്ത നര്‍ത്തകി രമാ വൈദ്യനാഥന് അവതരിപ്പിക്കുന്ന നടനാഞ്ജലി, പൂയം ദിവസമായ 15ന് രാവിലെ 9.30ന് നാഗരാജാവിനും സര്‍പ്പയക്ഷിയമ്മയ്ക്കും തിരുവാഭരണം ചാര്‍ത്തി ചതുഃശ്ശത നിവേദ്യത്തോടുള്ള പൂയം നാളിലെ ഉച്ചപൂജ ദര്‍ശനം, 11 മുതല്‍ സംഗീത കച്ചേരി, 11ന് ക്ഷേത്രം വക യുപി സ്കൂള്‍ അങ്കണത്തില്‍ പ്രസാദമൂട്ട്, വൈകിട്ട് 4.30ന് കിഴക്കൂട്ട് അനിയന് മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരി മേളം, വൈകിട്ട് അഞ്ചിന് പ്രശസ്തമായ പൂയം തൊഴല്‍, ഏഴിന് ഗാനപൂര്‍ണ്ണശ്രീ, ശൃംഗേരി ശാരദാപീഠം ആസ്ഥാന വിദ്വാന് ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യഅയ്യര്‍ അവതരിപ്പിക്കുന്ന സംഗീത സദസ്സ്, രാത്രി 10 ന് കഥകളി.
ആയില്യം ദിവസമായ 16ന് രാവിലെ 8ന് സരിതാ അയ്യരുടെ ആദ്ധ്യാത്മിക പ്രഭാഷണം, 9.30ന് സംഗീത സദസ്സ്, 10 മണി മുതല്‍ മഹാപ്രസാദമൂട്ട്, 11.30ന് കവിയരങ്ങ്, 12.30ന് പാഠകം, ഉച്ചയ്ക്ക് 1.30ന് വീണകച്ചേരി, വൈകിട്ട് മൂന്നിന് ഹിന്ദുസ്ഥാനി സംഗീത സദസ്സ്, അഞ്ചിന് നാഗസുകൃതം (സംഗീത നൃത്തശില്‍പ്പം), 6.30 ന് തൃപ്പൂണിത്തുറ അന്യേന്യം തിരുവാതിര സംഘത്തിന്റെ തിരുവാതിര, രാത്രി 8 മുതല്‍ പത്മഭൂഷണ്‍ ഡോ. വെമ്പട്ടി ചിന്നസത്യത്തിന്റെ ശിക്ഷ്യ ഗീതാ പത്മകുമാറിന്റെ കുച്ചിപ്പുടി അരങ്ങ്. രാത്രി 10 മുതല്‍ ഹരിപ്പാട് നവദര്‍ശനയുടെ നൃത്തനാടകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: