കേരളത്തില്‍, ഈ ലേഖനം വായിക്കുമ്പോള്‍, അരുണാചല്‍ പ്രദേശിലെ കൊടും കാട്ടില്‍, ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സൈനികനായ കെ.വി. അശ്വിന്, അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനുള്ള ചടങ്ങ് ഒരുപക്ഷേ നടക്കുകയായിരിക്കും. ഇവിടെ ഇതേ കേരളത്തിലാണ്, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പട്ടാളക്കാരന്റെ ചൂണ്ടുവിരല്‍ ഒടിക്കാന്‍ ഒരു പോലീസുകാരന് ശ്രമിച്ചത്. ഇനിയൊരിക്കലും ഒരു തോക്കില്‍ ട്രിഗര്‍ അമര്‍ത്താന്‍ കഴിയാതെയാക്കും എന്നാക്രോശിച്ചുകൊണ്ടായിരുന്നു ആ നടപടി.
സേനയിലെ എന്റെ അനുഭവത്തിന്റെയും ഭാരതത്തിലുടനീളം സഞ്ചരിച്ചതിന്റെയും അടിസ്ഥാനത്തില്‍ മനസ്സിലായത്, സൈനികര്‍ക്ക് അര്‍ഹമായ ബഹുമാനം നല്‍കാത്ത ഒരു സംസ്ഥാനം ഇന്ത്യയില്‍, കേരളമാണെന്നാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ സൈനിക ഉദ്യോഗസ്ഥരോട് അപമാനകരമായ പെരുമാറ്റം ഉണ്ടാകുമ്പോള്‍ എനിക്ക് അതിശയം തോന്നാറില്ല. കേരള പോലീസിലെ കുപ്രസിദ്ധരായ ചില ക്രിമിനലുകള്‍ കൊല്ലത്തെ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍, അവധിക്ക് വന്ന ഒരു പട്ടാളക്കാരനെ ക്രൂരമായി ആക്രമിച്ചു. സൈനികനെയും സഹോദരനെയും ഏറ്റവും മനുഷ്യത്വരഹിതമായ രീതിയില്‍ പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ നിഷ്കരുണം മര്‍ദ്ദിച്ചു. ഇപ്പോള്‍, പോലീസ് അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. കുറ്റവാളിയായ പോലീസുകാരന് ചൂണ്ടുവിരല്‍ തകര്‍ക്കാനും സൈനികന് ഇനിയൊരിക്കലും വെടിവെക്കാന്‍ കഴിയില്ലെന്ന് ഉറപ്പാക്കാനും ശ്രമിച്ചതിനെ പോലീസിനെങ്ങനെ ന്യായീകരിക്കാനാകും? പട്ടാളക്കാരനെ കൊല്ലുമെന്ന് പോലീസുകാര്‍ ഭീഷണിപ്പെടുത്തുകയും പിന്നീട് ഒരു ‘സല്യൂട്ട്’ നല്‍കാമെന്ന് പരിഹസിക്കുകയും ചെയ്യുമ്പോള്‍, പോലീസിന് ഈ വലിയ കുറ്റത്തെ ന്യായീകരിക്കാന്‍ എന്താണര്‍ഹത? ഇന്ത്യന്‍ ആര്‍മിയിലെ സൈനികനെതിരെ വ്യാജ മയക്കുമരുന്ന് കേസ് കെട്ടിച്ചമച്ച പൊലീസ് നടപടിയെ എങ്ങനെയാണ് ന്യായീകരിക്കുന്നത്.
നിശ്ചിത നടപടിക്രമങ്ങളും പ്രോട്ടോക്കോളും അനുസരിച്ച്, സേവനമനുഷ്ഠിക്കുന്ന സൈനികനെ അറസ്റ്റ് ചെയ്ത വിവരം കേരള പോലീസ് ഉടന്‍ ബന്ധപ്പെട്ട സൈനിക അധികാരികളെ അറിയിക്കണം. അറിയിച്ചില്ലെന്ന് മാത്രമല്ല, പകരം അദ്ദേഹത്തെ 12 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മറ്റൊരു ദുഃഖകരമായ കാര്യം, ഈ അനീതിക്കെതിരെ സമാധാനപരമായി സമരം നടത്തിയിരുന്ന ചില വിമുക്തഭടന്മാരുടെ സംഘടനകളോട് അങ്ങേയറ്റം അപമാനത്തോടും അവഹേളനത്തോടും കൂടിയാണ് കേരള പോലീസ് പെരുമാറിയത്. ഇത് യാദൃശ്ചികമോ ഒറ്റപ്പെട്ടതോ ആയ സംഭവങ്ങളല്ല. കേരള പോലീസിന്റെ ക്രിമിനല്‍വല്‍ക്കരണത്തിന്റെ പ്രകടനമാണിത്. കേരള പോലീസ് ഇന്ന് സംഘടനയുടെ എല്ലാ തലത്തിലുമുള്ള ചില കൊടും ക്രിമിനലുകളുടെ പിടിയിലാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. യൂണിഫോമിലുള്ള ഈ ക്രിമിനലുകളാണ് കഠിനാധ്വാനികളും ആത്മാര്‍ത്ഥതയുമുള്ള മറ്റ് പല പോലീസ് ഉദ്യോഗസ്ഥര്‍ക്കും നാണക്കേടാകുന്നത്. ഈ കുറ്റവാളികള്‍ക്ക് എല്ലായ്പ്പോഴും ആവശ്യമായ രാഷ്ട്രീയ പിന്തുണയുണ്ട്, അതിനാല്‍ നിയമപരമോ വകുപ്പുപരമോ ആയ നടപടികളെ ഭയപ്പെടുന്നില്ല. ഇന്ത്യന്‍ പട്ടാളക്കാരനായ നായിക് വിഷ്ണുവിനെപ്പോലുള്ള സാധാരണ പൗരന്മാര് തങ്ങളോട് കാണിക്കുന്ന അനീതിയെ ചോദ്യം ചെയ്യുമ്പോള്‍ മാത്രമാണ് അവര്‍ പരിഭ്രാന്തരാകുകയും തങ്ങളുടെ കഴിവുകേടിനെ മറയ്ക്കാന്‍ തീവ്രമായ അക്രമം കാണിക്കുകയും ചെയ്യുന്നത്.
മറ്റ് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലെ, കേരളം യുദ്ധമോ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളോ കണ്ടിട്ടില്ല. കേരളത്തില്‍ സേവനമനുഷ്ഠിക്കുന്ന സൈനികരും വിമുക്തഭടന്മാരും ഗണ്യമായ എണ്ണം ഉണ്ടെങ്കിലും, പ്രതിരോധ സേനയെക്കുറിച്ചുള്ള അവബോധവും സൈനികരോടുള്ള ആദരവും അവരുടെ കുടുംബങ്ങളോടുള്ള സഹാനുഭൂതിയും സമൂഹത്തില്‍ വളരെ കുറവാണ്. സൈനികന് നേരെ പോലീസുകാര്‍ നടത്തിയ ക്രൂരമായ മര്‍ദനമുള്‍പ്പെടുന്ന ഈ ഏറ്റവും പുതിയ സംഭവം കേരള സമൂഹത്തിന്റെ മൊത്തത്തിലുള്ള പ്രതിഫലനമാണ്. സൈനികര്‍ക്കും വിമുക്തഭടന്മാര്ക്കും അവരുടെ കുടുംബങ്ങള്‍ക്കും കേരളത്തിലെ രാഷ്ട്രീയ വര്‍ഗം ഒരിക്കലും മുന്‍ഗണന നല്‍കാറില്ല. അവര്‍ ഒരു വോട്ട് ബാങ്കല്ല, അതിനാല്‍ എളുപ്പത്തില്‍ തള്ളിക്കളയാം. രാഷ്ട്രീയവും മതപരവുമായ വളരെ നിസ്സാരമായ വിഷയങ്ങളില്‍ പോലും ഭരണകൂടം ഊര്‍ജസ്വലതയോടെയും ഗൗരവത്തോടെയും പ്രവര്‍ത്തിക്കുമ്പോള്‍, സൈനികര്‍, വിമുക്തഭടന്മാര്, അവരുടെ കുടുംബങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവര്‍ മൗനം പാലിക്കുന്നു. ഈ ചിന്താഗതി മാറണം. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുകയും അവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തില്ലെങ്കില്‍ കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ തുടരും.
അതിര്‍ത്തിയില്‍ ശത്രുക്കളെ നേരിടാന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനായി അവര്‍ ജീവന് പോലും ബലിയര്‍പ്പിക്കും. ക്രൂരമായി ആക്രമിക്കപ്പെട്ട അതേ സൈനികനാണ് പോലീസുകാരെയും അവരുടെ കുടുംബത്തെയും സംരക്ഷിക്കുന്നത്. ആ സംരക്ഷണത്തിന് അര്ഹരായിരിക്കാന് കേരളത്തിലെ ചില പോലീസുകാര്‍ക്കെങ്കിലും യോഗ്യതയുണ്ടോ എന്നതാണ് ചിന്തിക്കേണ്ടത
പ്രതികരിക്കാൻ ഇവിടെ എഴുതുക: