തിരുവനന്തപുരം: യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനും പൗര ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിബദ്ധതയാണ് ‘തൊഴിൽ മേള’ വ്യക്തമാക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ദക്ഷിണ റെയിൽവേ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘തൊഴിൽ മേള’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കേന്ദ്രഗവണ്മെന്റ് റിക്രൂട്ട്‌മെന്റ് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് 2047ഓടെ ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കി മാറ്റാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സ്കിൽ ഇന്ത്യ പദ്ധതിക്ക് കീഴിൽ 1.5 ലക്ഷത്തിലധികം ജനങ്ങൾക്ക് പ്രയോജനം ലഭിച്ചു എന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. റെയിൽവേ നവീകരണത്തിലും റെയിൽവേ വികസനത്തിലും കേന്ദ്രം വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രഗവണ്മെന്റിന്റെ ശ്രമഫലമായി കഴിഞ്ഞ 8 വർഷത്തിനിടെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 75,000 ആയി ഉയർന്നതായും അദ്ദേഹം പറഞ്ഞു.
10 ലക്ഷം പേർക്കുള്ള നിയമന യജ്ഞമായ തൊഴിൽ മേളയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കുന്ന തത്സമയ വെബ്കാസ്റ്റിന് ചടങ്ങ് സാക്ഷ്യം വഹിച്ചു.
ചടങ്ങിൽ പുതുതായി നിയമിതരായവർക്കുള്ള നിയമന കത്തും മന്ത്രി വി മുരളീധരൻ വിതരണം ചെയ്തു.
രാജ്യത്തുടനീളം 38 മന്ത്രാലയങ്ങൾ/ഡിപ്പാർട്ട്‌മെന്റുകളിൽ പുതുതായി നിയമിതരായ 75,000 പേർ വിവിധ തലങ്ങളിലായി ചേർന്നു .
ഡിവിഷണൽ റെയിൽവേ മാനേജർ ആർ മുകുന്ദ് അധ്യക്ഷത വഹിച്ചു. ചീഫ് റെയിൽവേ പേഴ്‌സണൽ ഓഫീസർ എസ് എൻ കറുപ്പണ്ണസ്വാമി, അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ ആർ രഘുരാമൻ എന്നിവർ പങ്കെടുത്തു. സീനിയർ ഡിവിഷണൽ പേഴ്‌സണൽ ഓഫീസർ ലിപിൻ രാജ് എം പി സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് പേഴ്സണൽ ഓഫീസർ രാഹുൽ അനിൽ നന്ദി പറഞ്ഞു.
കൊച്ചിയിൽ നടന്ന റോസ്ഗാർ മേളയിൽ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി & നൈപുണ്യ വികസന സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: