ബെംഗളൂരു: കര്‍ണ്ണാടകയില്‍ റേഷന്‍ കാര്‍ഡുകളില്‍ ക്രിസ്തുവിന്റെ ചിത്രം പ്രിന്റ് ചെയ്ത സംഭവം വിവാദത്തിലേക്ക്. രാം നഗറിലെ ദൊഡ്ഡളഹള്ളിയില് വിതരണം ചെയ്ത റേഷന്‍ കാര്‍ഡുകളിലാണ് ക്രിസ്തുവിന്റെ ചിത്രം പ്രിന്റ് ചെയ്തിരിക്കുന്നത്. മഞ്ഞ, നീല എന്നീ വിവിധ നിറങ്ങളിലുള്ള റേഷന്‍ കാര്‍ഡുകളില്‍ ക്രിസ്തുവിന്റെ ചിത്രം പ്രിന്റ് ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ സ്വദേശം കൂടിയാണ് ദൊഡ്ഡളഹള്ളി. അദ്ദേഹം മുന്‍പ് നിയമവിരുദ്ധമായി സര്‍ക്കാര്‍ ഭൂമിയില്‍ വലിയ ഒരു ക്രിസ്തുപ്രത്രിമ ഉയര്‍ത്താന്‍ പരോക്ഷമായി പിന്തുണ നല്‍കിയതിനെക്കുറിച്ചും വിവാദം ഉയര്‍ന്നിരുന്നു.
ഈ റേഷന്‍ കാര്‍ഡുകളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ശ്രീരാമസേന ഉള്‍പ്പെടെ വിവിധ ഹിന്ദു സംഘടനകള്‍ ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. രാംനഗര്‍ ഡപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കനക് പുര തഹസീല്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ റേഷന്‍ കാര്‍ഡുകള്‍ പ്രിന്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കര്‍ണ്ണാടകയ ബിജെപി വക്താവ് എസ് പ്രകാശ് ആവശ്യപ്പെട്ടു. “ഇത് അമ്പരപ്പിക്കുന്ന സംഭവമാണ്. സര്‍ക്കാര്‍ പദ്ധതികളില്‍ മതത്തിന്റെ ചിഹ്നങ്ങള്‍ പാടില്ല. അങ്ങിനെ സംഭവിച്ചെങ്കില്‍ അതിന് കാരണക്കാരനായ ഉദ്യോഗസ്ഥനെ പദവിയില്‍ നിന്നും പിരിച്ചുവിടണം. അത് ഭരണഘടനയ്ക്ക് എതിരാണ്. “- പ്രകാശ് പറഞ്ഞു. അതേ സമയം കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍, ജനതാദള്‍ നേതാവ് കുമാരസ്വാമി എന്നിവര്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറല്ല.
കര്‍ണ്ണാടകയില്‍ മതപരിവര്‍ത്തനം തടയുന്ന ബില്‍ കൊണ്ടുവന്നതിനെതുടര്‍ന്ന് ക്രിസ്തീയ സമുദായത്തില്‍പ്പെട്ടവര്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന് ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം. നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തെ എതിര്‍ക്കുന്നതാണ് ബില്‍. സ്വാധീനം ഉപയോഗിച്ചോ, പ്രലോഭിപ്പിച്ചോ, ബലപ്രയോഗത്തിലൂടെയോ വഞ്ചനാപരമായ രീതികളിലോ മതപരിവര്‍ത്തനം പാടില്ലെന്ന് ബില്‍ നിര്‍ദേശിക്കുന്നു. ഈ കാര്‍ഡ് പ്രിന്റിങ്ങിന് പിന്നില്‍ മതപരിവര്ത്തനലോബിക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: