കൊച്ചി: തപാല്‍ വകുപ്പ്, കേരള സര്‍ക്കിള്‍, നാളെ എറണാകുളത്ത് സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ കേന്ദ്ര ഇലക്‌ട്രോണിക്‌സ്ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, നൈപുണ്യ വികസന സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയാകും. രാവിലെ 10 മണിക്ക് എറണാകുളം എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി.
10 ലക്ഷം പേര്‍ക്കുള്ള നിയമന യജ്ഞമായ തൊഴില്‍ മേളയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും. ചടങ്ങില്‍ പുതുതായി നിയമിതരായ 75,000 പേര്‍ക്ക് നിയമന കത്ത് കൈമാറും. ഇതിന്റെ തത്സമയ വെബ്കാസ്റ്റിന് കേന്ദ്ര സഹമന്ത്രി സാക്ഷ്യം വഹിക്കും.
യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ നിരന്തര പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവയ്‌പ്പാണിത്. രാജ്യത്തുടനീളമുള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ 38 മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ ജോലിക്ക് ചേരും. തിരുവനന്തപുരത്ത് നടക്കുന്ന തൊഴില്‍ മേളയില്‍ കേന്ദ്ര വിദേശപാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: