തിരുവനന്തപുരം: കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ തൊഴിലാളികള്‍ക്ക് നാവിക സേനയില്‍ നിന്നും വെടിയേറ്റതായി ആരോപണം. തെക്കന്‍ മാന്നാര്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് വെടിയേറ്റത്. മയിലാടുതുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയതായിരുന്നു.
മത്സ്യബന്ധനത്തിനിടെ നേവി ഉദ്യോഗസ്ഥര്‍ ബോട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു, തൊഴിലാളികള്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് നാവികസേനാംഗങ്ങള്‍ പിന്തുടര്‍ന്നെത്തുകയും വെടിയുതിര്‍ത്തെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വീരവേല്‍ എന്ന തൊഴിലാളിയുടെ വയറിലും തുടയിലും വെടിയേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് അറിയാന്‍ സാധിക്കുന്നത്. വെടിയേറ്റ മത്സ്യത്തൊഴിലാളി രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: