ന്യൂദല്‍ഹി: 10 ലക്ഷം പേര്‍ക്കുള്ള നിയമന യജ്ഞമായ തൊഴില്‍ മേളയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ 22ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ തുടക്കം കുറിക്കും. ചടങ്ങില്‍ പുതുതായി നിയമിതരായ 75,000 പേര്‍ക്ക് നിയമന പത്രം കൈമാറും. ഈ അവസരത്തില്‍ പുതുതായി നിയമിതരായവരെ പ്രധാനമന്ത്രി അഭിസംബോധനയും ചെയ്യും.
രാജ്യത്തുടനീളമുള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ കേന്ദ്ര ഗവണ്മെന്റിന്റെ 38 മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ ജോലിക്ക് ചേരും. ഗ്രൂപ്പ് – എ, ഗ്രൂപ്പ് – ബി (ഗസറ്റഡ്), ഗ്രൂപ്പ് – ബി (നോണ്‍ ഗസറ്റഡ്), ഗ്രൂപ്പ് – സി എന്നീ തസ്തികകളിലാണ് ഇവര്‍ നിയമിതരാകുന്നത്. കേന്ദ്ര സായുധ സേനാംഗങ്ങള്‍, സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍, എല്‍ഡിസി, സ്റ്റെനോ, പിഎ, ആദായ നികുതി ഇന്‍സ്പെക്ടര്‍മാര്‍, എം.ടി.എസ്. മുതലായ തസ്തികകളിലാണ് നിയമനം.
മന്ത്രാലയങ്ങളും വകുപ്പുകളും സ്വയമേവ , അല്ലെങ്കില്‍ യുപിഎസ്സി , എസ്എസ്സി , റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് പോലുള്ള റിക്രൂട്ടിംഗ് ഏജന്‍സികള്‍ വഴി മിഷന് മോഡിലാണ് ഈ റിക്രൂട്ട്മെന്റുകള്‍ നടത്തുന്നത്. വേഗത്തിലുള്ള റിക്രൂട്ട്മെന്റിനായി, തിരഞ്ഞെടുക്കല്‍ പ്രക്രിയകള്‍ ലളിതമാക്കുകയും സാങ്കേതിക വിദ്യ പ്രാപ്തമാക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: