ഹൈദരാബാദ് : തെലുങ്കാന പിഎസ് സി പരീക്ഷയെഴുതാന്‍ എത്തിയ ഹിന്ദു പെണ്‍കുട്ടികള്‍ക്ക് വിവേചനം. ഉദ്യോഗാര്‍ത്ഥികളെ ഗേറ്റില്‍ പരിശധിക്കുന്നവര് പെണ്‍കുട്ടിയുടെ താലിച്ചരട് അഴിച്ചുമാറ്റുന്ന വീഡിയോ വൈറലാണ്. അതേ സമയം ബുര്‍ഖ ധരിച്ചെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ പരിശോധനയില്ലാതെ പരീക്ഷാഹാളിലേക്ക് പോകുന്നതും കാണാം.
ഗ്രൂപ്പ് 1 പ്രിലിമിനറി പരീക്ഷയിലാണ് സംഭവം. ആദിലാബാദിലെ വിദ്യാര്‍ത്ഥി ജൂനിയര്‍, ഡിഗ്രി കോളെജുകളിലാണ് സംഭവം. ഹിന്ദു പെണ്‍കുട്ടികളോട് എല്ലാ ആഭരണങ്ങളും അഴിച്ചുമാറ്റാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. ഇതിന്റെ ഭാഗമായി കുട്ടികള്‍ മോതിരം, പാദസരം, വളകള്‍, താലിച്ചരട്, താലിമാല എന്നിവ അഴിച്ചുമാറ്റുന്നത് വീഡിയോയില്‍ കാണാം. പൊടുന്നനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ആവശ്യപ്പെടുമ്പോള്‍ അമ്പരപ്പോടെ അത് ചെയ്യുന്ന പെണ്‍കുട്ടികളെ വീഡിയോയില്‍ കാണാം.
അതേ സമയം ബുര്‍ഖ ധാരികളായ പെണ്‍കുട്ടികള്‍ ബുര്‍ഖയും ധരിച്ച് ഹാളിലേക്ക് ഒരു പരിശോധനയും ഇല്ലാതെ പോകുന്നത് കാണാം. ഏതോ ഒരു ഉദ്യോഗസ്ഥയുടെ അബദ്ധമാണിതെന്നാണ് അദിലാബാദ് എസ് പി നല്കുന്ന വിശദീകരണം.
ഇത്തരത്തില്‍ രണ്ട് സമുദായങ്ങളോട് വിവേചനപരമായ പെരുമാറ്റമുണ്ടായതില്‍ തെലുങ്കാന രാഷ്ട്രസമിതി സര്‍ക്കാരിനെതിരെ ബിജെപി ആഞ്ഞടിച്ചു. പരീക്ഷാഹാളിലേക്ക് പോകുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികളെയും ഒരു പോലെ പരിഗണിക്കണമെന്ന് ബിജെപി നേതാവ് നളിന്‍ കോഹ്ലി പറഞ്ഞു. ഹിന്ദു സ്ത്രീകളുടെ താലിച്ചരട് വരെ അഴിച്ചുമാറ്റിയപ്പോള്‍ ബുര്‍ഖ ധരിച്ചവരെ പരിശോധനയില്ലാതെ കടത്തിവിട്ടത് വിവേചനമാണെന്നും നളിന്‍ കോഹ്ലി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: