Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വിശ്വാസ്യതയുള്ള നിക്ഷേപം സ്വര്‍ണം: ഡിജിറ്റല്‍ രീതിയിലുള്ള നിക്ഷേപം ഇന്ത്യയില്‍ വര്‍ധിച്ചു

36 ശതമാനം പേര്‍ ധരിക്കുവാനുള്ള ആഭരണമെന്നതിനേക്കാള്‍ നിക്ഷേപാസ്തിയെന്ന നിലയിലാണ് സ്വര്‍ണത്തെ തെരഞ്ഞൈടുത്തിട്ടുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2022, 06:32 pm IST
in Business

തിരുവനന്തപുരം : രാജ്യത്തെ ഒന്നാംനിര നഗരങ്ങളിലെ നിക്ഷേപകര്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് സ്വര്‍ണത്തെയാണോ? ഏറ്റവും വിശ്വാസ്യതയുള്ള നിക്ഷേപമായി സ്വര്‍ണത്തെ അവര്‍ കരുതുന്നുണ്ടോ?

പ്രമുഖ ഉപഭോക്തൃ ഡാറ്റാ ഇന്റലിജന്‍സ് കമ്പനിയായ ആക്‌സിസ് മൈ ഇന്ത്യ പുറത്തിറക്കിയ നിക്ഷേപ ശീല റിപ്പോര്‍ട്ട് കണക്കിലെടുത്താല്‍ ഒന്നാം നിര നഗരങ്ങളിലെ 50 ശതമാനം നിക്ഷേപകരും സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ളവരാണ്. ഇവരില്‍ 36 ശതമാനം പേര്‍ ധരിക്കുവാനുള്ള ആഭരണമെന്നതിനേക്കാള്‍ നിക്ഷേപാസ്തിയെന്ന നിലയിലാണ് സ്വര്‍ണത്തെ തെരഞ്ഞൈടുത്തിട്ടുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്ത്രീകളില്‍ 65 ശതമാനവും നിക്ഷേപത്തിനായി സ്വര്‍ണം തെരഞ്ഞെടുക്കുമ്പോള്‍ 41 ശതമാനം പുരുഷന്മാരാണ് സ്വര്‍ണം വാങ്ങുന്നത്.

മെട്രോയില്‍ 74 ശതമാനം പേരും ഒന്നാം നിര നഗരങ്ങളില്‍ 66 ശതമാനവും രണ്ടാംനിര നഗരങ്ങളില്‍ 51 ശതമാനവും ഏതെങ്കിലും ആസ്തിയില്‍ നിക്ഷേപം നടത്തുന്നവരാണ്. കുടുംബത്തിന്റേയും കുട്ടികളുടേയും സുരക്ഷിതത്വമെന്ന ലക്ഷ്യമാണ് നിക്ഷേപത്തിന്റെ പ്രചോദനം. മെട്രോയില്‍ ഇത് 58 ശതമാനവും ഒന്നും രണ്ടും നിര നഗരങ്ങളില്‍ 40 ശതമാനം വീതവുമാണ്. ലാഭത്തിനു രണ്ടാം സ്ഥാനമേ അവര്‍ നല്‍കുന്നുള്ളു.

മെട്രോ നഗരങ്ങളിലെ 53 ശതമാനം സ്വര്‍ണത്തിനു നിക്ഷേപത്തില്‍ ആദ്യ സ്ഥാനം നല്‍കുന്നു. രണ്ടാം സ്ഥാനം മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനാണ്. 41 ശതമാനം. ഒന്നാം നിര നഗരങ്ങളില്‍ 50 ശതമാനത്തിനും സ്വര്‍ണനിക്ഷേപമുണ്ട്. മ്യൂച്വല്‍ ഫണ്ടില്‍ 46 ശതമാനവും സ്ഥിരനിക്ഷേപത്തില്‍ 37 ശതമാനവും നിക്ഷേപം നടത്തിയിരിക്കുന്നു.

രാജ്യത്തിന്റെ പൊതുവേയുള്ള നിക്ഷേപ സമീപനം സ്വര്‍ണം, മ്യൂച്വല്‍ ഫണ്ടുകള്‍, സ്ഥിരനിക്ഷേപം എന്നിങ്ങനെയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഡിജിറ്റല്‍ രീതിയിലുള്ള നിക്ഷേപം ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണെന്നു റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ 24 ശതമാനം പേര്‍ ഏതെങ്കിലും രീതിയിലുള്ള ഡിജിറ്റല്‍ നിക്ഷേപം നടത്തിയിട്ടുള്ളവരാണ്. ഡിജിറ്റല്‍ നിക്ഷേപത്തില്‍ 50 ശതമാനവും മ്യൂച്വല്‍ഫണ്ടിലാണ്. ഓഹരിയില്‍ 40 ശതമാനവും 35 ശതമാനം സ്വര്‍ണത്തിലുമാണ്. ക്രിപ്‌റ്റോ കറന്‍സിയില്‍ 10 ശതമാനം നിക്ഷേപമുണ്ട്. പുരുഷന്മാരാണ് ഡിജിറ്റല്‍ നിക്ഷേപം കൂടുതലായി നടത്തുന്നത്. 28 ശതമാനം. സ്ത്രീ നിക്ഷേപകരില്‍ 19 ശതമാനം ഡിജിറ്റല്‍ രീതിയില്‍ നിക്ഷേപം നടത്തുന്നു. ഡിജിറ്റല്‍ രീതിയിലുള്ള സ്വര്‍ണനിക്ഷേപത്തോടും താല്‍പ്പര്യം വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 3544 വയസിനിടയിലുള്ള നിക്ഷേപകരില്‍ 46 ശതമാനവും ഡിജിറ്റല്‍ രീതിയിലാണ് സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു

‘രാജ്യത്തെ ഒന്നാം നിര നഗരങ്ങളിലെ വലിയൊരു പങ്കു നിക്ഷേപകരും സ്വര്‍ണനിക്ഷേപത്തോട് ആഭിമുഖ്യമുള്ളവരാണെന്നു മാത്രമല്ല, ഡിജിറ്റല്‍ രീതിയിലുള്ള നിക്ഷേപത്തെക്കുറിച്ച് അവബോധമുള്ളവരുമാണ്. ഗവണ്‍മെന്റ് പിന്തുണയുള്ള കമ്പനികളില്‍, ഒന്നും രണ്ടും നിര നഗരങ്ങളിലെ നിക്ഷേപകരുടെ വിശ്വാസ്യത ഘടകം വളരെ ഉയര്‍ന്നതാണ്. മറ്റു രീതികളില്‍ നിക്ഷേപം നടത്തുന്ന അതേ പ്രചോദനമാണ് ഡിജിറ്റല്‍ രീതിയിലുള്ളത്. അതുകൊണ്ടുതന്നെ നിക്ഷേപമേഖലയില്‍ ഡിജിറ്റല്‍ ഇടപെടലിനു വലിയ സാധ്യതയാണ് ഉള്ളത്.’, റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് ആക്‌സിസ് മൈ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് ഗുപ്ത പറഞ്ഞു.

ബംഗളൂരൂ,ഹൈദരാബാദ്, പൂന, അഹമ്മദാബാദ്, നോയിഡ, ജയപ്പൂര്‍ എന്നീ ഒന്നാം നിര നഗരങ്ങളും മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത എന്നീ മെട്രോനഗരങ്ങളും ചണ്ഡീഗഡ്, വിശാഖ് പട്ടണം, കോയമ്പത്തൂര്‍, ഗുര്‍ഗോണ്‍ ലുധിയാന എന്നീ രണ്ടാം നിര നഗരങ്ങളുമാണ് സര്‍വേയ്‌ക്കായി തെരഞ്ഞെടുത്തത്. 5000പേരെയാണ് ആക്‌സിസ് മൈ ഇന്ത്യ സര്‍വേ നടത്തിയത്. ഇതില്‍ 52 ശതമാനം പേര്‍ പുരുഷന്മാരും 48 ശതമാനം സ്ത്രീകളുമാണ്.

Tags: gold
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

Kerala

കേരളത്തില്‍ നിന്നും 20 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ പിടികൂടി തൃക്കാക്കര പൊലീസ്

Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

Kerala

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

Kerala

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : പ്രതികൾ പിടിയിൽ

“രാഹുൽ ഗാന്ധിയെ പുറത്താക്കാൻ കോൺഗ്രസിൽ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു”; തുറന്നടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ശോഭാ സുരേന്ദ്രനെ വേട്ടയാടുന്നൂ… പിന്നില്‍ ജമാ അത്തെ ഇസ്ലാമിയോ? ജമാ അത്തെ ഇസ്ലാമിക്ക് ആഭ്യന്തരം കിട്ടിയാല്‍ എന്ന ഭയം യാഥാര്‍ത്ഥ്യമാകുന്നോ?

പാർട്ടി പ്രവർത്തകർ മമത ബാനർജിയെ ഭയപ്പെടുന്നില്ല ; ബംഗാളിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.