തൊടുപുഴ: തനിച്ച് താമസിച്ചിരുന്ന യുവാവിനെ വീട്ടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വണ്ണപ്പുറം ചീങ്കല്‍ സിറ്റി മീനാംകുടിയില്‍ ജോബിനെ (44) ആണ് വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. തടിപ്പണി തൊഴിലാളിയായിരുന്നു. ഇന്നു രാവിലെ ജോബിനെ അന്വേഷിച്ച് വീട്ടിലെത്തിയ അയല്‍വാസിയാണ് വെട്ടേറ്റു രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തൊടുപുഴ ഡിവൈഎസ്പി എം.ആര്.മധുബാബു ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ജോബിന്റെ ഭാര്യ പിണങ്ങിപ്പോയതിനെ തുടർന്ന് ഒറ്റക്കായിരുന്നു താമസം. ഞായറാഴ്ച ജോലിക്ക് ശേഷം ജോബിനും സുഹൃത്തുമായി മദ്യലഹരിയില്‍ വാക്കേറ്റമുണ്ടായതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ പോലീസ് അന്വേഷിച്ചു വരികയാണ്.
വിശദമായ പരിശോധനയ്ക്കു ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: