തിരുവനന്തപുരം: എപിജെ അബ്ദുള്‍ കലാമിന്റെ 91ാം ജന്മവാര്ഷിക ദിനമായിരുന്നു ഒക്ടോബര്‍ 15, ശനിയാഴ്ച. അന്ന് തന്നെ കലാമിനെക്കുറിച്ച് ആര്‍എസ്എസുമായി ബന്ധപ്പെടുത്തി കഴമ്പില്ലാത്ത പ്രചാരണവുമായി ഇറങ്ങിയിരിക്കുകയാണ് എന്‍ഡിടിവിയും മലയാളത്തിലെ മാധ്യമം ദിനപത്രവും. കലാമിനെക്കുറിച്ച് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ആര്‍എസ്എസിന് എതിരായേക്കാമെന്ന് കരുതുന്ന കഴമ്പില്ലാത്ത പ്രചാരണവുമായി ഇറങ്ങിയിരിക്കുകയാണ് എന്‍ഡിടിവിയും മാധ്യമവും. മുസ്ലിമായ കലാം ഹിന്ദുവിരുദ്ധനും ആര്‍എസ്എസ് വിരുദ്ധനും ആയിരുന്നു എന്ന പ്രതീതി ജനിപ്പിക്കുക കൂടിയാണ് ഈ വാര്‍ത്ത സൃഷ്ടിച്ചവന്റെ കുടില ബുദ്ധി. മാധ്യമം ദിനപത്രം നല്കിയ വാര്‍ത്തയുടെ തലക്കെട്ട് തന്നെ നുണയാണ്. കലാം ആര്‍എസ് എസ് പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയില്ല. മറ്റൊരു ദിവസം പങ്കെടുക്കുകയാണ് ചെയ്തത്.
എന്തുകൊണ്ടാണ് കലാം ഒരിയ്ക്കല്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് പരിപാടിയില്‍ പങ്കെടുക്കുന്നത് നീട്ടിവെച്ചത് എന്ന ചോദ്യത്തോടെയാണ് ഈ റിപ്പോര്‍ട്ട് എന്‍ഡിടിവിയും മാധ്യമം ദിനപത്രവും പ്രസിദ്ദീകരിച്ചിരിക്കുന്നത്.
ന്യൂനപക്ഷ വിഭാഗത്തില്‍ അംഗമായിട്ടും വാസ്തവത്തില്‍ അബ്ദുള്‍ കലാമിനെ ഭാരതത്തിന്റെ 11ാമത് രാഷ്ട്രപതിയാക്കിയത് വാജ്പേയിയും ബിജെപിയുമാണെന്ന കാര്യം മറന്നാണ് ആര്‍എസ് എസ് -ബിജെപി വിരുദ്ധപ്രചാരത്തിന് മോദി വിരുദ്ധ മാധ്യമപ്പട കോപ്പുകള്‍ കൂട്ടുന്നത്. രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു രണ്ടാമൂഴം നല്‍കണമെന്ന് ബിജെപി ആഗ്രഹിച്ചിരുന്നു. ഇത്രയും ജനപ്രിയനായ അന്നത്തെ രാഷ്ട്രപതിയ്ക്ക് തടസ്സം നിന്നത് സോണിയാഗാന്ധിയും കോണ്‍ഗ്രസുമാണ്. സോണിയ അന്ന് പകരമായി രാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവന്നത് പ്രതിഭാപാട്ടീലിനെയാണ്.
‘കലാം: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ (Kalam: The Untold Story- കലാം: പറയാത്ത കഥ) എന്ന പുസ്തകത്തെ ഉദ്ധരിച്ചാണ് ആര്‍എസ്എസ് വേദിയില്‍ കലാം പ്രസംഗിക്കാന്‍ പോകുന്നത് വൈകിച്ചുവെന്ന തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത എന്‍ഡിടിവിയും മാധ്യമവും നല്‍കിയിരിക്കുന്നത്. കലാമിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്.കെ. പ്രസാദ് രചിച്ച പുസ്തകമാണിത്. ഈ വാര്‍ത്ത കൊണ്ടുവന്നതിന് പിന്നില്‍ മാധ്യമത്തിനും എന്‍ഡിടിവിയ്ക്കും ഒറ്റ ഗൂഢലക്ഷ്യമേയൂള്ളൂ- കലാം ആര്‍എസ് എസ് വിരുദ്ധനായിരുന്നു എന്ന പ്രതീതി ജനപ്പിക്കുക. വാസ്തവത്തില്‍ മറ്റൊരു ദിവസം കലാം നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് പങ്കെടുക്കുകയും ചെയ്തു എന്നതാണ് മറ്റൊരു വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: