ന്യൂദല്‍ഹി: സിദ്ദിഖ് കാപ്പന്റെയും സംഘത്തിന്റെയും ഹത്രാസ് യാത്രാ വിവരം ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് അഴിമുഖത്തിലെ മാധ്യമ പ്രവര്‍ത്തകരോ?
ഹത്രാസ് യാത്രയുടെ തലേന്ന്, അതായത് 2020 ഒക്ടോബര്‍ നാലിന് സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് പി.കോയയുമായി നടത്തിയ വാട്‌സാപ് ചാറ്റ് രേഖകള്‍ നല്‍കുന്ന സൂചന അതാണ്.
അഴിമുഖത്തില്‍ നിന്നു രാജി വയ്‌ക്കാന്‍ ആലോചിക്കുന്നതായി കാപ്പന്‍ കോയയെ അറിയിച്ചു. അഴിമുഖത്തില്‍ ഇസ്ലാമോഫോബിയ രൂക്ഷമായതാണ് രാജി പ്രേരണയെന്നും കാപ്പന്‍ കാരണം പറയുന്നു. അഴിമുഖം നടത്തിപ്പുകാര്‍ ആരാണെന്ന ചോദ്യത്തിന് പത്രാധിപര്‍ ജോസി ജോസഫും ചില മാവോയിസ്റ്റുകളുമാണെന്നും കാപ്പന്‍ കോയക്കു മറുപടി നല്‍കി. അഴിമുഖത്തിലെ സഹപ്രവര്‍ത്തകരുമായി ഇടഞ്ഞു നില്‍ക്കവേയാണ് കാപ്പന്റെ ഹ ത്രാസ് യാത്ര. ക്യാംപസ് ഫ്രണ്ട് സംഘത്തോടൊപ്പമുള്ള യാത്രയെ കുറിച്ച് സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് വൃത്തത്തിനു പുറത്തുള്ള ഒരാളെ മാത്രമേ അറിയിച്ചിരുന്നുള്ളു.വാട്‌സാപ് വഴി അഴിമുഖം എഡിറ്ററോടു മാത്രം. ഡ ല്‍ഹിയിലെ അടുപ്പമുള്ള മറ്റു മാധ്യമ പ്രവര്‍ത്തകരോടു പോലും യാത്രാവിവരം പറഞ്ഞിരുന്നില്ല.
.പോപ്പുലര്‍ ഫ്രണ്ടിന്റെ സി എ എ സമര കാലം മുതല്‍ സിദ്ദിഖ് കാപ്പന്‍ ഐബിയുടെ നിരീക്ഷണ വലയത്തിലായിരുന്നു.
കാപ്പന്‍ അറസ്റ്റിലായപ്പോള്‍ സ്ഥാപന ഉടമ എന്ന നിലയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ അഴിമുഖം ഉടമ ജോസി ജോസഫിനെ സമീപിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടര്‍ന്നാണ് കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം പ്രസിഡന്റ് മിജി ജോസിനെ കൊണ്ട് സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്. കെ യുഡബ്ല്യുജെ ക്ക് ലോക്കസ് സ്റ്റാന്‍ഡി ഇല്ലാത്തതിനാല്‍ ഹര്‍ജി തള്ളി. അഴിമുഖം ഉടമയാണ് ഹര്‍ജി നല്‍കിയതെങ്കില്‍ നില നില്‍ക്കുമായിരുന്നു.
സിദ്ദിഖ് കാപ്പന്‍ അഴിമുഖം ലേഖകനാണെന്ന് രേഖ നല്‍കാന്‍ പോലും ജോസി തയാറായില്ല. കോണ്‍ട്രിബ്യൂട്ടര്‍ മാത്രമാണെന്നാണ് അഴിമുഖം രേഖ നല്‍കിയത്. ഹ ത്രാസ് യാത്ര അഴിമുഖം ആവശ്യപ്പെട്ടത് അനുസരിച്ചല്ലെന്നും കാപ്പന്‍ സ്വമേധയാ പോയതാണെന്നും അഴിമുഖം എഡിറ്റര്‍ യുപി പൊലീസിനു മൊഴി നല്‍കി. അഴിമുഖം മാനേജര്‍ ശശിധരന്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് ഹ ത്രാസിലേക്ക് പോയതെന്ന കാപ്പന്റെ വാദം അതോടെ പൊളിഞ്ഞു.
മലയാളത്തിലെ സ്വതന്ത്ര വാര്‍ത്താ വിശകലന വെബ് പോര്‍ട്ടലായി 2013 ലാണ് അഴിമുഖം.കോം ആരംഭിച്ചത്. പോര്‍ട്ടല്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള വാര്‍ത്തകളാണ് പുറത്തുവിട്ടിരുന്നത്. അഴിമുഖത്തിനു ഫണ്ട് നല്‍കിയിരുന്നവരെക്കുറിച്ച് അന്വേഷണം മുറുകിയപ്പോള്‍ പോര്‍ട്ടല്‍ പൂട്ടി.
അഴിമുഖം വിട്ട് കേരള കൗമുദിയില്‍ ചേരാന്‍ സിദ്ദിഖ് കാപ്പന്‍ പദ്ധതിയിട്ടിരുന്നതായി കാപ്പന്റെ ജാമ്യാപേക്ഷയ്‌ക്ക് എതിരായ യു പി പൊലീസ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. കൗമുദിയില്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ എടുക്കില്ലെന്നു പി.കോയ പറഞ്ഞപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുകാരനാണെന്ന് കൗമുദിക്ക് അറിയില്ലെന്നു കാപ്പന്റെ മറുപടി.
കേരള കൗമുദി ഡല്‍ഹി ലേഖകന്‍ അനിലും മാതൃഭൂമി ലേഖകന്‍ പി.കെ.മണികണ്ഠനും തനിക്കു വേണ്ടി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാവും തേജസ് പത്രാധിപരുമായ കോയയോട് കാപ്പന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: