ന്യൂദല്‍ഹി: വാള് സ്ട്രീറ്റ് ജേണലില്‍ കഴിഞ്ഞ ദിവസം ഒരു ഫുള്‍പേജ് പരസ്യമുണ്ട്. മോദി സര്‍ക്കാരിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ് ആ പരസ്യം. ഐഎംഎഫ് പോലും ലോകത്തില്‍ വെച്ച് ഏറ്റവും വേഗത്തില്‍ വളരുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്കയിലെ ഈ ദിനപത്രത്തില്‍ മോദി സര്‍ക്കാരിനെതിരെ ഒരു ഫുള്‍ പേജ് പരസ്യം വന്നിരിക്കുന്നത്. അതില്‍ പറയുന്നത് നിക്ഷേപമിറക്കാന്‍ ഏറ്റവും സുരക്ഷിതമല്ലാത്ത ഇടം ഇന്ത്യയാണ് എന്നാണ്.
ഇന്ത്യയില്‍ വിട്ട് ഒളിച്ചുകഴിയുന്ന രാമചന്ദ്ര വിശ്വനാഥന് എന്ന ദേവസ് സിഇഒ ആണ് ഈ പരസ്യത്തിന് പിന്നില്‍ എന്ന് പറയുന്നു. ഐഎസ് ആര്‍ഒയെ വെച്ച് കോടികള്‍ ഉണ്ടാക്കാന്‍ ഉദ്ദേശിച്ച രൂപീകരിച്ച കമ്പനിയാണ് ദേവസ്.
അതെ, 2024ലെ യുദ്ധം മോദിയും പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലല്ല. ഇന്ത്യയെ പല കഷണങ്ങളായി മുറിക്കാനോ, ദുര്‍ബ്ബലമാക്കാനോ ശ്രമിക്കുന്ന കുറെ സംഘങ്ങള്‍ കൈകോര്‍ക്കുകയാണ്. എല്ലാവരും ദാഹിക്കുന്നത് മോദിയുടെ രക്തത്തിന് വേണ്ടിയാണ്. ഇതില്‍ ജിഹാദികളാണ് ഒരു കൂട്ടര്. അവര്‍ മോദിയുടെ രക്തത്തിനായി നിലവിളിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം കൂടിയായതോടെ മോദിയെ തകര്‍ക്കുക എന്നത് ഇവരുടെ മുഖ്യ അജണ്ടയായി.
നിര്‍ബന്ധിത മതപരിവര്ത്തനലോബിയാണ് മറ്റൊരു കൂട്ടര്. ഇതില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന ഒട്ടേറെ സംഘങ്ങളുണ്ട്. ഇവരില്‍ പലരുടെയും വിദേശ ഫണ്ടിംഗിന്റെ അടിവേരറുക്കാന്‍ തുടങ്ങിയതോടെ ഇനി മോദിയെ വീഴ്ത്താതെ മുന്നോട്ട് പോകാന്‍ കഴിയില്ല എന്നതാണ് ഇവരുടെ അവസ്ഥ. അവര്‍ അതിനായി വന്ഗൂഢനീക്കങ്ങളാണ് നടത്തുന്നത്.
എന്‍ജിഒകളാണ് ഇനിയൊരു സംഘം. ആംനസ്റ്റി ഇന്റര്‍ നാഷണല്‍, ഓക്സ് ഫാം ഇന്ത്യ ഉള്‍പ്പെടെ ആയിരക്കണക്കിന് എന്‍ജിഒകള്‍ മോദി സര്‍ക്കാരിന്റെ കീഴില്‍ കര്‍ശനമായി നിരീക്ഷിക്കപ്പെടുകയാണ്. വിദേശത്ത് നിന്നും എത്തുന്ന ഇവരുടെ ഫണ്ടുകള്‍ പ്രഖ്യാപിത ലക്ഷ്യങ്ങള്ക്കല്ലാതെയും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പലതും മോദി സര്‍ക്കാരിനെതിരായ അജണ്ടകള്‍ നടപ്പാക്കുന്ന ദൗത്യങ്ങള്‍ക്കും നല്കപ്പെടുന്നു. അതായത്, പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്നതിനേക്കാള്‍ വലിയ അട്ടിമറി പ്രവര്‍ത്തനങ്ങളാണ് ഈ എന്‍ജിഒകള്‍ ചെയ്യുന്നത്.
പൗരാവകാശ സംഘടനകളാണ് ഇനിയുള്ള മറ്റൊരു മോദി വിരുദ്ധ ശക്തികള്‍. സംയുക്തകിസാന്‍ മോര്‍ച്ച എന്ന ഇടതുചായ് വുള്ള കര്‍ഷകസംഘടനകളുടെ കൂട്ടായ്മയും സദാ മോദിയെ തറപറ്റിക്കാന്‍ ജാഗരൂകരാണ്. ഇതില്‍ രാകേഷ് ടികായത്തും സ്വരാജ് ഇന്ത്യയുടെ യോഗേന്ദ്ര യാദവും ഉള്‍പ്പെടുന്നു. കോണ്‍ഗ്രസിനെ പിരിച്ചുവിടണമെന്ന് നേരത്തെ പ്രഖ്യാപനം നടത്തിയ യോഗേന്ദ്ര യാദവ് ഇപ്പോള്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്നത് 2024ലും മോദി സര്‍ക്കാരിനെതിരായ നീക്കം ശക്തിപ്പെടുത്താനും വേണ്ടി മാത്രമാണ്.
ലിബറലുകളാണ് ഒരു വലിയ സംഘം തന്നെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇതില്‍ റാണാ അയൂബിനെപ്പോലെയും ദി വയര്‍, ന്യൂസ് മിനിറ്റ്, എന്‍ഡിടിവി എന്നിവയിലെ മുഖ്യപത്രപ്രവര്ത്തകരും ഉള്‍പ്പെടെട ഒരു വലിയ സംഘം സദാ പ്രവര്‍ത്തിക്കുന്നു. ഇതില്‍ സ്റ്റാന്‍ഡപ് കൊമേഡിന്മാരായ മുനവര്‍ ഫറൂഖി, കുനാല്‍കമ്ര എന്നിവരുള്‍പ്പെട്ട ഒരു വലിയ ഗ്യാങ്ങുണ്ട്.
മേല്‍പ്പറഞ്ഞ ഈ സംഘങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് ജനാഭിപ്രായം സ്വരൂപിക്കാനാണ് ശ്രമിക്കുന്നത്.പല രാജ്യങ്ങളിലെയും ഭരണം അട്ടിമറിക്കാന്‍ സമൂഹമാധ്യമങ്ങള്‍ വന്‍ ശക്തിയായി, ഒരു പക്ഷെ പ്രതിപക്ഷപാര്‍ട്ടികളേക്കാള്‍ വിഷം നിറഞ്ഞ ശക്തികളായി പ്രവര്‍ത്തിക്കാറുണ്ട്. ഇന്ത്യയില്‍ അത് അങ്ങിനെത്തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: