ന്യൂദല്‍ഹി: സിദ്ദിഖ് കാപ്പന്റെ പോപ്പുലര്‍ ഫ്രണ്ട് മീഡിയ വാട്സാപ് ഗ്രൂപ്പിലെ മാധ്യമ പ്രവര്‍ത്തകര്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ നിരീക്ഷണത്തില്‍.
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള 10 വാട്സാപ് ഗ്രൂപ്പുകളില്‍ സിദ്ദിഖ് കാപ്പന് സജീവമായിരുന്നുവെന്നാണ് ഹ ത്രാസ് കലാപ ഗൂഡാലോചന കേസിന്റെ കുറ്റപത്രത്തിലുള്ളത്.
പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട മനുഷ്യാവകാശ സംഘടനയായ എന്‍സി എച്ച് ആര് ഒ യുടെ വാട്സാപ് ഗ്രൂപ്പില്‍ സിദ്ദിഖ് കാപ്പനും മലയാളിയായ റെനി ഐലിനുമാണ് ഏതൊക്കെ മനുഷ്യാവകാശ കേസുകള്‍ ബി ജെ പി സര്‍ക്കാരുകള്‍ക്ക് എതിരെ പ്രചരണായുധമാക്കണമെന്ന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്.
മീഡിയ പോപ്പുലര്‍ ഫ്രണ്ട് എന്ന വാട്സാപ് ഗ്രൂപ്പില്‍ ഇടതുപക്ഷ അനുഭാവികളും ഹിന്ദുക്കളുമായ മാധ്യമ പ്രവര്‍ത്തകരെ ഉപയോഗിച്ച് സംഘപരിവാര്‍ വിരുദ്ധ വാര്‍ത്തകള്‍ പ്ലാന്റ് ചെയ്യുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ചില വാര്‍ത്തകള്‍ക്ക് ഇടതു മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രതിഫലം നല്‍കുന്നതിന്റെ സൂചനകളുമുണ്ട്.
ഉത്തരേന്ത്യയില്‍ ഏതെങ്കിലും മുസ്ലിം കൊല്ലപ്പെട്ടാല്‍ ബീഫ് കൈവശമുണ്ടായിരുന്നതിന്റെ പേരിലാണെന്ന കള്ളക്കഥ ചേര്‍ത്ത് കേരളത്തില്‍ വാര്‍ത്ത കൊടുക്കണമെന്ന നിര്‍ദേശങ്ങളും ഉണ്ട്.
ഡല്‍ഹിയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ മാത്രമുള്‍പ്പെട്ട ഡല്‍ഹി ഫ്രണ്ട് അപ്ഡേറ്റ്സ് എന്ന ഗ്രൂപ്പിലും കാപ്പന് അംഗമായിരുന്നു.
കേന്ദ്ര സര്‍ക്കാരിലും പൊലീസിലുമുള്ള പോപ്പുലര്‍ ഫ്രണ്ട് അനുഭാവികളുടെ കൂട്ടായ്മയായ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പില്‍ കാപ്പന് അംഗമായിരുന്നു. വിവാദ സാധ്യതയുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പുറത്തു വരും മുന്‍പേ ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെട്ടു.
ഡല്‍ഹി ഫ്രണ്ട്സ് എന്ന കാപ്പനൊപ്പം റൗഫ് ഷെരീഫ് ഉള്‍പ്പെടെ ക്യാംപസ് ഫ്രണ്ട് നേതാക്കള്‍ അംഗമായിരുന്നു. ഡല്‍ഹിയിലെ ക്യാംപസുകളില്‍ തീവ്ര ഇടതുപക്ഷ സംഘടനയായ ഐസയുമായി സഹകരിച്ചു ഏറ്റെടുക്കാവുന്ന മോദി സര്‍ക്കാര്‍ വിരുദ്ധ വിഷയങ്ങള്‍ ഗ്രൂപ്പില്‍ ചര്‍ച്ചയായി.
ന്യൂ വെബ് ടീം എന്ന ഗ്രൂപ്പില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ധനസഹായത്തോടെ ഹിന്ദു നാമധാരികളെ ഉപയോഗിച്ചു നടത്തുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്ക് പൊതുവായി നല്‍കേണ്ട വാര്‍ത്തകള്‍ കാപ്പന് ഷെയര്‍ ചെയ്തിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഗ്രീന്‍ മീഡിയ സിന്‍ഡിക്കേറ്റിന്റെയും മീഡിയ ജിഹാദിന്റെയും തലവനായിരുന്നു കാപ്പന് എന്നു തെളിയിക്കുന്നതാണ് വാട്സാപ് തെളിവുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: