ബെംഗളൂരു: കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്ആര്‍ടിസി) ഒരു ദിവസം മാത്രം സര്‍വീസ് നടത്തി നേടിയത് 22.64 കോടി രൂപയുടെ ടിക്കറ്റ് വരുമാനം. മൈസൂര്‍ ദസറടക്കം പ്രത്യേക ബസ്സുകള്‍ ഓടിച്ചതിലൂടെയും മറ്റുമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കോര്പ്പറേഷന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഗതാഗത വരുമാനമായ 22.64 കോടി രൂപയാണ് കഴിഞ്ഞ ദിവസമായ ഒക്ടോബര്‍ പത്തിന് രേഖപ്പെടുത്തിയത്.
ഒരു ദിവസം ശരാശരി എട്ടു കോടിയായിരുന്നു സാധാരണ കളക്ഷന്‍. കോര്‍പ്പറേഷന്റെ എല്ലാ വാഹനങ്ങളും നല്ല നിലയില്‍ നിലനിര്‍ത്തുകയും യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതല്‍ ബസുകള്‍ ഓടിക്കുകയും ചെയ്തിട്ടുണ്ട്. ദസറ പാക്കേജ് ടൂര്‍ കൃത്യസമയത്ത് നടത്തി. യാത്രക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത തരത്തില്‍ ഇത് സാധ്യമാക്കിയ ജീവനക്കാരെ ചെയര്മാന് എം.ചന്ദ്രപ്പ എംഎല്‍എയും മാനേജിംഗ് ഡയറക്ടര്മ വി.അന്ബുകുമാര് ഐഎഎസും അഭിനന്ദിച്ചു.
ഇതോടൊപ്പം കെഎസ്ആര്‍ടിസി കോര്‍പ്പറേഷനായി 650 പുതിയ ബസ് വാങ്ങാന്‍ പദ്ധതിയുണ്ട്. ഇതില്‍ 50 വോള്‍വോ ബസുകളും ഉള്‍പ്പെടുന്നു. 50 ഇലക്ട്രിക് ബസുകള്‍ 15 ദിവസത്തിനുള്ളില്‍ എത്തും. മംഗളൂരു ബെംഗളൂരു ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ദീര്‍ഘദൂര റോഡുകളില്‍ ബസ്സുകള്‍ ഓടിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ബിജെപിയുടെ നേതൃത്വത്തിലുള്ള ബസവരാജ് ബൊമൈ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പൊതുഗതാഗത സംവിധാനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നു. ഇക്കാലയളവില്‍ കെഎസ്ആര്‍ടിസി ആയിരം പുതിയ ബസുകളാണ് നിരത്തില്‍ ഇറക്കിയത്. അതില്‍ പകുതിയില്‍ ലക്ഷ്വറി സര്‍വീസുകളായ വോള്‍വോ ക്ലബ് ക്ലാസ് ബസുകളായിരുന്നു. ടെക് സിറ്റികളെയും വാണിജ്യ നഗരങ്ങളെയും ബന്ധിപ്പിച്ചാണ് ഈ ബസുകള്‍ സര്‍വീസ് നടത്തിയിരുന്നത്. ഇതിലൂടെ കാറില്‍ സഞ്ചരിച്ചിരുന്ന പലരെയും ബസുകളിലേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാരിനായി. ടിക്കറ്റ് വരുമാനത്തിലും വലിയതോതിലുള്ള മാറ്റം ഈ പദ്ധതിയിലൂടെ ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: