Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചേറ്റൂരിനു ശേഷം തരൂര്‍?; ബോസിനെ ‘വെട്ടിയ’ ഗാന്ധി; കേസരിയെ ‘പൂട്ടിയ’ സോണിയ

വര്‍ഷങ്ങള്‍ക്കു ശേഷം കോണ്‍ഗ്രസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നിര്‍ണ്ണായക ഘട്ടത്തില്‍ പ്രസിഡന്റായവരുടെ ദുര്‍വിധിയും ശ്രദ്ധേയമാണ്.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Oct 14, 2022, 05:34 am IST
in Article
ശശി തരൂര്‍ , ചേറ്റൂര്‍ ശങ്കരന്‍നായര്‍

ശശി തരൂര്‍ , ചേറ്റൂര്‍ ശങ്കരന്‍നായര്‍

FacebookTwitterWhatsAppTelegramLinkedinEmail

രാജ്യത്തെ മുത്തശ്ശി പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തിനുവേണ്ടി രണ്ടു പതിറ്റാണ്ടിനു ശേഷം മത്സരം നടക്കുമ്പോള്‍ ഗൗരവവും കൗതുകവും  ഉയര്‍ത്തുന്ന നിരവധി സംഭവങ്ങള്‍ കൂടി കടന്നുവരും.  തെരഞ്ഞെടുപ്പു നടക്കുന്നു എന്നതുതന്നെ ആദ്യ കാര്യം. ശശി തരൂര്‍ ജയിച്ചാലും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജയിച്ചാലും നെഹ്രു കുടുംബത്തിനു പുറത്തുനിന്നൊരാള്‍ പ്രസിഡന്റാകും എന്നതു മറ്റൊരു കാര്യം.

അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും അവസാനം തെരഞ്ഞെടുപ്പു നടന്നതു 2000ല്‍.  സോണിയയും ജിതേന്ദ്ര പ്രസാദയും തമ്മിലായിരുന്നു മത്സരം. ആകെ 7542 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ ജിതേന്ദ പ്രസാദിന് കിട്ടിയത് 94 വോട്ടുമാത്രം. 1978ല്‍ ഇന്ദിരാ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം 44 വര്‍ഷത്തിനിടയില്‍ ആറു വര്‍ഷം മാത്രമാണ് നെഹ്രു കുടുംബത്തിന് പുറത്തുനിന്നുള്ളവര്‍ കോണ്‍ഗ്രസിനെ നയിച്ചത്. നാലു വര്‍ഷം പി.വി. നരസിംഹ റാവുവും രണ്ടു വര്‍ഷം സീതാറാം കേസരിയും.  തെരഞ്ഞെടുപ്പിലൂടെയായിരുന്നു കേസരി പാര്‍ട്ടി പ്രസിഡന്റായത്. ശരത് പവാറും രാജേഷ് പൈലറ്റും ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥികള്‍. കേസരിയുടെ നോമിനേഷനില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയിലെ 5 പേരൊഴികെ എല്ലാവരും ഒപ്പിട്ടതോടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയുടെ പരിവേഷം കിട്ടി. കെ കരുണാകരന്‍, പ്രണബ് മുഖര്‍ജി, മന്‍മോഹന്‍ സിംഗ്, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, ഗുലാം നബി ആസാദ് എന്നിവരായിരുന്നു ഒപ്പിടാതിരുന്നവര്‍. മൊത്തം 7,460 വോട്ടുകള്‍ പോള്‍ ചെയ്തു. പവാറിന് 888 വോട്ടും പൈലറ്റിന് 354 വോട്ടും കിട്ടി. 6,224 വോട്ടു നേടിയ കേസരിക്ക് വന്‍ വിജയം. പക്ഷേ സോണിയായ്‌ക്കുവേണ്ടി കേസരിയെ അധ്യക്ഷ സ്ഥാനത്തുനിന്ന് ആക്ഷേപിച്ച് പുറത്താക്കുന്നതാണ് പിന്നീട് കണ്ടത്.

സീതാറാം കേസരി, സോണിയ

കേസരിയെ  മുറിയില്‍ പൂട്ടിയിട്ടു

1997 ല്‍ ഐക്യമുന്നണി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ അധ്യക്ഷനായ സീതാറാം കേസരി തിരൂമാനിച്ചതില്‍ കോണ്‍ഗ്രസില്‍ എതിര്‍പ്പുണ്ടായി. കേസരിയെ മാറ്റി സോണിയയെ പ്രധാന പ്രചാരകയാക്കിയാണ് തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പിനെ നേരിട്ടത്.  പരാജയമായിരുന്നു ഫലം. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കാമെന്ന് കേസരി പറഞ്ഞു

.പിന്നീടു ചേര്‍ന്ന വര്‍ക്കിംഗ് കമ്മറ്റി യോഗത്തില്‍  ഉടന്‍ രാജിവെക്കണമെന്നുംഎഐസിസി സമ്മേളനത്തിന് തീയതി നിശ്ചയിക്കണമെന്നും സഹപ്രവര്‍ത്തകര്‍ ശഠിച്ചു. ഇഷ്ടപ്പെടാത്ത കേസരി യോഗം പിരിച്ചുവിട്ട് ഇറങ്ങിപ്പോയി.വര്‍ക്കിംഗ് അംഗങ്ങള്‍ വൈസ് പ്രസിഡന്റ് ജിതേന്ദ്ര പ്രസാദയുടെ കീഴില്‍ ചര്‍ച്ച തുടരുകയും സോണിയാ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷയായി നിയമിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കുകയും ചെയ്തു.  

സോണിയയുടെ നിയമനം ‘ഭരണഘടനാ വിരുദ്ധം’ എന്ന്  വിശേഷിപ്പിച്ച കേസരി  എന്നാല്‍ ‘എന്റെ ജീവിതത്തിന്റെ സായാഹ്നത്തില്‍’ തിരിച്ചടിക്കാനുള്ള മാനസികാവസ്ഥ തനിക്കില്ലെന്നും വ്യക്തമാക്കി.

. വിരോധാഭാസമെന്നു പറയട്ടെ, 1997ല്‍ സോണിയ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍, ‘സോണിയ ഒരു രക്ഷകയായി വന്നിരിക്കുന്നു’ എന്ന് പറഞ്ഞ് സ്വാഗതം ചെയ്തയാളായിരുന്നു കേസരി. മുദ്രാവാക്യം വിളികളുമായി അനുയായികളോടൊപ്പം വിജയാഹ്ലാദത്തോടെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക്  പ്രസിഡന്റായി പ്രവേശിച്ചപ്പോള്‍ കേസരിയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ടു. സോണിയക്ക് തടസ്സം സൃഷ്ടിക്കാതിരിക്കാന്‍. 

കേസരിയുടേയും നരസിംഹ റാവുവിന്റേയും ഓര്‍മ്മകളെ പോലും തുടച്ചു നീക്കുന്ന പ്രവര്‍ത്തനമാണ് സോണിയയുടെ നേതൃത്വത്തില്‍ രണ്ടു പതിറ്റാണ്ടായി നടന്നത്.

രണ്ടാമതൊരു മലയാളി അധ്യക്ഷന്‍ ഉണ്ടാകുമോ

ശശി തരൂര്‍ ജയിച്ചാലും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജയിച്ചാലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കുതിപ്പ് നല്‍കുമെന്ന് കോണ്‍ഗ്രസുകാര്‍പോലും വിശ്വസിക്കുന്നില്ല. സ്വതന്ത്രഭാരതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന കോണ്‍ഗ്രസിന് നെഹ്രു കുടുംബത്തിന് പുറത്തുനിന്ന് അധ്യക്ഷന്‍ വരണമെന്ന രാഹുലിന്റെ പിടിവാശി ജയിച്ചു എന്നതു മാത്രമായിരിക്കും ഫലം. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒപ്പമില്ലങ്കിലും ശശി തരൂര്‍ ജയിക്കുമോ എന്നൊരു ആകാംക്ഷ മലയാളി എന്ന നിലയിലുണ്ട്. രാജ്യത്തെ മുത്തശ്ശി പാര്‍ട്ടിക്ക്  രണ്ടാമതൊരു മലയാളി അധ്യക്ഷന്‍ ഉണ്ടാകുമോ?

ചേറ്റൂര്‍ ശങ്കരന്‍നായര്‍ എന്ന പാലക്കാട്ടുകാരനാണ് കോണ്‍ഗ്രസ് പ്രസിഡന്റായ ഏകമലയാളി. തരൂരും പാലക്കാട്ടുകാരനാണ്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായിരുന്നു ചേറ്റൂര്‍. രാഹുല്‍ പ്രസിഡന്റായത് 47-ാം വയസ്സിലാണെങ്കില്‍ ചേറ്റൂര്‍ പ്രസിഡന്റ് സ്ഥാനം വഹിക്കുമ്പോള്‍ നാല്‍പതു വയസ്സ് തികഞ്ഞിരുന്നില്ല. മദ്രാസ് ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകനും ജഡ്ജിയുമായിരുന്ന ശങ്കരന്‍ നായര്‍ 1857ല്‍ പാലക്കാട്  മങ്കര  ഗ്രാമത്തിലാണ് ജനിച്ചത്. മദ്രാസിലെ പ്രസിഡന്‍സി കോളജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി. 1897ല്‍ അമരാവതിയില്‍ നടന്ന സമ്മേളനത്തിലാണ് കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്. മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായിരിക്കെ യൂണിവേഴ്‌സിറ്റി കമ്മീഷനിലെ അംഗമായും പിന്നീട് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ച വൈസ്രോയി കൗണ്‍സിലിന്റെ ഭാഗമായും പ്രവര്‍ത്തിച്ചു. മദ്രാസ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ വിധിന്യായങ്ങളില്‍ മിക്കവയും പുരോഗമനപരമായിരുന്നു. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് വൈസ്രോയിയായിരുന്ന ലെഫ്റ്റനന്റ് ഗവര്‍ണര്‍ മൈക്കിള്‍ ഡയറിനെതിരെ ഇംഗ്ലണ്ടില്‍ ചെന്ന് നിയമപോരാട്ടം നടത്തിയത് ശങ്കരന്‍ നായരാണ്. കേസില്‍ അഞ്ചാഴ്ച ശക്തമായ വാദപ്രതിവാദം നടന്നു. എന്നാല്‍ ശങ്കരന്‍ നായര്‍ പരാജയപ്പെട്ടു. ഡയറിനെ അപകീര്‍ത്തിപ്പെടുത്തിയതിന് 500 ഡോളര്‍ വിചാരണ ചെലവും നല്‍കാന്‍ കോടതി വിധിച്ചു. ശങ്കരന്‍ നായര്‍ മാപ്പ് ചോദിച്ചാല്‍ പിഴ ഒഴിവാക്കാമെന്ന് ഡയര്‍ വ്യക്തമാക്കിയെങ്കിലും നായര്‍ ക്ഷമ ചോദിക്കാന്‍ തയാറായില്ല. കേസ് തോറ്റെങ്കിലും വിചാരണ ലോകശ്രദ്ധ നേടി. അത് ബ്രിട്ടീഷ് സാമ്രാജ്യത്തെ സാരമായി ബാധിച്ചു. വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ക്ക് അര്‍ഹമായ പ്രാധാന്യമോ പരിഗണനയോ കേരളത്തിലെ കോണ്‍ഗ്രസ്സുപോലും നല്‍കുന്നില്ല എന്നതു വേറെ ചരിത്രം.

ജി.പി.പിള്ള,,ആചാര്യ കൃപലാനി

 സെക്രട്ടറി സ്ഥാനം വഹിച്ച ആദ്യമലയാളി

1897ല്‍ ചേറ്റൂര്‍ കോണ്‍ഗ്രിന്റെ 13-ാമത്തെ  അധ്യക്ഷനായിരുന്നുവെങ്കില്‍ 1885 ഡിസംബര്‍ 28ന് ബോംബെ ഗോകുല്‍ദാസ് തേജ്പാല്‍ സംസ്‌കൃത കോളേജില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിക്കപ്പെടുമ്പോള്‍ പങ്കെടുത്ത 72 പേരില്‍ ഒരു മലയാളി ഉണ്ടായിരുന്നു. ജി.പി.പിള്ളയെന്ന ജി. പരമേശ്വരന്‍പിള്ള. കോണ്‍ഗ്രസിന്റെ സെക്രട്ടറി സ്ഥാനം വഹിച്ച ആദ്യമലയാളി. ഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിച്ചിട്ടുള്ള ഏക മലയാളി. മഹാത്മാഗാന്ധി, ബാലഗംഗാധര തിലകന്‍, ആനിബസന്റ്, ഡബ്ല്യൂ.സി.ബാനര്‍ജി തുടങ്ങിയ മഹാരഥര്‍ക്കൊപ്പം പ്രവര്‍ത്തിച്ചയാള്‍. എഴുത്തുകാരന്‍, വാഗ്മി തുടങ്ങി നിരവധി വിശേഷണങ്ങള്‍ക്കര്‍ഹന്‍. തിരുവനന്തപുരത്തു ജനിച്ച ജി.പി. പിള്ള യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കമ്പോള്‍ ദിവാനായിരുന്ന വെമ്പാകം രാമയ്യങ്കാര്‍ക്ക് എതിരേ കൊച്ചിയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന പത്രങ്ങളില്‍ ലേഖനമെഴുതിയതിനാല്‍ കോളജില്‍നിന്നു പുറത്താക്കപ്പെട്ടു. മദ്രാസിലേക്കു പോയ ജി.പി.യാണ് ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി നടത്തുന്ന സമരത്തെപ്പറ്റി ഇന്ത്യയില്‍ വ്യാപകമായ പ്രചാരണം സംഘടിപ്പിച്ചത്.

ബ്രിട്ടനില്‍ പോയി നിയമം പഠിച്ച അദ്ദേഹം അവിടെ സ്വാതന്ത്ര്യസമരത്തിനായി പ്രവര്‍ത്തിച്ചു. ശ്രദ്ധയാകര്‍ഷിച്ച വാഗ്മിയും എഴുത്തുകാരനുമായി. ‘എഡിറ്റര്‍മാരുടെ എഡിറ്റര്‍’ എന്നു വിശേഷിപ്പിച്ച ‘മദ്രാസ് സ്റ്റാന്‍ഡേര്‍ഡ്’ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ പത്രാധിപര്‍ എന്നീ നിലയിലും പ്രവര്‍ത്തിച്ചു. തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ വിപ്ലവമായ മലയാളി മെമ്മോറിയലിന്റെ ഉപജ്ഞാതാവും ജി.പി.യായിരുന്നു. ഈഴവരും മറ്റു പിന്നാക്ക സമുദായങ്ങളും അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഡോ. പല്‍പ്പുവിന്റെ അഭ്യര്‍ഥനപ്രകാരം സ്വാമി വിവേകാനന്ദന്റെ കത്തുമായി ഇംഗ്ലണ്ടിലേക്ക് പോയതും ബാരിസ്റ്റര്‍ ജി.പി.പിള്ളയായിരുന്നു. ലണ്ടനില്‍നിന്നും എത്തി തിരുവനന്തപുരത്ത് പ്രാക്ടീസ് ആരംഭിച്ച ജി.പി.പിള്ള 39-ാം വയസ്സില്‍ ക്ഷയരോഗത്തെ തുടര്‍ന്ന് മരിച്ചു. തിരുവിതാംകൂറിലെ ആദ്യത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന ബാരിസ്റ്റര്‍ ജി.പി.പിള്ളയേയും കോണ്‍ഗ്രസുകാര്‍ ഓര്‍ക്കുന്നില്ല.

ഗാന്ധിജിയെ  നിരാശനാക്കി സുഭാഷ് ചന്ദ്രബോസ് 

വര്‍ഷങ്ങള്‍ക്കു ശേഷം കോണ്‍ഗ്രസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നിര്‍ണ്ണായക ഘട്ടത്തില്‍ പ്രസിഡന്റായവരുടെ ദുര്‍വിധിയും ശ്രദ്ധേയമാണ്. രൂപീകരിച്ച് അര നൂറ്റാണ്ട് പിന്നിട്ടപ്പോഴാണ് കോണ്‍ഗ്രസില്‍ പ്രസിഡന്റ്സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. 1939ല്‍ ത്രിപുരയില്‍ 52-ാം കോണ്‍ഗ്രസ് സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഗാന്ധി നിര്‍ദ്ദേശിച്ച ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടാഭി സീതാരാമയ്യയെ തേല്‍പിച്ച് സുഭാഷ് ചന്ദ്രബോസ് പ്രസിഡന്റായത് ഗാന്ധിക്കും നെഹ്രുവിനും വലിയ തിരിച്ചടിയായി. പ്രവര്‍ത്തകസമിതി രൂപീകരിക്കുന്നതിനോട് നിസ്സഹകരിച്ചാണ് പ്രതികാരം ചെയ്തത്. പ്രസിഡന്റ് എന്ന നിലയില്‍ ബോസ് സ്വീകരിച്ച നയങ്ങളും പരിപാടികളും മാറ്റിമറിക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞത് അദ്ദേഹത്തെ ഏറെ നിരാശനാക്കി.  കറകളഞ്ഞ രാഷ്‌ട്രസ്‌നേഹിയും ദേശീയവാദിയുമായ സുഭാഷ് ചന്ദ്രബോസ് ഒരു പിന്‍തിരിപ്പനായി ചിത്രീകരിക്കപ്പെട്ടു. 1939ല്‍ തന്നെ ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്ന പാര്‍ട്ടി രൂപീകരിച്ച് കോണ്‍ഗ്രസില്‍ നിന്ന് പുറത്തായി. ഇന്ത്യക്കാര്‍ ആദരവോടെയും സ്‌നേഹത്തോടെയും ‘നേതാജി’ എന്നുവിളിക്കുന്ന വിപ്ലവനേതാവിനേയും കോണ്‍ഗ്രസ് മറന്നു. സുഭാഷ് ചന്ദ്രബോസ് രാജി വച്ചപ്പോള്‍ ഡോ.രാജേന്ദ്രപ്രസാദ് പ്രസിഡന്റായി.  

ഗാന്ധിജി,സുഭാഷ് ചന്ദ്രബോസ്

കൊളോണിയല്‍ ഭരണത്തിനെതിരെ ജനങ്ങളുടെ ഐതിഹാസിക സമരത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചത് എ.ഒ.ഹ്യും എന്ന ബ്രിട്ടീഷുകാരനായിരുന്നു. ആദ്യത്തെ അധ്യക്ഷന്‍ അദ്ദേഹമായിരുന്നില്ല. ഡബ്ല്യു.സി. ബാനര്‍ജിയാണ് ആദ്യ സമ്മേളനത്തിലെ അധ്യക്ഷന്‍. ആദ്യ വനിതാ പ്രസിഡന്റായിരുന്നു ആനി ബസന്റ്. സരോജിനി നായിഡു ആദ്യ ഇന്ത്യന്‍ വനിതാ പ്രസിഡന്റും.  കോണ്‍ഗ്രസിന്റെ ആദ്യ മുസ്ലീം പ്രസിഡന്റ് മൂന്നാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബദറുദ്ദീന്‍ ത്യാബ്ജിയാണ്.

  പ്രധാനമന്ത്രിയാകാന്‍ നെഹ്‌റുവിനേക്കാള്‍ വോട്ട് കിട്ടിയ ആചാര്യ കൃപലാനി

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു ആചാര്യ കൃപലാനി. 1946 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി. ഭാവി ഇന്ത്യന്‍ പ്രധാനമന്ത്രിയെ തെരഞ്ഞടുക്കുന്ന വേളയില്‍ വല്ലഭ് ഭായ് പട്ടേലിനു ശേഷം ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് കൃപലാനിയായിരുന്നു. രണ്ടു പേരുമല്ല നെഹ്‌റുവാണ് പ്രധാനമന്ത്രിയായത് എന്നത് വിരോധാഭാസം. 1950 ല്‍ അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പുരുഷോത്തം ദാസ് ഠണ്ഡനോട് പരാജയപ്പെട്ടു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. 1951 ജൂണ്‍ മാസം ‘കിസാന്‍ മസ്തൂര്‍ പ്രജാ പാര്‍ട്ടി’ രൂപീകരിച്ചു.  നെഹ്‌റുവിനെതിരെ പാര്‍ലമെന്റില്‍ ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിച്ച നേതാവ്  ആചാര്യ കൃപലാനി

 കൂടുതല്‍ കാലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നത് സോണിയയാണ്.1998 മുതല്‍  അധ്യക്ഷപദവി വഹിക്കുന്നു. ഇടക്കാലത്ത് രണ്ടുവര്‍ഷം മകന്‍ രാഹുല്‍ അധ്യക്ഷനായതു കുറച്ചാല്‍ 22 വര്‍ഷമാണ് സോണിയ പാര്‍ട്ടിയെ നയിച്ചത്. 1924ല്‍ ബെല്‍ഗാം സമ്മേളനത്തില്‍ ഒരു തവണ മാത്രമാണ് ഗാന്ധിജി കോണ്‍ഗ്രസ് അധ്യക്ഷനായത്. ജവഹര്‍ ലാല്‍ നെഹ്രുവിനു ശേഷം ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാ ഗാന്ധി എന്നിവരെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച കാമരാജ് 1964 മുതല്‍ 67 വരെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ‘കിംഗ് മേക്കറാ’യിരുന്ന കാമരാജിനും 1967 ല്‍ കോണ്‍ഗ്രസ് വിടേണ്ടി വന്നു. നെഹ്രു കുടുംബത്തില്‍ 6 പേര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. 1929 ല്‍ അച്ഛന്‍ മോട്ടിലാലിന്റെ  തുടര്‍ച്ചയായാണ് ജവഹര്‍ ലാല്‍ നെഹ്രു അധ്യക്ഷനായത്. മൂന്നു തവണ ഇന്ദിര അധ്യക്ഷയായി. 1984 ല്‍  ഇന്ദിര കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മകന്‍ രാജീവായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത്. 1998 ല്‍ സീതാറാം കേസരിയെ മാറ്റിയാണ് സോണിയ അധ്യക്ഷ ആകുന്നത്. 2019 സോണിയ  മാറി മകന്‍ രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുത്തെങ്കിലും തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയെ തുടര്‍ന്ന് രാജിവെച്ചു. വീണ്ടും സോണിയ അധ്യക്ഷയായി. അമ്മയ്‌ക്ക് ശേഷം മകനും മകനു ശേഷം അമ്മയും  എന്ന പ്രത്യേകതയും ഉണ്ടായി.

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന രാഷ്‌ട്രീയ മുദ്രാവാക്യം ഉയര്‍ത്താമെങ്കിലും ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസിന് കൃത്യമായ സ്ഥാനമുണ്ട്. അതിനെ നയിക്കുന്നവര്‍ ആരെന്നതിലും കാര്യമുണ്ട്. അതുകൊണ്ടു തന്നെ തരൂരാണോ ഖാര്‍ഗെയാണോ  കോണ്‍ഗ്രസിനെ ഇനി നയിക്കാന്‍ പോകുന്നത് എന്നറിയാന്‍ എതിര്‍ രാഷ്‌ട്രീയക്കാര്‍ക്കും താല്‍പര്യം കൂടും.

Tags: നേതാജി സുഭാഷ് ചന്ദ്രബോസ്മഹാത്മാഗാന്ധിആചാര്യ കൃപലാനിസീതാറാം കേസരിജി.പി.പിള്ള,അധ്യക്ഷന്‍electioncongressമല്ലികാര്‍ജുന്‍ ഖാര്‍ഗെSonia GandhiShashi Tharoor
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കാന്‍ കര്‍ണ്ണാടകസര്‍ക്കാര്‍; മറ്റ് മതങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് നികുതി പിരിക്കാത്തതെന്തെന്ന് ബിജെപി

News

ഇടുക്കി ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില്‍

India

മുൻകൂർ അറിയിപ്പ് നൽകാതെ ഡൽഹി സർവകലാശാലയിലെത്തി രാഹുൽ ; ഇനി ഇത് ആവർത്തിക്കരുതെന്ന് സർവകലാശാല അധികൃതർ

India

അളന്ന് മുറിച്ച് തിരിച്ചടിച്ചു : മോദി സർക്കാരിന്റെ നയതന്ത്രനീക്കത്തെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ

Kerala

നല്ലതെങ്കില്‍ അത് മന്ത്രി റിയാസിന്റെ റോഡ്, പൊളിയുമ്പോള്‍ അത് നിതിന്‍ ഗാഡ്കരിയുടെ റോഡ്…ഇതെങ്ങിനെ ശരിയാകുമെന്ന് ചോദ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ആക്രമിക്കുമെന്ന് പറഞ്ഞ ബംഗ്ലാദേശിന്റെ മുന്‍ മേജര്‍ ജനറല്‍ ഒളിവിലാണ്

നടി അമല (ഇടത്ത്) സാമന്ത (വലത്ത്)

മരുമകള്‍ പിരി‍ഞ്ഞെങ്കിലും പ്രോത്സാഹിപ്പിക്കാനെത്തി അമ്മായിയമ്മ; നടി സാമന്തയ്‌ക്ക് കയ്യടിച്ച അമ്മായിയമ്മ നടി അമലയാണ്

ട്രാക്കില്‍ തെങ്ങ് വീണ് കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചു, ടെക്‌നീഷ്യന് ഗുരുതര പരിക്ക്

കൊച്ചിയിലെ ബാറില്‍ ഗുണ്ടകള്‍ ബൗണ്‍സറെ മര്‍ദിച്ചു

ഇക്കുറി ലോകചെസ് കിരീടത്തിന് ഗുകേഷുമായി മത്സരിക്കേണ്ട താരത്തെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താന്‍ ബിജെപി

സൈന്യം വിരട്ടിയതോടെ ജമാഅത്തെ ഇസ്ലാമിക്കാരെ ഇറക്കി ബംഗ്ലാദേശില്‍ വീണ്ടും കലാപമുണ്ടാക്കാന്‍ മുഹമ്മദ് യൂനസ്

വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ഷകരോട് ആയുധം എടുക്കാന്‍ പറയും : ഇ.പി. ജയരാജന്‍

കാലവര്‍ഷ മുന്നറിയിപ്പ് : ദേശീയ ദുരന്ത നിവാരണ അതോറിറ്റി സംഘം മലപ്പുറത്തേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies