ടി ജെ മേനോന്‍, എടത്വാ
വരുന്ന ഹിന്ദു തലമുറ ‘ബലികുടീരങ്ങളെ……’ എന്ന പാട്ട് പാടാന്‍ ആയി നമുക്ക് കാത്തിരിക്കാം…..
‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ ‘സെക്‌സി ദുര്‍ഗ’ ഭീഷ്മ , പുഴു…..ഇപ്പോള്‍ ഇതാ
‘ജന ഗണ മന’….! എന്നീ സിനിമകള്‍ ശ്രദ്ധിച്ചോ..?
ഹിന്ദു സമാജത്തെ അവഹേളിക്കുന്നതോ… പുച്ഛിക്കുന്നതോ,അല്ലെങ്കില്‍ ബിജെപി ഭരണത്തെ വെല്ലുവിളിക്കുന്നതോ ആയിട്ടുള്ള സിനിമകളാണ് ഈ സൂചിപ്പിച്ചത് ഒക്കെ. വിമര്‍ശനങ്ങള്‍ ഒക്കെ സൂചനകള്‍ അയോ സിംബോളിക് ആയോ, ഒന്നുമല്ല ;മറിച്ച് വളരെ പ്രകടമായി, ഉച്ചത്തില്‍ വിളിച്ചു പറയുകയാണ്….
അപകടകരമാം വണ്ണം..!! പക്ഷേ വ്യാവസായിക സിനിമ എന്ന നിലയില്‍ ഇതില്‍ പലതിന്റെയും, പാക്കിങ്ങും,സാങ്കേതിക പ്രവര്‍ത്തനവും ഒക്കെ ശ്ലാഘനീയമാണ്…!! അവര്‍ ഏറ്റെടുത്ത ജോലി ആത്മാര്‍ത്ഥമായി ചെയ്തു. ഒരു സിനിമ എന്ന നിലയില്‍ വലിയ ദോഷം പറയാന്‍ കഴിയാത്ത വിധമാണ് ഇതില്‍ പല ചിത്രത്തിന്റെയും സാക്ഷത്കാരം.
അവരുടെ ലക്ഷ്യം, അതെന്തായാലും വിജയിച്ചു ! കേരളത്തിലെ സെക്കുലര്‍ ഭൂരിപക്ഷത്തിന്റെ കയ്യടി വാങ്ങാന്‍ കഴിഞ്ഞു, ‘ഫണ്ട് നല്‍കിയവരോട് ‘ കടപ്പാട് നിറവേറ്റി എന്ന് ബോധിപ്പിക്കുകയും ചെയ്യാം.ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ഇവരൊക്കെ അഭിനന്ദനം അര്‍ഹിക്കുന്നു !! ഇക്കൂട്ടര്‍ അങ്ങിനെ വിജയിച്ചു കൊണ്ടേയിരിക്കും….! ഇതില്‍ അവസാനം പറഞ്ഞ രണ്ടു ചിത്രങ്ങള്‍
‘പുഴു & ജനഗണമന’, ഇതു രണ്ടും നിര്‍മിച്ചത് സൂപ്പര്‍ സ്റ്റാര്‍സ് (നേരിട്ടോ അല്ലാതെയോ) ആണ്.ആശയപ്രചരണം ലക്ഷ്യമായിരുന്നോ എന്നറിയില്ല,പക്ഷേ കൃത്യമാണ്…!! ‘വാരിയം കുന്നന്‍ എന്ന ‘സ്വപ്ന പദ്ധതി ‘ചെയ്യാന്‍ കഴിയാത്തതിന്റെ ഫലമായിരിക്കാം ഈ ചിത്രംങ്ങളുടെ പിറവി…!
ഈ രണ്ടു ചിത്രങ്ങളുടേയും അണിയറയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനികളുടെ ഉദ്ദേശം…!! അതല്ലെങ്കില്‍…..ഒരു പക്ഷേ,വാരിയന്‍കുന്നന്‍ എന്ന ‘വലിയ ബോംബ്’ നിര്‍മ്മിക്കുന്നതിനു മുമ്പുള്ള,സാമ്പിള്‍ ശ്രമങ്ങള്‍ ആയിരിക്കാം ഈ രണ്ട് ചിത്രങ്ങളും…!! ഈ ചിത്രങ്ങളുടെ സംവിധായകര്‍ക്കുള്ള സ്വാധീനം തീരെ ചെറുതാവുകയോ, ഇല്ലാത്തവുകയോ ചെയ്യുന്നതും ശ്രദ്ധേയമാണ്. താരങ്ങള്‍ കൂടി ആയ നിര്‍മിതാക്കളുടെ താത്പര്യവും, തീവ്രവാദി ബന്ധമുള്ള എഴുത്തുകാരുടെ ‘ആശയ പ്രചരണം എന്ന ലക്ഷ്യവും’വിജയം കണ്ടു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ നിലനിന്നിരുന്ന ചാതുര്‍വര്‍ണ്യത്തിന്റെ പ്രേതത്തെ പുനര്‍ ജനിപ്പിച്ചിരിക്കുകയാണ് ; എന്തിന് ? സവര്‍ണ്ണന്‍ അവര്‍ണ്ണന്‍ എന്ന് ഇടയ്‌ക്കിടയ്‌ക്ക് പറഞ്ഞു… പറഞ്ഞു ജാതി വിദ്വേഷം വളര്‍ത്തുക…! ഇതിലൂടെ ഹിന്ദുക്കളെ ഭിന്നിപ്പിച്ച് നിര്‍ത്തുക ! ‘ഹിന്ദുക്കളെ പരസ്പരം പോരാടാന്‍ പ്രേരിപ്പിക്കുക, അവരെ പല തട്ടുകളില്‍ നിര്‍ത്തി പരസ്പരം യുദ്ധം ചെയ്യിക്കുക’ ഇതാണ് തന്ത്രം. ‘പുഴു’എന്ന സിനിമയിലെ രണ്ടാം നായകന്‍, എപ്പോഴെല്ലാം സ്‌ക്രീനില്‍ വരുന്നുവോ, ആ രംഗങ്ങളില്‍ എല്ലാം അദ്ദേഹം, ജാതി മാത്രമാണ് സംസാരിക്കുന്നത്.ജാതി ജാതി ജാതി മാത്രം…!
‘ 1921 ഇല്‍ മാപ്പിള ലഹളയില്‍ ഹിന്ദുക്കളെ കൊന്നൊടുക്കിയ വാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല ‘ എന്ന് ഓര്‍മ്മപ്പെടുത്തുന്ന മുദ്രാവാക്യങ്ങള്‍ ഇന്നും പല സ്ഥലങ്ങളിലും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു….! കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ വിളിച്ചു പറഞ്ഞ ‘ അരിയും, മലരും,കുന്ദിരിക്കവും’ ചേര്‍ന്ന മുദ്രാവാക്യവും ഇത് തന്നെയല്ലേ…? ഈ മുദ്രാവാക്യതിന്റെ ചലച്ചിത്ര ആവിഷ്‌കാരമല്ലേ ‘പുഴു’ എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ കാണിച്ചിരിക്കുന്നത്…? പറക്ക മുറ്റാത്ത ഒരു കൗമാരക്കാരന്‍ പയ്യന്‍ ചിത്രത്തിന്റെ ക്ലൈമാക്‌സില്‍,ശക്തനായ നായകനെ’കെമിക്കല്‍ പ്രയോഗത്തിലൂടെ’ കൊല്ലുകയാണ്. ഇതുതന്നെയല്ലേ 10 വയസ്സുകാരന്റെ കൊലവിളി മുദ്രാവാക്യം…? ‘കാലന്‍’എങ്ങനെ ഒക്കെ വരും, ഏതൊക്കെ വിധത്തില്‍ ഉന്മൂലനം ചെയ്യും…. അതിന് എന്തൊക്കെ ആയുധങ്ങള്‍ ഉപയോഗിക്കും എന്നുള്ളതാണ് ഇവിടെ കാണിച്ചിരിക്കുന്നത്….!!
‘ജനഗണമന’ എന്ന ചിത്രം തുടങ്ങി ഒരു 10 മിനിട്ടിനുള്ളില്‍ തന്നെ പെണ്‍കുട്ടി,കോളേജിനുള്ളിലെ മീറ്റിംഗില്‍ നിന്നും രോഷം കൊണ്ട് പുറത്തേക്ക് ഇറങ്ങി ഉച്ചത്തില്‍ വിളിച്ചു പറയുന്നു…’ഈ വസ്ത്രമാണ് നിങ്ങളുടെ പ്രശ്‌നം എങ്കില്‍ കണ്ടോളൂ ‘ എന്ന് പറഞ്ഞ് ദുപ്പട്ട തലയിലൂടെ വലിച്ചിട്ട് കൊണ്ട് ആസാദി, ആസാദി….എന്ന് പറഞ്ഞ് കോളേജ് ക്യാമ്പസിന്റെ നടുവിലേക്ക് ഇറങ്ങുകയാണ്. ചിത്രത്തിലുടനീളം ഓരോ അരമണിക്കൂറിലും’നോട്ട് നിരോധനത്തെ പറ്റിയോ, ഇറച്ചി കൈ വച്ചതിന് കൊലചെയ്തതിനെപ്പറ്റി യോ…’തുടങ്ങി മോദി ഭരണത്തെപ്പറ്റി കാലാകാലങ്ങളില്‍ പറഞ്ഞുവരുന്ന അപഖ്യാതികള്‍ ഒക്കെ മുദ്രാവാക്യങ്ങള്‍ ആയോ, സംഭാഷണത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടേയിരിക്കും. ക്ലൈമാക്‌സ് അടുപ്പിച് നായകന്‍ കോടതിമുറിയില്‍ ഘോര…ഘോരം നടത്തുന്ന പ്രഭാഷണം ആണ് ഈ ചിത്രത്തിന്റെ കഥയുടെ ന്യൂക്ലിയസ്. അത് ഹിന്ദുസമൂഹത്തിലെ സവര്‍ണ്ണ അവര്‍ണ്ണ ജാതിയുടെ…. ജാതിവ്യവസ്ഥയുടെ പ്രാകൃത രൂപമാണ്.
മറ്റൊരു കാര്യം,നായകന്‍ എടുത്തുപറയുന്ന ചില ഉദാഹരണങ്ങള്‍ ആണ് ‘മീഡിയയും,ഭരണകൂടവും ചേര്‍ന്ന് ജീവിതം നശിപ്പിച്ച നമ്പി നാരായനന്റെ കാര്യം, മറ്റൊന്ന് ‘വിശപ്പടക്കാന്‍ ശ്രമിച്ച മധുവിനെ തല്ലിക്കൊന്ന സംഭവം ‘ ഒക്കെ നടന്നത് ‘കേരളത്തില്‍ അല്ല…ഭാരതത്തില്‍ ആണെന്നോര്‍ക്കണം’….!!
ഭാരതത്തില്‍ ആണ് എന്നുള്ളത്…. അദ്ദേഹീ എടുത്തെടുത്ത് പറയുകയാണ്…..!! ക്ലൈമാക്‌സില്‍,സ്‌ക്രീന്‍ നിറഞ്ഞു നില്‍ക്കുന്ന ഹിന്ദു പതാകകളുടെ ഇടയിലേക്ക് വില്ലനായ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എത്തുകയാണ്…. ഒപ്പം കയ്യില്‍ നിറയെ ചരടുകളും നെറ്റില്‍ അനവധി കുറികളും ഒക്കെ ഉള്ള വലിയ ഒരു പരിവാരവും. അവര്‍ ഇലക്ഷന്‍ ഗോദയിലാണ്. മറുഭാഗത്ത്,ഇവരെ വെല്ലുവിളിച്ചുകൊണ്ട് മുന്‍പ് പറഞ്ഞ തലയില്‍ തട്ടമിട്ട പെണ്‍കുട്ടിയും, (ജെഎന്‍യു വിദ്യാര്‍ത്ഥി കൂട്ടായ്മയെ ധ്വനിപ്പി ക്കുന്ന )വിദ്യാര്‍ത്ഥി സമൂഹവും..!
ഈ ചിത്രക്കുറിച്ചുള്ള ചില ചിന്തകള്‍…..
# എന്തുകൊണ്ട് ഈ സിനിമയുടെ തട്ടകം കര്‍ണ്ണാടക ആവുന്നു….?
(1) ഇതിന്റെ ന്യൂക്ലിയസ് ആയ പ്രമേയം,’നായകന്‍ കോടതിയില്‍ അവതരിപ്പിക്കുന്ന കഥ’ യഥാര്‍ത്ഥത്തില്‍ തമിഴ് നാട്ടിലെ ഒരു കോളേജ് ക്യാമ്പസ്സിലാണ് നടന്നത്.എന്തുകൊണ്ട് അവിടെ സിനിമ ചെയ്തില്ല, അവിടം സിനിമയുടെ തട്ടകം ആക്കിയില്ല?
(2)ഡല്‍ഹിയിലെ ജെഎന്‍യു വിദ്യാര്‍ത്ഥി കൂട്ടായ്മയെ…. അവിടെ നടന്ന രീതിയിലുള്ള സമരങ്ങളെ അനുകരിച്ചപ്പോള്‍ എന്തുകൊണ്ട് ഡല്‍ഹിയില്‍ സിനിമാ ചെയ്തില്ല…..?
(3) അതല്ല…. ഇന്ത്യയിലെവിടെയും നടക്കാവുന്ന സംഭവങ്ങള്‍ മാത്രമാണെങ്കില്‍ കേരളത്തിലെ ക്യാമ്പസും പരിസരങ്ങളും ആകാമായിരുന്നല്ലോ…..? തമിഴ്‌നാട് ആകാമായിരുന്നു…. ഹൈദരാബാദ് ആകാമായിരുന്നു……!! പക്ഷേ പറ്റില്ലല്ലോ…….
# കാരണം, സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടന്ന അവിടെ ഒന്നും ബിജെപി അല്ലല്ലോ ഭരണം…!
# കര്‍ണാടകം ബിജെപി ഭരിക്കുന്നു……!!പ്രതിസ്ഥാനത്തു നിര്‍ത്താന്‍,കാണിക്കാന്‍ എന്തിനും, ഏതിനും ബിജെപി ഭരണകര്‍ത്താക്കള്‍ തന്നെ വേണം…..!
# പോരാത്തതിന് കേന്ദ്ര ഭരണത്തിന്റെ അധാര്‍മികതയും, ഫാസിസവും കാണിക്കണമല്ലോ… ‘ നോട്ട് നിരോധനം, ഇറച്ചി കയ്യില്‍ വെച്ചതിനു കൊല നടത്തി എന്ന നിറം പിടിപ്പിച്ച വാര്‍ത്ത ‘ദുരഭിമാന കൊല ‘ തുടങ്ങിയതൊക്കെ ഇടയ്‌ക്കിടയ്‌ക്ക് പറയണമല്ലോ…!! എന്തായാലും ഫണ്ട് നല്‍കിയവരുടെ അജണ്ട കൃത്യമായി പാലിക്കപ്പെട്ടു….!! അതില്‍ അവര്‍ വിജയിച്ചു. കുറ്റം പറയാനാവില്ല…. ആവിഷ്‌കാര സ്വാതന്ത്ര്യമാണ്…! കയ്യടി കിട്ടണം,വിവാദം ഉണ്ടാക്കണം,കാശും കിട്ടണം, പിന്നെ അവാര്‍ഡും വേണം…!!
ഈ ചിത്രങ്ങളൊക്കെ കണ്ടു കഴിഞ്ഞപ്പോള്‍ രണ്ടു സംശയങ്ങളാണ് മുഖ്യമായും ഉള്ളത്…….
# ആസാദി ആസാദി എന്ന മുദ്രാവാക്യം മുന്നോട്ടു വെക്കുന്നവര്‍….
സ്വന്തം സമൂഹത്തില്‍ ആ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടോ പ്രത്യേകിച്ച് സ്ത്രീകള്‍…? അവരുടെ തത്വസംഹിത അനുസരിച്ച് ഭരണം നടത്തുന്ന രാജ്യങ്ങളില്‍ ഈ സ്വാതന്ത്ര്യമുണ്ടോ…? പോട്ടെ നമ്മുടെ ഈ നാട്ടില്‍, അവരുടെ സമാജത്തില്‍, അവരുടെ വീടുകളില്‍ ഈ സ്വാതന്ത്ര്യം ഉണ്ടോ?
മുഖ്യമായും സ്ത്രീകളുടെ സ്വാതന്ത്ര്യം…? എവിടെവരെ ?
ഈ ക്യാമറ (സിനിമ) സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ഇവര്‍ക്ക് നേരെ തിരിച്ചു വെക്കാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ..? ആസാദി യെപറ്റി സത്യസന്ധമായി പറയാന്‍ അവര്‍ക്കു കഴിയുമോ….? അങ്ങിനെ നടന്നാല്‍ എന്താവും സ്ഥിതി…..? ചിന്തനീയം…!!
മറ്റൊരു സംശയം… വിദ്വേഷ പ്രസംഗത്തിനും വിദ്വേഷ മുദ്രാവാക്യത്തിനും ഒക്കെ കേസെടുക്കണം എന്നുപറയുന്നുണ്ട്, ശരിയാണ്, ആവശ്യവും ആണ്..! പക്ഷേ ഇത്തരം ജാതി സ്പര്ദ്ധ, വര്‍ണ്ണവിവേചനം പോലെയുള്ള ആശയ പ്രചരണം നടത്തുന്നതിന് എന്തെങ്കിലും നിയമനടപടികള്‍ ഉണ്ടോ….? ആരാണ് അതിന് നടപടിയെടുക്കുക…?
എന്താകാം നടപടി….??
ചിന്തിക്കേണ്ടതാണ്…!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: