ഇന്ത്യാന: ഇന്ത്യാനയിലെ ഫോര്‍ട്ട് വെയര്‍ മേയറും,ഡമോക്രാറ്റിക് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ടോം ഹെന്‍ട്രിയെ മദ്യപിച്ചു വാഹനം ഓടിച്ച കേസ്സില്‍ അറസ്റ്റു ചെയ്തതായി ഇന്ത്യാന പോലീസ്. ശനിയാഴ്ച രാത്രിയിലായിരുന്നു മേയര്‍ അറസ്റ്റിലായത്. മദ്യപിച്ചു ലക്കുകെട്ട മേയറുടെ കാര്‍ അപകടത്തില്‍പ്പെട്ടുവെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല.
2008 മുതല്‍ 4 തവണ തുടര്‍ച്ചയായി മേയറാവുകയും, അഞ്ചാം തവണ മത്സരരംഗത്തും സജ്ജീവമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു കേസ്സില്‍ മേയര്‍ ഉള്‍പ്പെടുന്നത്.
ഫോര്‍ട്ട് വൈന്‍ സിറ്റിയിലെ ജനങ്ങളോടും കുടുംബാംഗങ്ങളോടും ഈ സംഭവത്തില്‍ മാപ്പപേക്ഷിക്കുന്നുവെന്നും, ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും, എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല എന്നതു ആശ്വാസകമാണെന്നും മേയര്‍ പറഞ്ഞു. അഞ്ചാം തവണ നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ മേയര്‍ നേരിടുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ ടോം ഡിഡിയറെയാണ്.
അറസ്റ്റു ചെയ്ത മേയറിനെ വിട്ടയച്ചതായി അലന് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: