ചെന്നൈ: മണിരത്നത്തിന്റെ പൊന്നിയിന്‍ ശെല്വന് 1 തിയറ്റുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടയിലാണ് ചോളരാജാവായ രാജരാജ ചോളന് ഹിന്ദുവല്ലെന്ന പ്രസ്താവനയുമായി സംവിധായകന് വെട്രിമാരന് രംഗത്തെത്തിയത്. ഇതിന് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ബിജെപി നേതാവ് എച്ച്. രാജ. “വെട്രിമാരന് അറിയുന്നത്ര ചരിത്രം എനിക്കറിയില്ല. പക്ഷെ രാജരാജ ചോളന് പണികഴിപ്പിച്ച രണ്ട് പള്ളികളുടെയും മോസ്കുകളുടെയും പേര് പറയാമോ? സ്വയം ശിവപാദ ശേഖരന് എന്ന് വിളിച്ച രാജാവ് ഹിന്ദുവല്ലേ?”- ബിജെപി നേതാവ് എച്ച്. രാജ ചോദിക്കുന്നു.
രാജാ രാജ ചോളന് ഹിന്ദു രാജാവല്ലെന്നും നമ്മുടെ പ്രതീകങ്ങള്‍ തുടര്‍ച്ചയായി നമ്മളില്‍ നിന്നും തട്ടിപ്പറിക്കപ്പെടുകയാണെന്നും തിരുവള്ളുവരെ കാവവല്ക്കരിക്കുകയും രാജരാജ ചോളനെ ഹിന്ദു ദൈവമാക്കുകയാണെന്നും ആയിരുന്നു വെട്രിമാരന് പറഞ്ഞത്. സിനിമ സാധാരണക്കാരന് വേണ്ടിയുള്ളതിനാല്‍, അതിന് പിന്നിലെ രാഷ്ട്രീയം മനസ്സിലാക്കണമെന്നും വെട്രിമാരന് പ്രസ്താവിച്ചിരുന്നു.
ബിജെപി നേതാക്കള്‍ വെട്രിമാരനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. തമിഴ്നാട്ടില്‍ ബൃദഹീശ്വരക്ഷേത്രം മുതല്‍ ഒട്ടേറെ ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ച രാജാവണ് രാജരാജ ചോളനെന്നും എച്ച്. രാജ തിരിച്ചടിച്ചു.
ചോള രാജാവ് ഹിന്ദുവാണെന്ന് പറഞ്ഞ് തമിഴ് ലാബ്സും രംഗത്ത് വന്നു. പഴയ ചെമ്പോലയിലെ ലിഖിതങ്ങള്‍ വരെ കൊടുത്തിട്ടാണ് അവര്‍ ശിവഭക്തനായ ചോളന്മാര് അവരുടെ രാജവംശത്തിലെ ആദ്യ രാജാവിന് വിഷ്ണുവിന്റെ പേരാണ് നല്‍കിയതെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: