ഗുവാഹത്തി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ 40,000 കിലോഗ്രാം മയക്കമരുന്ന് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ നശിപ്പിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും പിടിച്ചെടുത്ത മയക്കമരുന്നാണ് നശിപ്പിച്ചത്. ഇപ്പോള്‍ അസമില്‍ പര്യടനം നടത്തുന്ന അമിത് ഷാ വിവിധ സംസ്ഥാനങ്ങളിലെ നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥര്‍ നശിപ്പിക്കുന്നത് ഓണ്‍ലൈനില്‍ നിരീക്ഷിച്ചു.
അസമില്‍ 11,000 കിലോഗ്രാമും അരുണാചല്‍ പ്രദേശില്‍ 8,000 കിലോഗ്രാമും മേഘാലയയില്‍ 4,000 കിലോഗ്രാമും നാഗാലാന്റില്‍ 1,600 കിലോഗ്രാമും മണിപ്പൂരില്‍ 398 കിലോഗ്രാമും മിസോറാമില്‍ 1,900 കിലോഗ്രാമും ത്രിപുരയില്‍ 12,000 കിലോഗ്രാമും നശിപ്പിച്ചു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മയക്കമരുന്ന് സംബന്ധിച്ച സ്ഥിതിവിശേഷം ഇവിടെ നടന്ന യോഗത്തില്‍ അമിത് ഷാ അധ്യക്ഷനായി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും ഡിജിപിമാരും പങ്കെടുത്തു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 75,000 കിലോഗ്രാം മയക്കമരുന്ന് നശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ അതിന് പകരം1,50,000 കിലോഗ്രാം നശിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: