ന്യദല്‍ഹി: സമാധാനത്തിനുള്ള അടുത്ത നോബല്‍ സമ്മാന ശുപാര്‍ശയില്‍ ഉറപ്പായും സിദ്ദിഖ് കാപ്പന്റെ പേര് നോര്‍വേയില്‍ എത്തിയിരിക്കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയിന് ദല്‍ഹി ഘടകം സെക്രട്ടറി ധനു സുമോദ്. മാധ്യമ പ്രവര്‍ത്തകരുടെ അവകാശ സംരക്ഷണ ദിനമായി കാപ്പന് അറസ്റ്റിലായ ഒക്ടോബര്‍ അഞ്ച് മാറുകയും ചെയ്യുമെന്ന് മീഡിയ വണ്‍ ബ്യൂറോ ചീഫ് കൂടിയായ ധനു സുമോദ് ഫേസ് ബുക്കിലൂടെ അവകാശപ്പെട്ടു. കാപ്പന് പിടിയിലായതിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ അയാള്‍ സെക്രട്ടറി ആയിരുന്ന ഡല്‍ഹി ഘടകം, പ്രസ് ക്ലബ് ഓഫ് ഡല്‍ഹിക്ക് മുന്നില്‍ മെഴുകുതിരി തിരി കത്തിച്ചു ഐക്യദാര്‍ഢ്യ യോഗം ചേരുമെന്ന് ഫേസ് ബുക്കിലൂടെ പ്രഖ്യാപിച്ച ആളാണ് ധനു സുമോദ്. പത്രപ്രവര്‍ത്തക യൂണിയന് ഔദ്യോഗികമായി കേരളത്തില്‍ പരിപാടി ഒന്നും നടത്താതിരുന്നപ്പോളാണ് ദല്‍ഹിയില്‍ മെഴുകുതിരി കത്തിക്കല്‍ പ്രഖ്യാപിച്ചത്. പരിപാടി സംഘടപ്പിക്കുന്നതില്‍ ഡല്‍ഹി കമ്മറ്റിക്കുള്ളില്‍ തന്നെ എതിര്‍പ്പുണ്ടായി. പരിപാടി നടന്നില്ല. പരിപാടി നടക്കില്ല എന്ന് പുറത്ത് പറയാനുള്ള ആര്‍ജവം പോലും കാട്ടിയില്ല.
മനുഷ്യാവകാശ പ്രവര്ത്തകയെന്നവകാശപ്പെടുന്ന അംബിക മുന്‍ കൈ എടുത്ത് കോഴിക്കോട് അറസ്റ്റിന്റ രണ്ടാം വാര്‍ഷികത്തില്‍ കാപ്പന് ഐക്യദാര്‍ഢ്യ സദസ് പ്രഖ്യാപിച്ചിരുന്നെങ്കിലും അതും നടന്നില്ല. പരിപാടി റദ്ധാക്കിയതായി അവര്‍ പരസ്യമായി അറിയിച്ചിരുന്നു. സിദ്ധിഖ് കാപ്പന് മാധ്യമ പ്രവര്ത്തകന് അല്ല പോപ്പുലര്‍ ഫ്രണ്ട്കാരന്‍ മാത്രമാണെന്ന് ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരും അംഗീകരിച്ചു കഴിഞ്ഞിട്ടും യൂണിയന്റെ മറവില്‍ വാര്‍ത്ത സൃഷ്ട്രിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
നൂപുര്‍ ശര്‍മ്മയെ പ്രവാചകനിന്ദ വിവാദത്തില്‍ കുടുക്കുക വഴി വിവാദം സൃഷ്ടിച്ച മുഹമ്മദ് സുബൈറിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനപട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ടൈം മാഗസിന് ഉപയോഗിച്ച് ചില പിആര്‍ ഏജന്‍സികള്‍ നൊബേല്‍ സമാധാന പുരസ്കാരത്തിന് സുബൈറിന്റെ പേര് പരിഗണിക്കുന്നുവെന്ന് വാര്‍ത്ത പ്രചരിപ്പിച്ചത്.നോര്‍വ്വേ ആസ്ഥാനമായ നോബേല്‍ സമിതിയോട്് ടൈംസ് നൗ ചാനല്‍ ഈ വാര്‍ത്തയില്‍ വാസ്തവമുണ്ടോ എന്ന് എഴുതിച്ചോദിച്ചിരുന്നു. ഇത്തരത്തില്‍ നോബേല്‍ സമാധാന സമ്മാനത്തിന് സാധ്യത പട്ടികയായി ഒരു ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നായിരുന്നു നോബേല്‍ സമിതിയുടെ മറുപടി. ഏകദേശം 200 പേരുടെ സാധ്യതാപട്ടികയില്‍ മുഹമ്മദ് സുബൈറിന്റെ പേരുണ്ടായിരുന്നു എന്നായിരുന്നു കള്ളവാര്‍ത്ത. ഇത് വെറും പിആര്‍ വാര്ത്താതട്ടിപ്പാണെന്നാണ് ടൈംസ് നൗ ചാനല്‍ കണ്ടെത്തിയിരിക്കുന്നത്.
ഹിന്ദു വികാരങ്ങള്‍ വ്രണപ്പെടുത്തിയ കേസില്‍ ഈയിടെ പൊലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് സുബൈറിനെ വെള്ളപൂശാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഈ വാര്‍ത്ത എന്നറിയുന്നു. നൂപുര്‍ ശര്‍മ്മയുടെ അരമണിക്കൂറിലധികം വരുന്ന ചര്‍ച്ചയുടെ വീഡിയോയില്‍ നിന്നും ഏതാനും സെക്കന്റുകള്‍ മാത്രം അടര്‍ത്തിയെടുത്ത് മുഹമ്മദ് സുബൈര്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ പ്രവാചകനിന്ദാകുറ്റം ആരോപിക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ വധ ഭീഷണി ഉണ്ടായി. മുസ്ലിങ്ങള്‍ക്കെതിരായ വിവേചനം കണ്ടുപിടിക്കുകയും വ്യാജവാര്‍ത്തകള്‍ കണ്ടെത്തുകയും ചെയ്യുന്ന സേവനത്തിന്റെ പേരിലാണ് മുഹമ്മദ് സുബൈറിനെ നോബല്‍ സമാധാന സമ്മാനത്തിന് പരിഗണിക്കുന്നത് എന്നായിരുന്നു കള്ളവാര്‍ത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: