ന്യൂദല്‍ഹി: വാര്‍ത്തകളിലെ സത്യം കണ്ടുപിടിക്കാന്‍ ഫാക്ട് ചെക്കിംഗ് നടത്തുന്ന മുഹമ്മദ് സുബൈറിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനപട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന വാര്‍ത്ത നുണയെന്ന് ടൈംസ് നൗ ചാനല്‍. അമേരിക്കയിലെ ടൈം മാഗസിനാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പിന്നാലെ ഇന്ത്യയിലെ എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ഇടത്-ബിജെപി വിരുദ്ധ ചാനലുകളും ഈ വാര്‍ത്ത കൊണ്ടാടി. മുഹമ്മദ് സുബൈറിന്റെ ഈ വാര്‍ത്ത ലിബറല്‍-ജിഹാദി ശക്തികള്‍ സമൂഹമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പ്രചരിപ്പിക്കുകയായിരുന്നു. ടൈംസ് നൗ ചാനലിന്റെ പത്മജ ജോഷിയാണ് ഈ കള്ളവാര്‍ത്ത പൊളിച്ചത്.
നൂപുര്‍ ശര്‍മ്മയെ പ്രവാചകനിന്ദ വിവാദത്തില്‍ കുടുക്കുക വഴി വിവാദം സൃഷ്ടിച്ച മുഹമ്മദ് സുബൈറിനെ വെള്ളപൂശാന്‍ വേണ്ടിയാണ് ടൈം മാഗസിന് ഉപയോഗിച്ച് ചില പിആര്‍ ഏജന്‍സികള്‍ നൊബേല്‍ സമാധാന പുരസ്കാരത്തിന് സുബൈറിന്റെ പേര് പരിഗണിക്കുന്നുവെന്ന് വാര്‍ത്ത പ്രചരിപ്പിച്ചത്. എന്നാല്‍ നോര്‍വ്വേ ആസ്ഥാനമായ നോബേല്‍ സമിതിക്ക് ടൈംസ് നൗ ചാനല്‍ ഈ വാര്‍ത്തയില്‍ വാസ്തവമുണ്ടോ എന്ന് എഴുതിച്ചോദിച്ചിരുന്നു. ഇത്തരത്തില്‍ നോബേല്‍ സമാധാന സമ്മാനത്തിന് സാധ്യത പട്ടികയായി ഒരു ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നായിരുന്നു നോബേല്‍ സമിതിയുടെ മറുപടി. ഏകദേശം 200 പേരുടെ സാധ്യതാപട്ടികയില്‍ മുഹമ്മദ് സുബൈറിന്റെ പേരുണ്ടായിരുന്നു എന്നായിരുന്നു കള്ളവാര്‍ത്ത. ഇത് വെറും പിആര്‍ വാര്ത്താതട്ടിപ്പാണെന്നാണ് ടൈംസ് നൗ ചാനല്‍ കണ്ടെത്തിയിരിക്കുന്നത്.
ഹിന്ദു വികാരങ്ങള്‍ വ്രണപ്പെടുത്തിയ കേസില്‍ ഈയിടെ പൊലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് സുബൈറിനെ വെള്ളപൂശാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഈ വാര്‍ത്ത എന്നറിയുന്നു. നൂപുര്‍ ശര്‍മ്മയുടെ അരമണിക്കൂറിലധികം വരുന്ന ചര്‍ച്ചയുടെ വീഡിയോയില്‍ നിന്നും ഏതാനും സെക്കന്റുകള്‍ മാത്രം അടര്‍ത്തിയെടുത്ത് മുഹമ്മദ് സുബൈര്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ പ്രവാചകനിന്ദാകുറ്റം ആരോപിക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ വധ ഭീഷണി ഉണ്ടായി.
മുസ്ലിങ്ങള്‍ക്കെതിരായ വിവേചനം കണ്ടുപിടിക്കുകയും വ്യാജവാര്‍ത്തകള്‍ കണ്ടെത്തുകയും ചെയ്യുന്ന സേവനത്തിന്റെ പേരിലാണ് മുഹമ്മദ് സുബൈറിനെ നോബല്‍ സമാധാന സമ്മാനത്തിന് പരിഗണിക്കുന്നത് എന്നായിരുന്നു കള്ളവാര്‍ത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: