ലണ്ടന്‍: ലണ്ടനില്‍ നിന്നുള്ള ലോകപ്രശസ്ത സംഗീതബാന്റായ ബീറ്റില്‍സിന്റെ ഗായകരുടെ പ്രതിമകള്‍ക്ക് മുന്പില് നിന്നും പോസ് ചെയ്ത് നഞ്ചിയമ്മ. ഇന്ത്യയുടെ ഹൃദയം കവര്‍ന്ന നഞ്ചിയമ്മ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ ശേഷം ലണ്ടനില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ എത്തിയിരിക്കുകയാണ്.
നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചപ്പോള്‍ അവരെ വിമര്ശച്ചവര്ക്ക് നേരെ കാലം നല്കിയ പ്രതികാരം തന്നെയല്ലേ ഇത്. ലോകമെമ്പാടുമുള്ള മലയാളികള്‍ നഞ്ചിയമ്മയെ ഹൃദയത്തിലേറ്റുവാങ്ങി വിമര്‍ശകരോട് മധുരപ്രതികാരം ചെയ്യുന്നു.
ഏതാനും ദിവസങ്ങള്‍ അവിടെ പരിപാടികള്‍ അവതരിപ്പിച്ച ശേഷമേ ഇനി കേരളത്തിലേക്ക് മടങ്ങൂ. ലണ്ടനിലെ മലയാളികളും ഇന്ത്യക്കാരും നഞ്ചിയമ്മയുടെ ഗാനത്തിനായി കാതോര്‍ക്കുകയാണ്.
ദേശീയ പുരസ്കാരം രാഷ്ട്രപതി മുര്‍മുവില്‍ നിന്നും ഏറ്റുവാങ്ങിയപ്പോള്‍ സദസ്സ് ഒന്നടങ്കം നഞ്ചിയമ്മയ്ക്ക് ആദരവ് നല്കിയ ഏഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കിയത് വാര്‍ത്തയായിരുന്നു. അതുപോലെ ദാദാ സഹേബ് ഫാല്‍കേ പുരസ്കാരം നേടിയ ആശാ പരേഖിന് എതിര്‍വശത്തായി കസേരയില്‍ ഇരുന്ന് അയ്യപ്പനും കോശിയിലേയും പ്രശസ്തഗാനം പാടിയപ്പോള്‍ ചുറ്റിലും നിന്ന് കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂറും എല്‍.മുരുഗനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: