ബെംഗളൂരു: കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ 175 കേസുകള്‍ പിന്‍വലിച്ചതായി റവന്യൂ മന്ത്രി ആര്‍. അശോക. ശിവമോഗ, മൈസൂര്‍, ഹസന്‍ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിച്ചത്.
പോപ്പുലര്‍ ഫ്രണ്ടിന്റെയും കര്‍ണ്ണാടക ഫോറം ഓഫ് ഡിഗ്നിറ്റി (കെഎഫ് ഡി)യുടെയുമായി ഏകദേശം 1600 പ്രതികളാണ് രക്ഷപ്പെട്ടത്. 2015ലാണ് ഇവര്‍ പ്രതികളായ 175 കേസുകള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിച്ചത്.
പൊലീസും നിയമവകുപ്പും പ്രകടിപ്പിച്ച എതിര്‍പ്പുകള്‍ കാറ്റില്‍ പറത്തിയാണ് ഇവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചത്. ഡിജിയും ഐജിയും നിയമവകുപ്പും പറഞ്ഞത് ഈ കേസുകള്‍ പിന്‍വലിക്കുന്നത് വഴി പൊതുജനതാല്‍പര്യം സംരക്ഷിക്കപ്പെടില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഇത് അവഗണിച്ച് കേസുകള്‍ പിന്‍വലിക്കുകയായിരുന്നുവെന്ന് അശോക പറഞ്ഞു.
ഇതില്‍ 133 കേസുകള്‍ ശിവമോഗ്ഗയിലും ഹാസനിലും നടന്ന വര്‍ഗ്ഗീയകലാപവുമായി ബന്ധപ്പെട്ടതാണ്. തസ്ലിമ നസ്റീന്റെ ചെറുകഥ വിവര്‍ത്തനം ചെയ്ത് ഒരു കന്നട പത്രം പ്രസിദ്ധീകരിച്ചതാണ് കലാപത്തിന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: