സ്റ്റോക്ക്ഹോം: 2022ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം മൂന്ന് പേര്‍ക്ക്. അമേരിക്കന്‍ ഗവേഷകരായ കരോലിന് ആര്. ബെര്‍റ്റോസി, കെ. ബാരി ഷാര്‍പ്പ്ലെസ്, ഡെന്മാര്ക്കിലെ മോര്‍ട്ടല്‍ മെല്‍ഡല്‍ എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.
ക്ലിക്ക് രസതന്ത്രവും ബയോര്‍ത്തോഗണല്‍ രസതന്ത്രവും വികസിപ്പിച്ചതിനാണ് ഈ മൂന്ന് ഗവേഷകര്‍ക്കും രസതന്ത്ര നൊബേല്‍ ലഭിച്ചത്. സമ്മാനത്തുകയായ 7.5 കോടി രൂപ മൂവര്‍ക്കും തുല്യമായി ലഭിക്കും. പുതിയ മരുന്നുകള്‍ എളുപ്പത്തില്‍ രൂപപ്പെടുത്താന്‍ വഴിതുറക്കുന്നതാണ് ഇവരുടെ കണ്ടെത്തല്‍.
ബുദ്ധിമുട്ടേറിയ രസതന്ത്ര പ്രക്രിയ എളുപ്പം നിര്‍വഹിക്കാനുള്ള വഴിയാണ് ക്ലിക്ക് കെമിസ്ട്രി വഴി ഇവര്‍ രൂപപ്പെടുത്തിയത്. തന്മാത്രാ നിര്‍മാണശിലകള്‍ അനായാസം ഒന്നായി കൂടിച്ചേരുകയാണ് ക്ലിക്ക് കെമിസ്ട്രിയില്‍ സംഭവിക്കുന്നത്. ബാരി ഷര്‍പ്ലെസിന് രണ്ടാം തവണയാണ് നൊബേല്‍ പുരസ്കാരം ലഭിക്കുന്നത്.രണ്ട് തവണ നൊബേല്‍ നേടുന്ന അഞ്ചാമത്തെയാളാണ് ഷര്‍പ്ലസ്. ക്ലിക് കെമിസ്ട്രി എന്ന ഗവേഷണ ശാഖയ്ക്ക് മോര്‍ട്ടന്‍ മെല്‍ഡലിനൊപ്പം തുടക്കമിട്ടയാളാണ് ബാരി ഷര്‍പ്ലസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: