Monday, May 19, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയെ ഫോണില്‍ വിളിച്ച് യുദ്ധമവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച് മോദി; റഷ്യ-ഉക്രൈന്‍ ബന്ധത്തിലെ മഞ്ഞുരുക്കാന്‍ മോദിക്കാവുമോ?

യുദ്ധം അവസാനിപ്പിക്കാനും സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ എല്ലാവിധ സഹായങ്ങളും നല്‍കാന്‍ തയ്യാറാണെന്നും ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നേരിട്ടുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ചൊവ്വാഴ്ച പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

Janmabhumi Online by Janmabhumi Online
Oct 4, 2022, 08:36 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: യുദ്ധം അവസാനിപ്പിക്കാനും സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ എല്ലാവിധ സഹായങ്ങളും നല്‍കാന്‍ തയ്യാറാണെന്നും ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയെ അറിയിച്ച്  പ്രധാനമന്ത്രി നരേന്ദ്രമോദി. നേരിട്ടുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ചൊവ്വാഴ്ച പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.  

റഷ്യയുമായുള്ള ശത്രുത അവസാനിപ്പിക്കാനും സമാധാനസംഭാഷണങ്ങളും നയതന്ത്രചര്‍ച്ചകളും ആരംഭിക്കാനും പ്രധാനമന്ത്രി മോദി സെലന്‍സ്കിയോട് അഭ്യര്‍ത്ഥിച്ചു. ഈ സംഘര്‍ഷത്തിന് സൈനിക പരിഹാരമില്ലെന്നും സമാധാനശ്രമങ്ങളെ സഹായിക്കാന്‍ ഇന്ത്യ ഒരുക്കമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.  

യുഎന്‍ ചാര്‍ട്ടറും അന്താരാഷ്‌ട്ര നിയമങ്ങളും പരാമാധികാരവും രാജ്യങ്ങളുടെ ഭൗമ അഖണ്ഡതയും എല്ലാവരും ബഹുമാനിക്കണമെന്നും മോദി അറിയിച്ചു.  

ഇത് യുദ്ധത്തിന്റെ സമയമല്ലെന്ന് നേരത്തെ റഷ്യന്‍ പ്രസിഡന്‍റ് പുടിനോട് നരേന്ദ്രമോദി ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിനിടെ സമര്‍ഖണ്ഡില്‍ വെച്ച് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് ഫ്രാന്‍സും അമേരിക്കയും വലിയ പ്രധാന്യവും നല്‍കിയിരുന്നു. പുടിനും മോദിയുടെ വാക്കുകളെ സ്വീകരിച്ചിരുന്നു. ഈയൊരു സഹാചര്യത്തിലാണ് മോദി വീണ്ടും റഷ്യ-ഉക്രൈന്‍ സമാധാനശ്രമങ്ങള്‍ക്ക് മുന്‍കയ്യെടുക്കുന്നത്. 

ഒരു കോണില്‍ നിന്നും സമാധാനത്തിനുള്ള ശ്രമങ്ങള്‍ ഇല്ലാതിരിക്കുമ്പോഴാണ് മോദിയുടെ ഇടപെടല്‍. റഷ്യ-ഉക്രൈന്‍ യുദ്ധം പരിഹരിക്കാനാവാത്ത പ്രതിസന്ധികളിലേക്കും ആണവയുദ്ധസാധ്യതകളിലേക്കും അനുനിമിഷം നീങ്ങിക്കൊണ്ടിരിക്കുകയാണ്. റഷ്യയില്‍ നിന്നുള്ള വാതകവും എണ്ണയും ഇല്ലാതായതോടെ വലിയൊരു ഊര്‍ജ്ജപ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. മഞ്ഞുകാലം അടുത്തു തുടങ്ങുന്നതോടെ അവര്‍ക്ക് വേണ്ട ഇന്ധനം നല്‍കാനാകട്ടെ അമേരിക്കയ്‌ക്ക് ആവുന്നുമില്ല.  

ഏത് വിധേനെയും റഷ്യയെ നശിപ്പിക്കുകയും പുടിനെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്യുക എന്ന പിടിവാശിയിലാണ് അമേരിക്കയും നേറ്റോയും. ഇതിന്റെ ഭാഗമായി ആയുധങ്ങളും പണവും നല്‍കി റഷ്യയ്‌ക്കെതിരെ ഒരുക്കുകയാണ് അവര്‍. അതേ സമയം, ഉക്രൈന്റെ ഭാഗത്ത് നിന്നുള്ള തിരിച്ചടികള്‍ കൂടി വരുന്നതോടെ ഇനി ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നും പുടിന്‍ പല തവണ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇത് കേട്ട ഭാവമില്ലാതെ മുന്നോട്ട് പോവുകയാണ് അമേരിക്കയും യൂറോപ്പും. പുതിയ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി റഷ്യയെ ശ്വാസംമുട്ടിക്കല്‍ തുടരുന്നതോടെ ഏത് നിമിഷവും റഷ്യ ആണവായുധം പ്രയോഗിച്ചേക്കുമെന്ന ഭീഷണി വര്‍ധിക്കുന്നു. ഈ പ്രതിക്ഷകള്‍ അസ്തമിച്ച സമയത്താണ് മോദി സമാധാനത്തിന്റെ ഭാഷ സംസാരിച്ചത്. ഇതിന് വലിയ സ്വീകാര്യത കിട്ടിക്കൊണ്ടിരിക്കുകയാണ്. പക്ഷെ ആ സമാധാനപാതയിലേക്കെത്താന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടതായി വരും. അതിന് മോദി ഒരുക്കമാണ്. ഇന്നത്തെ നിലയില്‍ പുടിന്‍ അനുസരിക്കുന്ന ഒരേയൊരു നേതാവ് മോദി തന്നെയാണ്. അമേരിക്കയ്‌ക്കും മോദി സമ്മതനാണ്. പക്ഷെ ഇരുശക്തികളെയും സമാധാനമേശയിലേക്കെത്തിക്കുകയാണ് ദുഷ്കരം. പക്ഷെ സമാധാനചര്‍ച്ചകള്‍ തുടങ്ങാതെ ലോകം തന്നെ ഇനി മുന്നോട്ട് പോകില്ലെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അതുകൊണ്ട് മോദിയുടെ ഈ ചെറിയ സമാധാന സംഭാഷണങ്ങള്‍ നാളെ ഫലപ്രദമാകുമെന്ന കാര്യത്തില്‍ സംശയമില്ല. 

Tags: സമാധാനംപ്രധാനമന്ത്രി മോദിനരേന്ദ്രമോദിറഷ്യ- ഉക്രൈന്‍ യുദ്ധംഉക്രൈന്‍ സമാധാനംസെലെന്‍സ്കിVladimir Putinമോദിഉക്രൈന്‍ സമാധാന ഉടമ്പടിറഷ്യ-ഉക്രൈന്‍ കരാര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിന്റെ കാറിന് തീപിടിച്ചു; വധശ്രമമെന്നു സംശയം

World

സെലെൻസ്‌കിയുടെ പ്രവചനം സത്യമാകുമോ ? പുടിന്റെ ആഡംബര കാറിൽ സ്ഫോടനം : തീഗോളമായത് പുടിൻ എപ്പോഴും ഉപയോഗിക്കുന്ന പ്രിയപ്പെട്ട ലിമോസിൻ

World

ട്രംപുമായി ധാരണ : താൽക്കാലിക വെടിനിർത്തലിനു സമ്മതവുമായി പുട്ടിൻ

News

ഉക്രൈനില്‍ മിസൈല്‍ ആക്രമണവുമായി റഷ്യ; പുതിയ ഹൈപ്പര്‍സോണിക് മിസൈല്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പ്

India

റഷ്യൻ പ്രസിഡൻ്റ് പുടിൻ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും : സൂചന നൽകി ക്രെംലിൻ വക്താവ്

പുതിയ വാര്‍ത്തകള്‍

ജ്യോതി മല്‍ഹോത്ര: പാക് സൈന്യം പാകിസ്ഥാന്റെ ഭാവി സ്വത്തായി വളര്‍ത്തിയെടുത്ത ചാരവനിത; ഇവര്‍ക്കെതിരെ കണ്ടെത്തിയത് 5 പ്രധാനകുറ്റങ്ങള്‍

ജ്യോതികയ്‌ക്കും സൂര്യയ്‌ക്കും ഇത് ഭക്തിക്കാലം

ബിബിസി മേധാവി ടിം ഡേവി (ഇടത്ത്)

ടിവി ചാനലുകള്‍ വെള്ളാനകള്‍….വരാന്‍ പോകുന്നത് ഓണ്‍ലൈന്‍ ടിവിക്കാലം…ടിവി ചാനല്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് ബിബിസി

യൂണിയന്‍ ബാങ്കിന്റെ ഓഹരിവില കൂപ്പുകുത്തിച്ച രണ്ടു ലക്ഷം പുസ്തകങ്ങള്‍ പ്രിന്‍റ് ചെയ്യാനുള്ള വിവാദം; പ്രശ്നപരിഹാരത്തോടെ ഓഹരി കുതിച്ചു

ആകാശ് ഭാസ്കരന്‍ (ഇടത്ത്)

വെറുമൊരു സഹസംവിധായകനായി വന്ന ആകാശ് ഭാസ്കരന്‍, പിന്നെ നിര്‍മ്മാതാവായി കോടികളുടെ സിനിമകള്‍ പിടിക്കുന്നു…ഇഡി എത്തി

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും: പൊലീസ് ലാത്തി വീശി, 15 പേര്‍ക്ക് പരിക്ക്

മാര്‍പ്പാപ്പയുടെ പ്രബോധനം പ്രത്യാശാജനകം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

മഞ്ഞപ്പിത്തം ബാധിച്ച സഹോദരങ്ങളില്‍ രണ്ടാമത്തെ ആളും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies