Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാദബ്രഹ്മമയീ…

സംഗീതസാഹിത്യാദി സുകുമാരകലകള്‍ക്കെല്ലാം അധിദേവതാസങ്കല്പം ഭാരതീയാധ്യാത്മിക ശാസ്ത്രത്തിലുണ്ട്. ശ്വേതപദ്മാസനയും വീണാവരദണ്ഡമണ്ഡിതകരയുമായ ശ്രീസരസ്വതിതന്നെ ശ്രീവിദ്യയും ശ്രീകലയും. ആലോചനാമൃതമായ സാഹിത്യവും ആപാദമധുരമായ സംഗീതവും ശ്രീസരസ്വതിയുടെ കൃപാവരം.

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Oct 4, 2022, 06:00 am IST
in Samskriti

സംഗീതവും ഭക്തിയും തമ്മില്‍ ദൃഢമായ ബന്ധമാണ് പണ്ടുതൊട്ടേയുള്ളത്. ഭക്തിബാഹ്യമായ സംഗീതകൃതികള്‍ ഭാരതത്തില്‍ തുലോം വിരളമാണ്. ഭക്തശിരോമണികളാണ് സംഗീതചരിത്രത്തിലെ അതികായന്മാരേറെയും. സംഗീതം എന്ന ശുദ്ധകല ഈശ്വരമഹിമയ്‌ക്കുസാക്ഷ്യം വഹിക്കുന്നു. ദേവതാനാമാവലികളാല്‍ സമ്പന്നവും സമൃദ്ധവുമാണ് നമ്മുടെ സംഗീതചരിത്രം.

സംഗീതസാഹിത്യാദി സുകുമാരകലകള്‍ക്കെല്ലാം അധിദേവതാസങ്കല്പം ഭാരതീയാധ്യാത്മിക ശാസ്ത്രത്തിലുണ്ട്. ശ്വേതപദ്മാസനയും വീണാവരദണ്ഡമണ്ഡിതകരയുമായ ശ്രീസരസ്വതിതന്നെ ശ്രീവിദ്യയും ശ്രീകലയും. ആലോചനാമൃതമായ സാഹിത്യവും ആപാദമധുരമായ സംഗീതവും ശ്രീസരസ്വതിയുടെ കൃപാവരം.

നാദയോഗികളായിരുന്നു ത്യാഗരാജസ്വാമികളും മുത്തുസ്വാമിദീക്ഷതരും ശ്യാമശാസ്ത്രികളും. ത്രിമൂര്‍ത്തികളായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെപ്പോലെയാണിവര്‍. കര്‍ണാടകസംഗീതത്തിലെ കുലപതികള്‍ ഈ വാഗേയകാരന്മാരാകുന്നു.

അലൗകിക സംഗീതമാണ് കര്‍ണാടകസംഗീതമെന്ന് ഇവരുടെ ദേവീകൃതികള്‍ സാക്ഷ്യപ്പെടുത്തുന്നു. പദാത്മകം, മന്ത്രാത്മകം, വര്‍ണാത്മകം എന്നിങ്ങനെ ശബ്ദസന്നിവേശവും സംവിധാനവും നിര്‍വഹിക്കുവാന്‍ ഇവര്‍ക്കുകഴിഞ്ഞു. ദേവ്യുപാസനയുടെ ഉത്തേജിതസൃഷ്ടികളാണ് ശ്യാമശാസ്ത്രികളുടെ കൃതികള്‍. ശ്രീചക്രതത്വവും ശ്രീവിദ്യാതന്ത്രവും ശ്യാമാശാസ്ത്രികളുടെ ദേവീകൃതികള്‍ക്ക് ദിവ്യവും നിഗൂഢവുമായ ഭാവപരിമളം നല്കുന്നു. ദേവിയെ അമ്മയായാണ് ശ്യാമശാസ്ത്രികള്‍ കണ്ടത്. വിശ്വമാതൃത്വത്തിലധിഷ്ഠിതമാണ് അദ്ദേഹത്തിന്റെ ദേവീസങ്കല്പം.

ദീക്ഷിതരുടെ ഇഷ്ടദേവത ശ്രീ സുബ്രഹ്മണ്യനെങ്കിലും ദേവീകീര്‍ത്തനങ്ങള്‍ ധാരാളം അദ്ദേഹം എഴുതിയിട്ടുണ്ട്. നവരാത്രിയുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായത് മുത്തുസ്വാമിദീക്ഷിതരുടെ നവാവരണകൃതികളാണ്. ധ്യാനശ്ലോകം, മംഗളശ്ലോകം എന്നിവ ചേര്‍ത്താല്‍ പതിനൊന്ന് കൃതികള്‍. ഈ പതിനൊന്നുകീര്‍ത്തനങ്ങളുടെയും പല്ലവി തുടങ്ങുന്നത ‘കമലാംബാ’ എന്ന പദത്തോടെയാണ്. നവചക്രാത്മികാദേവിയുടെ ഒമ്പത് ആവരണങ്ങള്‍ ഒമ്പതുചക്രങ്ങളിലൂടെ ദീക്ഷിതര്‍ വരച്ചുകാണിക്കുന്നു.

അദ്വൈതവാദിയായ ഒരു ജ്ഞാനയോഗിയാണ് ദീക്ഷിതര്‍. സംഗീതവും സാഹിത്യവും മന്ത്രതന്ത്രങ്ങള്‍ക്കായി ഭാവപരിണാമം തേടുകയാണിവിടെ. ദീക്ഷിതരുടെ സംസ്‌കൃതഭാഷാപ്രയോഗം അനന്യമാണ്. ശബ്ദബ്രഹ്മമയിയാണ് ദേവി നവാവരണകൃതികളില്‍.

ത്യാഗരാജന് ജീവിതം ഭക്തിയായിരുന്നു. ഭക്തി ജീവിതമായിരുന്നു. ഈശ്വരദര്‍ശനം സിദ്ധിച്ച നാദയോഗി. ഇഷ്ടദേവത ശ്രീരാമനെങ്കിലും ദേവീസ്തവങ്ങളും ത്യാഗരാജന്‍ എഴുതിയിട്ടുണ്ട്. ലളിതയും ശ്യാമളാദേവിയുമൊക്കെ കൃതികളില്‍ വിഭൂതിചാര്‍ത്തിയ തിരുവുടലോടെ നില്ക്കുന്നു. ശ്രീരാമന്റെ സഹോദരിയായാണ് ശ്യാമളാദേവിയെ ത്യാഗരാജന്‍ വര്‍ണിക്കുന്നത്. ഈ സംഗീതത്രയത്തിന്റെ യഥാര്‍ത്ഥമഹിമ അറിയാന്‍ സംഗീതരസികനായാല്‍ മാത്രം പോരാ, പരമഭക്തന്‍കൂടിയാവണം.

ആധ്യാത്മികതയിലധിഷ്ഠിതമായ ഭാരതീയ ലാവണ്യശാസ്ത്രത്തിന്റെ സൈദ്ധാന്തികഗ്രന്ഥമാണ് ശ്രീശങ്കരാചാര്യരുടെ സൗന്ദര്യലഹരി. സൗന്ദര്യത്തിന്റെ അമൃതലഹരിതന്നെയിത്.

ഒരു നൂറുശ്ലോകങ്ങളടങ്ങിയ സൗന്ദര്യലഹരിക്ക് അമ്പതിലേറെ വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്. മിക്ക പ്രാദേശികഭാഷകളിലും വിവര്‍ത്തനങ്ങളും കാണാം. തന്ത്രശാസ്ത്രവും മന്ത്രശാസ്ത്രവുമാണിത്. വേദസന്ദേശങ്ങളെല്ലാം ഇതിലുള്ളടങ്ങിയിരിക്കുന്നു. ആദ്യത്തെ നാല്പത്തിയൊന്നു ശ്ലോകങ്ങളില്‍ പരദേവതാതത്വവും ഷട്ചക്രഭേദനവും ശ്രീചക്രോദ്ധാരവുമാണുള്ളത്. നാല്പത്തിരണ്ടുമുതല്‍ തൊണ്ണൂറ്റിയൊന്നുവരെയുള്ള ശ്ലോകങ്ങള്‍ പരദേവതയുടെ ആപാദചൂഡവര്‍ണനയാണ്. ഭഗവതിയുടെ സ്വരൂപവര്‍ണനയാണ് അവസാനത്തെ പത്തുശ്ലോകങ്ങള്‍.

ജ്ഞാനാത്മകമായ ആധ്യാത്മികതയുടെ ലാവണ്യമാണ് ശ്രീശങ്കരന്റെ സൗന്ദര്യലഹരി.

(അവസാനിച്ചു)

Tags: ഹിന്ദു ദൈവങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Main Article

മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട

Samskriti

അദൈ്വത ജ്ഞാനശാസ്ത്രം: ജീവിതത്തിന്റെ വിജ്ഞാനശാസ്ത്രം

Vasthu

ഐശ്വര്യമുള്ള അടുക്കള പണിയാം…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.