കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.
ഏഴ് ദിവസത്തെ കസ്റ്റഡി എന്‍ ഐഎ ആവശ്യപ്പെട്ടെങ്കിലും എന്‍ഐഎ കോടതി അഞ്ച് ദിവസമേ അനുവദിച്ചുള്ളൂ. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാം പ്രതിയാണ് അബ്ദുള്‍ സത്താര്‍.
പോപ്പുലര്‍ ഫ്രണ്ടിന് വിദേശത്ത് നിന്നും ലഭിച്ച ധനസഹായം സംബന്ധിച്ച് വിശദമായി എന്‍ഐഎ ചോദിച്ചറിയും. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായ അക്രമങ്ങളെക്കുറിച്ചും ചോദിച്ചറിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: